കിളി The Man in Heaven 4 [Demon king] 309

സഹോ: മോനെ കിളി….

സഹോ എന്നെ വിളിച്ചു….

ഞാൻ അയാളെ നോക്കി..

സഹോ: ഈ ലോകത്ത് സത്യമായ ചില കാര്യമുണ്ട്…

അതും വളരെ കുറച്ച്….

അതിലൊന്നാണ് നീ ഇപ്പൊ കാണുന്നത്…?

നീ ലഹരി ഉപയോഗിക്കുമ്പോൾ ഇവരുടെ മുഖവും ഈ അവസ്ഥയും നീ ഓർത്തില്ല….'””?

സഹോ പറഞ്ഞു നിർത്തി….

അയാൾ പറഞ്ഞത് ശരിയാണ്…

ഓരോ രുചികൾ തേടിപ്പോയപ്പോൾ ഇവരെ ഞാൻ മറന്നിരുന്നു….

ഇവരുടെ മുഖം പോലും…

ഇപ്പോൾ നെഞ്ചു തല്ലി കരയാൻ ഇവരെ ഉള്ളു….

ഒരു ആത്മാവായിരുന്നിട്ട് പോലും എന്റെ കണ്ണുകൾ നിറഞ്ഞു…

ഒന്ന് പൊട്ടികരയാൻ തോന്നി…

പക്ഷെ പറ്റുന്നില്ല…

എന്തുകൊണ്ടോ ഈ കാഴ്ചകൾ എനിക്ക് അധികം വിഷമം തന്നില്ല…

ചങ്ക് തകരുന്ന കഴ്ച്ചയാണിത്…

എന്നിട്ട് പോലും….

എന്തുകൊണ്ട്….

സഹോ: നിനക്ക് അതികം വിഷമിക്കാൻ സാധിക്കില്ല കിളി….

 

ദേ ഇയാൾ വീണ്ടും എന്റെ മനസ്സ് വായിച്ചു…?

എന്തേലും ചിന്തിക്കാൻ പോലും പറ്റുന്നില്ലല്ലോ എന്റെ ബോസ്സേ…?

എന്തായാലും പറഞ്ഞു തുടങ്ങി…
ബാക്കി കേൾക്കാം….?

ഞാനവനെ നോക്കി…?

സഹോ: നീയിപ്പോ മരിച്ച ആത്മാവാണ്…?

നിനക്ക് വിഷമിക്കാൻ അർഹതയില്ല…?

ഇപ്പോൾ തോന്നുന്ന ഈ ചെറിയ വിഷമം പോലും നിന്റെ ശരീരം ഇവിടുള്ളത് കൊണ്ടാണ്…☺️

അത് അഗ്നിക്കിരയായാൽ അതും നിലക്കും…'”””?

സഹോ പറഞ്ഞു നിർത്തി…

എന്നാലും ആ കാഴ്ച്ച…

അതെന്നെ വേദനിപ്പിച്ചു…

ഒരവസരം കിട്ടിയാൽ ഞാൻ നന്നാവും…
എന്റെ കുടുംബത്തെ നോക്കും…

The Author

demon king

This deal with be the devil

70 Comments

Add a Comment
  1. bro devasuram ivide post cheyyamo……
    s1 um s2 um.. please.

  2. ഒറ്റതടി (ശരത്)

    ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message

  3. യക്ഷി ഫ്രം ആമ്പൽക്കുളം

    Dear DK

    പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി

    Waiting….

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    കൊള്ളാം പൊളി story

    കുറേ ചിരിച്ചു…കുറച്ച് വിഷമം ആയി…

    അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ…

    എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?

    സ്നേഹം മാത്രം???

  5. Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.

    ??സ്നേഹപൂർവം സാജിർ??

    1. ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു…
      പക്ഷെ മനസ്സ് അനുവദിക്കില്ല..
      ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്…
      അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *