ആ വാക്കുകൾ എന്നിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത്… എന്നിരുന്നാലും അതെനിക്ക് സന്തോഷം നൽകി… ? എന്നെ ചതിച്ചവർക്ക് അതികം നാളില്ല…
പിന്നെയും നേരം കടന്നുപോയി…
വീട്ട് മുറ്റത്തെ മാവ് വെട്ടി എനിക്ക് ചിത ഒരുക്കിയിരുന്നു….
കർമങ്ങൾ കഴിഞ്ഞു… എന്റെ ദേഹത്ത് പട്ടുടുപ്പിച്ചു…
ശേഷം എന്നെ ചിതയിലേക്ക് എടുത്തു…?
അമ്മയും ചേച്ചിയും എന്റെ അപ്പുവിനെ കൊണ്ടുപോവല്ലേ എന്ന് ഉറക്കെ വിളിച്ചു കരയുന്നുണ്ട്…. പാവങ്ങൾ….?
പതിയെ എന്നെ ചിതയിൽ കടത്തി….?
അവസാനം അതിലേക്ക് തീ കൊളുത്തി… എന്റെ ശരീരം അതിൽകിടന്ന് കത്തി…?
ആ ശരീരം വെന്തുരുകുതോറും എന്നിൽ ചില മാറ്റങ്ങൾ സംഭവിച്ചു…?
മനസ്സ് ശാന്തമാവാൻ തുടങ്ങി….?
എന്റെ ശരീരം വെട്ടി തിളങ്ങി…?
ഞാനുടുത്ത ഡ്രെസ്സ് മാറി… ഒരു വെള്ള ഡ്രെസ്സ് എന്നിലേക്ക് വന്നു…. തലയിൽ ഒരു സ്വർണത്തിന്റെ റിങ് പ്രത്യക്ഷപ്പെട്ടു…?
പിന്നിൽ നിന്നും ഒരു വെള്ള ചിറക് പുറത്തേക്ക് വന്നു….
ആഹാ… കൊള്ളാല്ലോ കളി…. ഞാനിപ്പോ മാലാഖ ആയല്ലോ….?
ആ ഉയർന്നു പൊങ്ങുന്ന പുകയുടെ ഒപ്പം എന്റെ ഓർമകളും കൊറേ പുറത്തേക്ക് പോയി…
മാനസ്സിലേ കോപം പക ചതി കാമം സ്നേഹം എല്ലാം എന്നിൽനിന്നും ഇല്ലാതെയായി…?
അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും കൂട്ടുകാരുടെയും മുഖം ഇല്ലാതായി…?
അവരുടെ വിഷമം കണ്ടുള്ള വേദന ഇല്ലാതായി..?
മനസ്സ് ശാന്തമായി…?
ഹോ… വല്ലാത്തൊരു റിലാക്സേഷൻ?
ശരിക്കും പറക്കുന്ന പോലെ…
നമ്മുടെ സലീമേട്ടൻ പറയണ ഇപ്പോഴാണ് നീ ശരിക്കും ശശി ആയെ…?
ചുരുക്കം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ ശരിക്കും കിളി ആയത്….?
എന്തൊരാശ്വാസം…?
സഹോ: കിളി…..
സഹോ എന്നെ വിളിച്ചു..
ഞാൻ: എന്തോ….
സഹോ: പോവല്ലേ…
ഞാൻ: പിന്നെ ഇവടെ നിക്കാനോ…. വേഗം പോകാം ഈ നരകത്തിൽ നിന്ന്… എന്തൊരു ചൂട്….?
??
bro devasuram ivide post cheyyamo……
s1 um s2 um.. please.
ലഹരി ഉപയോഗവും സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പും ഈ കഥയിൽ കൊണ്ട് വരും എന്ന് ഒട്ടും കരുതിയില്ല good message
Dear DK
പുതിയ കഥകൾ കാണുന്നില്ലല്ലോ .എന്ത് പറ്റി
Waiting….
കൊള്ളാം പൊളി story
കുറേ ചിരിച്ചു…കുറച്ച് വിഷമം ആയി…
അവസാനം ഒരു twist പ്രധീക്ഷിച്ചു പക്ഷേ സാജിർ പറഞ്ഞ പോലെ അത് ക്ലീഷെ ആയി പോയേനെ…
എന്നിരുന്നാലും ആദ്യാവസാനം full comedy entertainment ആയിരുന്നു..?
സ്നേഹം മാത്രം???
Demonking കൊള്ളാട മോനെ നല്ല അവസാനം.ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചു പക്ഷെ അത് അങ്ങനെ ആയാൽ ചിലപ്പോൾ കളീഷേ ആയിപ്പോകും.ക്ലായ്മക്‌സും അങ്ങനെതന്നെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോൾ എന്താണോ അത് മരിച്ചു കഴിഞ്ഞാൽ ആയിരിക്കും ചിലപ്പോൾ തിരിച്ചറിയുക,നമ്മുടെ കിളി അറിഞ്ഞപ്പോലെ.ആദ്യാവസാനം മുതൽ നർമ്മത്തിൽ ചാലിച്ച ഈ കഥ വളരെ മനോഹരമായൊരു ഫാന്റസി സ്റ്റോറി ആണ് ഏറെ ഇഷ്ടപ്പെട്ടു.ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു. കൂടെയുണ്ടാകും എപ്പോഴും.
??സ്നേഹപൂർവം സാജിർ??
ട്വിസ്റ്റ്‌എഴുതണമെന്ന് ഉണ്ടാർന്നു…
പക്ഷെ മനസ്സ് അനുവദിക്കില്ല..
ഞാനീ കഥ മാറ്റ് കഥകളിൽ നിന്നും വെറൈറ്റി ആയാണ് എഴുതാൻ ഉദ്ദേശിച്ചത്…
അതാണ് ഈ മാർഗ്ഗം സ്വീകരിച്ചത്…