കിനാവ് പോലെ [Fireblade] 622

കിനാവ് പോലെ

Kinavu Pole | Author : Fireblade

 

“തനിക്കൊക്കെ എന്തിന്റെ കേടാടോ.. ഓരോ ഉടായിപ്പും കൊണ്ട് ഇറങ്ങിക്കോളും ആണ്പിള്ളേരുടെ പേര് കളയാൻ, പ്രേമമാണത്രെ പ്രേമം ഛേ. !!”. ആ കോളേജ് ക്യാമ്പസിന്റെ മനോഹരമായ പൂമരത്തണലിൽ ബഹളം കേട്ടു കൂടിയവരുണ്ടെന്നുകൂടി ഓർക്കാതെ അവൾ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തെ തകർക്കാൻ പോന്നതായിരുന്നു.അവളുടെ കണ്ണിലെ കനലും മറ്റുള്ളവരുടെ പരിഹാസചിരികളും നീറി നീറി മനസിനെ കീഴ്‌പ്പെടുത്തി, അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ശക്തിയില്ലാതെ പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ എന്റെ തല കുനിഞ്ഞു, കണ്ണുനീർ കാഴ്ചയെ മറച്ചു.
“തന്നെയൊന്നും പ്രേമിക്കണ്ട ഗതികേട് ഇപ്പൊ എന്തായാലും വന്നിട്ടില്ല, അങ്ങനൊന്നു വരുമ്പോളല്ലേ, അപ്പൊ നോക്കാം.. ” എന്റെ കല്ലറയിലെ അവസാന ആണിയും അടിച്ചു അവൾ തിരിഞ്ഞ് നടന്നപ്പോഴേക്കും നിൽക്കുവാൻ ത്രാണിയില്ലാത്ത വേച്ചു വേച്ചു ആ മരത്തിന്റെ ചുറ്റുപടവിൽ ഞാൻ അമർന്നിരുന്നു. അന്ധകാരം ചുറ്റും വ്യാപിച്ച പ്രതീതി.
“മനു,എന്തുപറ്റി.. എന്താടാ സംഭവം.. ?? കൂട്ടുകാരൻ ശബരീഷിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ തലയുയർത്തി നോക്കി.

ചുറ്റും കൂടിയിരുന്നവർ പിരിഞ്ഞുതുടങ്ങിയിരുന്നു, ഞാൻ അവന്റെ കൈകളിൽ മുറുകെ പിടിച്ചു, സംസാരിക്കാനുള്ള ശക്തി കിട്ടാനായി ശ്വാസം ആഞ്ഞു വലിച്ചെടുത്തു .”ഞാൻ ..ഞാനൊന്നും ചെയ്തില്ലെടാ ,അവൾ …തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു “എന്റെ വാക്കുകൾ ഇടറിക്കൊണ്ടിരുന്നു .”നിനക്കറിയാലോ ഇന്നുവരെ സംസാരിക്കാനോ ശല്യപ്പെടുത്താനോ നിന്നിട്ടില്ല ,അതിനുള്ള ധൈര്യമില്ല എന്നതാണ് സത്യം “,എന്റെ മുഖം താഴ്ന്നു ..അവൻ നെടുവീർപ്പിട്ടു .”ഒരു തരത്തിൽ നന്നായി ,പ്രശ്നമാണെങ്കിലും നിനക്കവളോട് ഇഷ്ടമുണ്ടെന്നു അവൾ അറിഞ്ഞല്ലോ “..

സംഗതി ശെരിയാണെന്ന് എനിക്കും തോന്നി ,ഇല്ലെങ്കിൽ ഒരുപക്ഷേ ഈ ഇഷ്ടം എന്നോടുകൂടി മറഞ്ഞുപോയേനെ.അവളാണ് ശെരി അവൾക്കെന്നല്ല ഒരു പെണ്ണിനും പ്രേമിക്കാൻ തക്ക സൗന്ദര്യമോ ,കഴിവുകളോ ,സമ്പത്തോ തുടങ്ങി ഒരു പ്രത്യേകതയും എനിക്കില്ല .കോളേജിലെ ക്രിക്കറ്റ്‌ ടീമിൽ ഉള്ളതും അത്യാവശ്യം ചിത്രം വരക്കാനുള്ള കഴിവും അവളെപോലെ ഒരുത്തിയെ സ്വാധീനിക്കാൻ തക്ക പ്രത്യേകതകൾ അല്ലാരുന്നിരിക്കും.പഠനത്തിലും നൃത്തത്തിലും ഏറെ മുന്നിലായതിനാൽ അവളെ അറിയാത്തവർ കുറവായിരുന്നു.

പക്ഷെ എന്നെ ആകർഷിച്ചത് ഇതൊന്നുമല്ല അവളുടെ കട്ടിയുള്ള പുരികങ്ങളും ചാരക്കളറുള്ള പീലികണ്ണുകളുമായിരുന്നു.

The Author

21 Comments

Add a Comment
  1. …നഷ്ടപ്രണയം വൺവേ ആണെങ്കിലും, പരസ്പരം ഉണ്ടെങ്കിലും ആത്മാർത്ഥമായിട്ടാണെങ്കിൽ അത് തീർച്ചയായും നിങ്ങളുടെ ഹൃദയം മുറിച്ചിരിക്കും ..പ്രിയപ്പെട്ടതൊന്നു നഷ്ടപ്പെടുക എന്ന സമയം അതിജീവിക്കുക കഠിനമാണ്..
    Enal ‘Series movies and kadhakal’
    ENE athijeevikan padipichu

  2. Keep going brooo and waiting for the nxt part

    1. തീർച്ചയായും …നന്ദി സുഹൃത്തേ

  3. വായനക്കാരൻ

    നല്ല തുടക്കം
    പിന്നെ ഏറെക്കുറെ കേരളത്തിലെ മിക്ക ആൺകുട്ടികളുടെയും ലൈഫിൽ സംഭവിച്ചിട്ടുണ്ടാകും ഇതുപോലെ കോംപ്ലക്സ് കാരണം പറയാൻ മടിച്ച പ്രണയം.

    1. ശെരിയാണ്‌..പ്രണയം മാത്രമല്ല സഹോ, പല കാര്യങ്ങൾക്കും complex ഉള്ള ഒരു വിഭാഗം ആളുകളുടെ പ്രതിനിധിയാണ് നമ്മുടെ പയ്യൻ.

      നന്ദി

  4. Fireblade,
    സാധനം കൊള്ളാം തുടക്കക്കാരന്റെ പതർച്ച ഇല്ലാതെ ആണ് എഴുതിയത്…

    ഒരു അപേക്ഷ ആണ് ഉള്ളത് പകുതിക്കു ഇട്ടിട്ട് പോവരുത്…

    എന്റെ ജീവിതത്തോട് സാമ്യം തോണുന്നുണ്ട് കഥയിൽ.. എന്റെ മാത്രം അല്ല ഏറെ കുറെ മിഡില് ക്ലാസ് കുട്ടികളുടെയും ജീവിതം…

    അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെദ്ധിക്കുക…

    സ്നേഹപൂർവ്വം??
    ?Alfy?

    1. ഇട്ടുപോകില്ല അൽഫി …കാരണം ഈ കഥയിലൂടെ എനിക്ക് കാണിക്കാനുള്ളത് ഒന്നും ആവാൻ പറ്റാതെ പോകാറുള്ള കുറച്ചു പേരിൽ ഒരാളെ ആണ് ..

  5. തൃശ്ശൂർക്കാരൻ

    തുടങ് ബ്രോ waiting ?????

    1. തീർച്ചയായും …വേഗം വരാം

  6. അടുത്ത പാർട്ട് വേഗം എഴുതി ഇട് മോനെ കൊള്ളാം നന്നായിട്ടുണ്ട്

    1. കഴിവതും വേഗത്തിൽ വരാം .നന്ദി

  7. Thudarano ennalla thudaranam?❣️

    1. സ്വീകരിക്കുമോ എന്നുള്ള പേടിയുണ്ടായിരുന്നു .നന്ദി സഹോ

  8. Nalla kadhaa
    Adutha partine waiting

    1. കഴിവതും വേഗം വരാം .നന്ദി

  9. സുരേഷ്

    കൊള്ളാം.. നല്ല കഥ.. തുടരുക

    1. നന്ദി സുരേഷ് ബ്രോ ..

  10. Dear Brother, നന്നായിട്ടുണ്ട്. തുടർന്ന് എഴുതുക. അടുത്ത ഭാഗം വേഗം അയക്കുക.
    Regards.

    1. തുടങ്ങി സഹോ ..ചെറിയൊരു കൺഫ്യൂഷൻ …വേഗം തീർത്തു വരാം …

  11. bro വളരെ നന്നയിട്ടുണ്ട്
    പേജ് കുറഞ്ഞുപോയെന്നെ ഉള്ളൂ.
    അടുത്ത പ്രാവശ്യം പേജ് കൂട്ടി എഴുതുക

    1. ഫോണിൽ ചെയ്യുമ്പോൾ ഒരു ഐഡിയ കിട്ടുന്നില്ല എത്ര പേജ് ആയി എന്നൊന്നും.ഇനി നോക്കാം , അല്ലെങ്കിൽ ഇത്രയൊക്കെ പേജ് വെച്ചു പെട്ടെന്ന് വരാം ..

Leave a Reply

Your email address will not be published. Required fields are marked *