കീചകാ ഐ വിൽ കിൽ യൂ
(ആൽബി)
Kichaka I will Kill You Author Alby
കീചകാ ഐ വിൽ കിൽ യൂ(നോൺ ഇറോട്ടിക്)
സമയം രാവിലെ 6.30എ എം. ധർമ്മപുത്രർ ഉറക്കമുണർന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല. പാഞ്ചാലിക്ക് പഴയപോലെ ഉത്തരവാദിത്വം ഇല്ല. പണ്ട് ദുര്യോധനാനുമായി വാശിക്ക് ചീട്ടു കളിച്ചു വീടും,കൃഷിസ്ഥലവും, വണ്ടിയും, വക്കാണവും നഷ്ട്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്ന ധർമ്മപുത്രർക്ക് രാവിലെ ആറു മണിക്ക് കിട്ടേണ്ടിയിരുന്ന കടുപ്പമുള്ള കണ്ണൻ ദേവൻ ടീ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു അദ്ദേഹം വീണ്ടും ഉറക്കം തുടർന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ട് യുധിഷ്‌ഠിര നിദ്രക്ക് വീണ്ടും ഭംഗം വന്നു. അതിരാവിലെ ആറു മണിക്ക് ടെൻസ്പോർട്സ് ചാനലിൽ ഗുസ്തി കണ്ടുരസിക്കുകയായിരുന്നു ഭീമൻ, തന്റെ ഇഷ്ട താരം തോറ്റതിലുള്ള ദേഷ്യത്തിൽ മുന്നിലിരുന്ന സാംസങ് എൽ ഇ ഡി ടീവി എടുത്ത് നിലത്തെറിഞ്ഞു.
തലേന്നു രാത്രി കത്തിച്ചുവെച്ച ഗുഡ്‌നൈറ്റ് കൊതുകുതിരി എരിഞ്ഞുതീർന്നിരിക്കുന്നു.ഉറക്കമുണർന്ന പാഞ്ചാലി മേശപ്പുറം വൃത്തിയാക്കി തന്റെ ബ്രഷും കോൾഗേറ്റ് പേസ്റ്റുമായി ബെഡ്റൂമിന് പുറത്തേക്ക് വന്നു.തേഞ്ഞുതീർന്ന ബ്രെഷിൽ നോക്കി പാഞ്ചാലി ആത്മഗതമെന്നപോലെ പറഞ്ഞു”ദുര്യോധനൻ വെള്ളത്തിൽ വീണപ്പോൾ ചിരിക്കേണ്ടിയിരുന്നില്ല”
അതിരാവിലെ ഏക്സർസൈസും കഴിഞ്ഞ് അർജുനൻ വീട്ടിലെത്തി.പാഞ്ചാലിയെ അന്വേഷിച്ചു. ചേട്ടാ,അവൾ ബാത്‌റൂമിൽ ആണ്.നകുലൻ പറഞ്ഞു. അല്പം ദേഷ്യത്തോടെ അർജുനൻ ഡ്രോയിങ് റൂമിലേക്ക് പോയി. ദി ഹിന്ദു പത്രമെടുത്തു സോഫയിലിരുന്നു സ്പോർട്സ് പേജ് മാത്രം വായിച്ചു.ചെന്നൈ സൂപ്പർ കിങ്‌സ് -മുംബൈ ഇന്ത്യൻസ് മത്സരം മുംബൈ ജയിച്ചെന്നറിഞ്ഞപ്പോൾ അര്ജുനന് പാഞ്ചലിയോടുള്ള വെറുപ്പും പോയി.
ബാത്റൂമിൽനിന്നും ഇറങ്ങിയ പാഞ്ചാലി ഗോദറെജ് അലമാരയുടെ കണ്ണാടിയിൽ നോക്കി തന്റെ വിവാദമായ മുടി ചീകിയൊതുക്കി.ഫെയർ ആൻഡ് ലൗലിയും ഡെനിം സ്പ്രേയും അടിച്ചു അത്യധികം ഉല്ലാസത്തോടെ തന്റെ മേക്കപ്പ് തുടർന്നു.പെട്ടെന്ന് കണ്ണാടിയിൽ പ്രതിഫലിച്ച മനോരമ കലണ്ടറിൽ ശ്രദ്ധിച്ച പാഞ്ചാലി ഞെട്ടിപ്പോയി. ഈശ്വരാ……ഡിസംബർ 31-ഇന്നത്തെ കൊണ്ട് വാടകവീട്ടിലെ താമസം മതിയാക്കണം.നാളെ മുതൽ അജ്ഞാതവാസം ആണല്ലോ.??
ഹായ്… ആൽബിയുടെ ഇത്തരമൊരു പരീക്ഷണം…. സ്തുത്യർഹം തന്നെ!. പക്ഷേ ഇതിൽ സംഭവിച്ച.. എനിക്ക് തോന്നിയ ചില പോരായ്മകൾ തുറന്നു പ്പറയട്ടേ . വളരെ സീരിയസ് ആയി എടുക്കാതെ… ചെറിയ ചെറിയ രേഖകളിലൂടെ… വെറുതെ ചാലിച്ചു പോയ കുറെ വർണ്ണങ്ങൾ…. ഇത് കുറച്ചു കൂടി സമയമെടുത്ത് ,തിരക്ക് കൂട്ടാതെ… അത് അതിൻറെ കൂടെ വ്യാപ്തിയിലും ആഴത്തിലും അല്പം കൂടി നർമ്മ ഭാവനയോടെ, പഠനാർഹമായ് എഴുതിയിരുന്നെങ്കിൽ…. കുറേക്കൂടി രസാവഹവും, ചിന്തനീയവും, മാതൃകാപരവുമായി വർത്തിച്ചേനേ. അങ്ങനെ ഇതൊരു പുതിയതരം എഴുത്തിന്റെ നല്ലൊരു പൗരാണിക ശിലാലിഖിതം തന്നെ ആയി മാറിയിരുന്നേനെ.
എങ്കിലും….ഈ എഴുത്തിൽ ഞാൻ ഏറ്റവും നല്ലൊരു ശ്രേഷ്ഠത യായി ചൂണ്ടിക്കാണിക്കുന്നത്… കൃത്യതയും, ഏകാഗ്രതയും നിറഞ്ഞ എഴുത്തിലെ സൂക്ഷ്മതയും സത്യസന്ധതയുമാണ്. കുറച്ചെ ഉളളൂവെങ്കിലും, മനസ്സിലാക്കി പഠിച്ച്… ശ്രദ്ധയോടും ശരി യോടൊപ്പം ഉള്ള കൃത്യത നിറഞ്ഞ നല്ലൊരു എഴുത്ത്!. ആ എഴുത്തിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു, വിലമതിക്കുന്നു. ഇനിയും ഇനിയും ഇതുപോലുള്ള വിശിഷ്ടമായ, വിശാലമായ, വ്യത്യസ്തതകൾ നിറഞ്ഞ മാറ്റ് എഴുത്തുകൾ ആഗ്രഹിക്കുന്നു, സ്വാഗതം ചെയ്യുന്നു, കാത്തിരിക്കുന്നു!!!. ഇപ്പോൾ അതിനായി, എല്ലാവിധ ഭാവുകങ്ങളോടെയും പ്രതീക്ഷകളർപ്പിച്ച് തൽക്കാലത്തേക്ക് ചുരുക്കുന്നു…..
സ്നേഹപൂർവ്വം,
ക്യാ മറാ മാൻ
മറയില്ലാത്ത മനുഷ്യ നന്ദി ഇത് വായിച്ചതിന്. അഭിപ്രായം അറിയിച്ചതിന്. ഇത് വളരെ പെട്ടെന്ന് സംഭവിച്ചുപോയതാണ്. കൂടുതൽ പഠനങ്ങൾ ഇതിനുവേണ്ടി നടത്തിയിട്ടില്ല. പണ്ട് മഹാഭാരതം വായിച്ച ഓർമ ഉണ്ടായിരുന്നു ഇത് എഴുതുമ്പോൾ. നന്ദി നല്ല വാക്കുകൾക്ക്
പണ്ട് സ്പോർട്സ് മാസികയിൽ
പാണ്ഡവ കൗരവ ക്രിക്കറ്റ് കളി
വായിച്ചതിന് ശേഷം ഇങ്ങനെ ഒന്ന്
ഇപ്പോൾ വായിച്ചു…കൊള്ളാം.
അന്ന് കോച്ച് കൃഷ്ണന്റെ ബുദ്ധിയിൽ(കു)
പാണ്ഡവർ ജയിച്ച കഥ വായിക്കാൻ നല്ല
രസമായിരുന്നു.അവസാനം അശ്വദ്ഥാമാവ്
പിച്ച് കുത്തിപ്പൊളിച്ച് സ്റ്റേഡിയം തീ ഇട്ട്
കഥ അവസാനിപ്പിച്ചു.
നന്മ നിറഞ്ഞ വാക്കിന് നന്ദി
ഇത് pwolilkum.
Thanks bro
ഇച്ചായോ,
ന്യൂ ജനറേഷൻ മഹാഭാരതം, With rocking പഞ്ചപാണ്ഡവർ and gorgeous പാഞ്ചാലി. എന്തായാലും സംഭവം പൊളിച്ചു. യുധിഷ്ടരനും പാണ്ഡവരും തമ്മിൽ ഒരു 20-20 കൂടി വെക്കാമായിരുന്നു ആ പന്തയത്തിൽ ജയിക്കുന്നവർക്ക് END GAMEന് ഫ്രീ ടിക്കറ്റ് കൂടി കൊടുക്കാമായിരുന്നു.
ഇങ്ങനെ ഒരു അപൂർവ ചരിത്രം രചിച്ച അല്ലകിൽ ന്യൂ ജനറേഷൻ മഹാഭാരതം രചിച്ച വ്യാസൻ അഥവാ ആൽബിച്ചായന് ആശംസകൾ
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഇത് എനിക്ക് വട്ടായതോ,നുണയന് പ്രാന്തായതോ. യുധിഷ്‌ഠിരൻ പാണ്ഡവൻ അല്ലെ…..
എന്നാലും നുണയാ വല്ല കുട്ടീം കോലും പോരെ. ഏൻഡ് ഗെയിം വരെ പോണോ
നന്ദി
സോറി ഇച്ചായ എനിക്ക് ചെറുതായി ഒന്ന് ഉന്നം തെറ്റി ഉദേശിച്ചത് ദുര്യോധനൻ…….. ?????
വരവ് വച്ചു
അപ്പോൾ ഇനി ഈ ബ്രോസ് എല്ലാം കൂടി കൃഷ്‌ണൻ ബ്രോയുടെ സപ്പോർട്ടോടെ പബ്‌ജി കളിച്ചു പഠിച്ചു പിന്നീട് അവഞ്ചേഴ്‌സ് end ഗെയ്മിനു പോകുമാരിക്കും അല്ലെ… അപ്പോൾ അവസാനം അങ്ങനെ അതിനൊരു തീരുമാനമായി
അടിപൊളി ആയിരുന്നു ബ്രോ.. രാജാവ് പറഞ്ഞപ്പോലെ അണിയറയിൽ ചെറിയ പുലിയൊന്നുമല്ല അല്ലെ
അച്ചു ബ്രോ.അവിചാരിതമായി സംഭവിച്ചു പോയതാണ്. ഇഞ്ഞി ഉണ്ടാവൂല്ല. ലേലു അല്ലു. എന്നെ പുലി എന്നു വിളിച്ചാൽ,പുലി നിങ്ങൾക്ക് കൊട്ടേഷൻ കൊടുക്കും.അങ്ങേരുടെ പേര് നാറ്റിച്ചതിന്.
പുബ്ജി,അവഞ്ചേഴ്‌സ് ഇതൊന്നും ഇവിടെ സ്യൂട്ട് ആവില്ല. നല്ല നാടൻ കുതികാൽ വെട്ടെ പറ്റു
പുലിയല്ല, ഒരു സിംഹം
ഋഷി കൊടുത്തയച്ച നീല ചടയൻ അടിച്ചപ്പോൾ ആൽബിച്ചന്റെ എഴുത്തിനും ഒരു ഗുമ്മ് വന്നു.
താങ്ക്സ് ബ്രോ
തകർത്തു സംഗതി കിടു. തുടർന്നും എഴുതണം അടുത്ത കഥക്കായി കാത്തിരിക്കുന്നു
Thank you
ജഗതി ചേട്ടൻ ബോയിംഗ് ബോയിംഗ് സിനിമയിൽ പറഞ്ഞപോലെ കഞ്ചാവു വലിച്ചിട്ട് എഴുത്തിയതാണോ??
അതെന്താ ബ്രോ അങ്ങനെ. കഞ്ചാവ് അടിച്ചാലേ എഴുതാവൂ
മുംബൈ എത്ര ജയിച്ചാലും കപ്പ് ചെന്നൈയ്ക്ക് ഉള്ളതാണ്.ജയ് ചെന്നൈ സൂപ്പർ കിങ്‌സ്.
ഇപ്പോൾ 3=3 അല്ലെ. നമ്മുക്ക് നോക്കാം
Alby bro thakarthu chunke
THanks bro