കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma] 469

 

ഞാൻ നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്ത് പോയി.

 

ഞാൻ: എന്താ ചേട്ടാ, ചേട്ടൻ പോയില്ലേ ഊണ് കഴിക്കാൻ.

 

സെക്യൂരിറ്റി: ഇല്ല സാറേ, നമ്മുടെ ഊണ് സമയം 2 മണി ആണ്.

 

ഞാൻ: ചേട്ടാ, സർ വിളി വേണ്ട, എന്റെ പേര് കിരൺ, കിച്ചു എന്ന് വിളിക്കും, ചേട്ടനും അങ്ങനെ വിളിച്ചാൽ മതി.

 

സെക്യൂരിറ്റി: ശെരി മോനെ.

 

ഞാൻ: ചേട്ടന്റെ പേരെന്താ?

 

സെക്യൂരിറ്റി: ശിവൻകുട്ടി.

 

ഞാൻ: ശിവൻ ചേട്ടാ, ഇവിടെ നല്ല ചായയും വടയും ഈ സമയത്തു കിട്ടുന്ന കട വല്ലതും ഉണ്ടോ, ഒരു ചായ കുടിക്കാനാ.

 

സെക്യൂരിറ്റി: അതെന്താ മോനെ ഊണ് കൊണ്ട് വന്നില്ലേ?

 

ഞാൻ: ഇല്ല ചേട്ടാ, ഇന്ന് ആദ്യത്തെ ദിവസം അല്ലെ, നാളെ മുതൽ കൊണ്ട് വരാം എന്ന് വിചാരിച്ചു.

 

സെക്യൂരിറ്റി: ഇവിടെ നിന്നും ഇടത്തോട്ട് ഒരു 25 മീറ്റർ പോയാൽ ഒരു ചായ തട്ട് ഉണ്ട്, അവിടെ നല്ല ചായ കിട്ടും. മോൻ പോയി കുടിച്ചിട്ട് വാ. അതിന്റെ തൊട്ട് അടുത്ത് തന്നെ നല്ല ഒരു ഹോട്ടലും ഉണ്ട്, നല്ല ഊണും മീനും കിട്ടും.

 

ഞാൻ: ഊണ് വേണ്ട ചേട്ടാ, അത്ര വിശപ്പില്ല.

 

അതും പറഞ്ഞു ഞാൻ നേരെ തട്ടിൽ പോയി ഒരു ചായയും രണ്ടു വടയും തട്ടി. തിരിച്ചു വന്നു ചേട്ടന്റെ കൂടെ അല്പം കത്തി വച്ച് നിന്നു.

 

ഇതിനിടയ്ക്ക് നാലഞ്ചു പേര് എന്നെ വന്നു കണ്ടു പരിചയപെട്ടു. മിക്കവാറും ഉള്ളവർ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഉള്ളവർ ആണ്. എല്ലാപേരും ഒറ്റ സ്വരത്തിൽ പറഞ്ഞത് ഷീബമാഡം കുറച്ചു strict ആണ്, ഒന്ന് സൂക്ഷിക്കണേ എന്ന്. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ, പറഞ്ഞിട്ട് കാര്യം ഇല്ല.

 

1:30യോട് കൂടി വീണ്ടും ആ പൂതനയുടെ ക്യാബിനിൽ പോയി. ഞാൻ അവിടെ എത്തിയപ്പോൾ അവർ അതിനു മുമ്പേ അവിടെ ഉണ്ടായിരുന്നു. ഞാൻ പതുകെ ശബ്ദമൊന്നും ഉണ്ടാക്കാതെ വീണ്ടും ലാപ്ടോപ്പും നോക്കി ഇരുന്നു. വൈകിട്ട് 5:30 ആയപ്പോൾ അവർ എല്ലാം പൂട്ടി കെട്ടി വീട്ടിൽ പോയി. ഞാൻ എന്ന ഒരു മനുഷ്യൻ അവിടെ ഇരിക്കുന്നു എന്ന് പോലും അവർ തിരിഞ്ഞു നോക്കിയില്ല.

The Author

7 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  2. Nice story…❤️
    next part udanea thannea pratheeshikkunnu

  3. നല്ല കഥയായി മാറുന്നു ഇനി നിർത്തി പോകാതെ നോക്കണം

  4. ഇനിയും കഥകൾ തുടരണം വായിക്കുന്നവരെ കഥയിൽ വിഴ്ത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്
    I Like it your stories ???

  5. പൊന്നു ?

    കൊള്ളാം….. സൂപ്പർ.

    ????

  6. Next part vegam upload cheyyan pattumo ?
    Ennal nallathayirikkum.

Leave a Reply

Your email address will not be published. Required fields are marked *