ഖൽബിലെ മുല്ലപ്പൂ 9 [കബനീനാഥ്] 743

” പറയുമ്മാ ….”

” പറയാടാ ….” അവളവനെ വീണ്ടും മാറോടു ചേർത്തു.

” അന്റെ വല്യാപ്പയുടെയാണല്ലോ കമ്പളക്കാട്ടെ പൊര , … ”

” ഉം…”

“അന്റെ വാപ്പയെക്കുറിച്ച് കുറേക്കാലം ഒരറിവും ഇല്ലായിരുന്നു … ഏതോ ഏജന്റ് പറ്റിച്ചതാണെന്നോ, അതല്ല കാട്ടറബിയുടെ കൂടെയാണെന്നോ ഒക്കെയാ അന്നറിയാൻ കഴിഞ്ഞേ ….”

” ന്നിട്ട് … ”

” കരയാൻ മാത്രമായിരുന്നു ന്റെ വിധി ..” ജാസ്മിന്റെ സ്വരമൊന്നിടറി ….

അതറിഞ്ഞാലെന്നവണ്ണം അവൻ അവളുടെ പുറത്തു കയ്യിട്ട് തടവിക്കൊണ്ടിരുന്നു …

” അന്നും നിന്നെ ഇങ്ങനെ ചേർത്തു പിടിച്ചാ ഞാൻ കരയാറും കിടക്കാറും ….”

ഷാനു ഒന്നുകൂടി അവളിലേക്ക് ചേർന്നു …

” അന്റെ വല്യാപ്പയും കൊച്ചാപ്പയും തീരെ ശരിയല്ലായിരുന്നു … ”

ഒരു നടുക്കം ഷാനുവിൽ വീണു … അവൾ പറഞ്ഞതെന്താണെന്ന് അവന് മനസ്സിലായിരുന്നു …

” എല്ലാം സഹിച്ചു … ന്റെ താത്തമാരുടെയടുത്ത് ഇക്കാര്യം പറഞ്ഞപ്പോൾ … ” ജാസ്മിനൊന്ന് ഏങ്ങി …

“ജാസൂമ്മാ …. ങ്ങള് കരയല്ലേ ….”

” ഭർത്താവ് ഗൾഫിൽ ആണോന്നു പോലും അറിയില്ല , അന്നേപ്പോലൊരു കുട്ടിയെയും കൊണ്ട് ഞാൻ-… ” അവൾ വീണ്ടും വിങ്ങി ….

“കരയാനാണെങ്കിൽ ഇനി പറയണ്ട ….” ഷാനു എഴുന്നേറ്റു .. കട്ടിൽ ക്രാസിയിലേക്ക് തലയിണ ചാരി അവൻ കിടന്നു …

” ഇല്ലെടാ ….”

“കരയില്ലെന്ന് ഉറപ്പുണ്ടേൽ പറഞ്ഞാൽ മതി … ”

ഷാനുവിന് ഏറെക്കുറേ കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയിരുന്നു …

“ഉം … ” അവൾ മൂളി …

ഷാനു അവളെ പതിയെ നെഞ്ചിലേക്കിട്ടു …

” ഞാനവരെ വശീകരിക്കാൻ ശ്രമിച്ചെന്നാ ന്റെ ഒരു സ്വന്തം താത്ത പറഞ്ഞത് … ”

” ആരാ അത് …?” മൂത്തുമ്മമാരുടെ എല്ലാവരുടെയും മുഖം മനസ്സിലോടിച്ചു കൊണ്ട് അവൻ തിരക്കി ..

” അതിയ്യറിയണ്ട ….”

” ഒന്നോ രണ്ടോ ദിവസങ്ങളൊക്കെ അന്നെയും കൂട്ടി അവരുടെയൊക്കെ വീട്ടിൽ ഞാൻ പോയി നിൽക്കുമായിരുന്നു … “

The Author

111 Comments

  1. വേറെ കഥകളൊക്കെ അപ്‌ലോഡ് ആയിട്ടില്ല ഈ കഥ മാത്രം കാണാനില്ലല്ലോ ???????????????

    1. അഡ്മിന്റെ കുഞ്ഞു തമാശയായി കാണുക

  2. 500 likeum 100 commentsum ആയല്ലൊ. അടുത്ത പാർട് മാത്രം കാണുന്നില്ലല്ലൊ ?

  3. Part 10 upload webpage very slow problem webteam complete pls register

  4. ബ്രോ അപാരം അടിപൊളി ന്നു പറഞ്ഞാൽ കുറഞ്ഞു പോകും
    ഇത് അതിക്കും മേലെ ! ഒത്തിരി കഥകൾ വായിച്ചിട്ടുണ്ട് but ഇതുപോലെ ഒരു കഥ ,oh love u man ! വിമർശനം നല്ലതു വരും ചീത്തയും വരും അതിൽ ഒന്ന് പതറരുത് . you are kabininath , you have your on personality ! all the best

  5. കബനീനാഥ്

    കഥ ഞാൻ ഇന്നെലെ ഉച്ചക്ക് തെന്നെ വിട്ടരുന്നു Bros….???

    1. വായനക്കാരുടെ വികാരം മാനിക്കാത്ത അഡ്മിൻ. കഥാകാരൻ Post ചെയ്ത് കഴിഞ്ഞ് അനാവശ്യമായ കാലതാമസം ഒഴിവാക്കേണ്ടതല്ലേ? എന്തായാലും എത്ര പെട്ടെന്നാണ് 500 likes പിന്നിട്ടത്.മുൻകൂട്ടി അഭിനന്ദനങ്ങൾ ഭായ് .അടുത്ത part-ഉം സൂപ്പർ ആയിരിക്കുമെന്ന് ഉറപ്പുണ്ട്.

  6. Pls nest part bro

  7. Next Part vegam tha pahaya ?

    1. 500 ലൈക്ക് 100 കമന്റ് ആയാലെ കിട്ടൂ അടുത്ത പാർട്ട്

Comments are closed.