കിനാവ് പോലെ 11 [Fireblade] 836

” പറയാനോ ….എന്ത് പറയാൻ….?? ”

അവൻ എന്നെ കളിയാക്കുന്ന മട്ടിൽ തിരിച്ചും ചോദിച്ചു….

” കുന്തം ……!! എടാ മൈ*** എന്നെ കൊണ്ട് തെറി പറയിക്കരുത്…”

ഞാൻ പറയാൻ ബാക്കിയുള്ള തെറികൾ കഷ്ടപ്പെട്ട് ഇറക്കി ദേഷ്യം കണ്ട്രോൾ ചെയ്തുകൊണ്ട് ചോദിച്ചു…..എനിക്കാകെ വിറക്കാൻ തുടങ്ങിയിരുന്നു , അത് കണ്ടു അവൻ ചിരിയോടെ തലയ്ക്കു പിറകിൽ കൈകൾ കെട്ടിവെച്ചു…എനിക്കാണെങ്കിൽ അത് കൂടി കണ്ടപ്പോൾ കലി കൂടി…..

 

” എന്താ നിനക്ക് അറിയണ്ടത് ചെങ്ങായ്…..നീ ചോദിക്ക്…”

അവൻ വളരെ കൂളായി എന്നോട് ചോദിച്ചു…

ഞാനൊന്നു നിശ്വസിച്ചു….എന്ത് ചോദിച്ചു തുടങ്ങണമെന്നോ എന്നതിനെപ്പറ്റി ചോദിക്കണമെന്നോ എനിക്കൊരു നിമിഷം ഓർമ കിട്ടിയില്ല…

 

” നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ …..അല്ലെങ്കിൽ ഈയിടെയായി നീ എന്തെങ്കിലും എന്റെ അടുത്ത് നിന്നു മറച്ചു വെക്കുന്നുണ്ടോ…??

ആ ചോദ്യം ചോദിച്ച ശേഷം ഞാൻ റിലാക്സ് ആയി….അത് തന്നെയാണ് എനിക്ക് ചോദിക്കേണ്ടത്….

” ഉണ്ടോന്നു ചോദിച്ചാൽ….. മറച്ചു വെച്ചതൊന്നുമല്ല ,
അങ്ങനെ പറയാൻ മാത്രം ഒരു കാര്യമാണെന്ന് തോന്നാത്തത് കൊണ്ട് പറഞ്ഞില്ല…അത്രേള്ളു..!”

അവൻ എന്നെ നോക്കി ശാന്തമായി പറഞ്ഞു …ഞാൻ ഒന്നും മനസിലാകാതെ പൊട്ടനെ പോലെ അവനെയും നോക്കി അതേ ഇരുത്തം തുടർന്നു….

 

” എന്നാൽ ഞാൻ ഓരോന്നായി ചോദിക്കാം ….എങ്ങനെയാ നീ വന്നത് ..?

ഞാൻ ചോദ്യം ഒന്ന് എന്നാൽ രീതിയിൽ കൈവിരൽ കാണിച്ചു ചോദിച്ചു ..

” അത് പറയാം , നിന്റെ ചോദ്യങ്ങൾ എല്ലാം കൂടെ ഒന്നിച്ചു ചോദിച്ചോ , ചെലപ്പോ എല്ലാത്തിനും കൂടെ ഒരു ഉത്തരം മതിയാകും…”

അവൻ പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി….

 

” ആരാ ഈ ‘ Y’..??? ”

ഞാൻ രണ്ടാമത്തെ ചോദ്യം ചോദിച്ചു…..

” ശെരി , ഇനി അടുത്തത് ..?? ”

അവൻ രണ്ടു വിരല് കാണിച്ചു എന്നോട് ചോദിച്ചു….

” ഇന്നലെ ഉറങ്ങിയില്ല എന്ന് പറയാനുള്ള കരണമെന്താ…..??
ഇത്രേം അറിഞ്ഞാൽമതി ഇപ്പോ .. ”

ഞാൻ മൂന്നാമത്തെ ചോദ്യവും ചോദിച്ചു ചോദ്യങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചു …..

അവൻ കണ്ണടച്ചു ദീർഘ ശ്വാസം വിട്ടു…..

The Author

139 Comments

Add a Comment
  1. വിരഹ കാമുകൻ???

    ❤️

  2. Innu varumo bro..

  3. നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ

  4. Evde backi evde

    1. നാളെയോ മറ്റന്നാളോ തരാം

Leave a Reply

Your email address will not be published. Required fields are marked *