കിനാവ് പോലെ 11 [Fireblade] 836

” അത് ഒരു കഥയാണ് …. ഞാൻ കോഴ്സിന് ചേരാൻ ബംഗ്ലൂർ പോയി , അവിടെ ജോയിൻ ചെയ്ത് പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ അങ്ങനെ പോവുകയായിരുന്നു…..നിനക്കറിയുമോ ആ കോളേജ് ഒരു ഒന്നൊന്നര കോളേജാണ് , ഇന്ത്യയിൽ ഒരു വിധം എല്ലാ സംസ്ഥാനത്തിലെ കുട്ടികളും അവിടെ പഠിക്കാനുണ്ട് , എന്തൊക്കെ ഭാഷയാണ് അവിടെ ഓരോരുത്തർ സംസാരിക്കുന്നത് ..!! ഞാൻ അവിടെ ചെന്നു ഒന്ന് ഒതുങ്ങി , ഒന്നാമത് ആരുമായും കമ്പനിയൊന്നും ആയില്ല ,ഇവിടുന്നു പോയതിന്റെ ഫീലിങ്ങും , നീ കൂടെ ഇല്ലാത്തതിന്റെ ആ മിസ്സിങ്ങും ഒക്കെ കൂടെ ആദ്യം ഭയങ്കര മടുപ്പായിരുന്നു….നേരാവണ്ണം ആ കോളേജ് മൊത്തമൊന്നു കാണുന്നത് തന്നെ ഈ അടുത്താണ് ….നമ്മടെ ഡിഗ്രി ക്ലാസിന്റെയൊക്ക പോലെതന്നെ ഞാൻ വല്ല്യേ ഒച്ചയും വിളിയും ഒന്നുമില്ലാണ്ട് നൈസായി അങ്ങനെ കൂടി …..ക്ലാസിൽ കുറച്ചു മലയാളികളൊക്കെ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു ,ന്നാലും ആരോടും കമ്പനിക്ക്‌ പോയില്ല …..”

അവൻ ഒന്ന് പറഞ്ഞു നിർത്തി കുപ്പിയിൽ നിന്നും ഇത്തിരി വെള്ളമെടുത്തു കുടിച്ചു ….

 

” എന്നിട്ട് ….?? ”

എനിക്കെന്റെ ആകാംഷ സഹിക്കാൻ വയ്യാതെ ചോദിച്ചുപ്പോയി….

 

” എന്നിട്ടെന്താ അഞ്ചാറു മാസം അങ്ങനെ അങ്ങ് പോയി , ഹോസ്റ്റലിലൊക്കെ കൊറേ എണ്ണം സ്റ്റഫിന്റെയും , വെള്ളമടിയുടെയും ഒക്കെ ടീമാരുന്നു , അതിൽ നാലെണ്ണം കുറച്ചു വടക്കുകളായിരുന്നു , അത്ര വമ്പന്മാരൊന്നും അല്ല , കോളേജിലാണെങ്കിൽ ഒറ്റ കുട്ടിക്കും ടീച്ചേഴ്സിനും അവരെ കണ്ണെടുത്താൽ കണ്ടുകൂടാ , ഞാൻ അവരെ അങ്ങനെ മൈൻഡ് ചെയ്തില്ല , കാണുമ്പോൾ ജസ്റ്റ്‌ ചിരിച്ചുക്കൊടുക്കും അത്രന്നെ , ന്നാലും അവരാരും തലേൽ കേറാനും വന്നില്ല……

പക്ഷെ പ്രശ്നങ്ങൾ കുറച്ചൊക്കെ വന്നു തുടങ്ങിയത് ക്ലാസ്സിലെ ഒരുത്തി കാരണമാണ് , മലയാളി തന്നെയാ ……സ്റ്റഫടിക്കുന്ന സീനിയർ ഒരുത്തൻ പ്രൊപ്പോസ് ചെയ്ത ടൈമിൽ ഇവൾ അവനോടു പറ്റില്ലെന്ന് പറഞ്ഞു , അത് അവിടെ തീർന്നു…….
ഇതൊക്കെ കഴിഞ്ഞു കുറച്ചു മാസം കൂടെ കഴിഞ്ഞപ്പോളേക്കും ക്ലാസിലെ എല്ലാവരോടും കുറേശ്ശെ അടുത്തുവരുവാർന്നു , പക്ഷെ ഈ കഴിഞ്ഞ വാലെന്റൈൻസ് ഡേയിൽ ഇവൾ എന്നോട് ഇഷ്ടമാണെന്ന് ക്ലാസിൽ പരസ്യമായി പറഞ്ഞു …, പറയൽ മാത്രല്ല ഒരു പൂവും കൊണ്ടുവന്നു കെട്ടിപ്പിടിച്ചു ഒരു ഉമ്മയും….”

” ങേ …..!! ഉമ്മയോ….?? അത്രേം പേരുടെ മുന്നിൽന്നു …….ഭയങ്കരീ …!! ”

ഞാൻ അത്ഭുതപ്പെട്ടു ഇടക്ക് കേറി ആർത്തു…അവൻ വേഗം എന്റെ വാ പൊത്തി പതുക്കെ എന്ന് ആംഗ്യം കാണിച്ചു…..ഞാൻ സ്വയം തലക്കടിച്ചു എന്റെ കൌതുകം ഒന്ന് കണ്ട്രോൾ ചെയ്തു….

 

” ഹ്മ്മം , പറയുന്ന രസമൊന്നും ഇല്ല …വല്ലാത്തൊരു ചെയ്ത്തായിപ്പോയി ചെങ്ങായ് , ഞാനാകെ ചമ്മി……ആ ചമ്മൽ കാരണം പൂവൊന്നും വാങ്ങാൻ നിക്കാതെ ഞാൻ പുറത്ത് പോയി…”

The Author

139 Comments

Add a Comment
  1. വിരഹ കാമുകൻ???

    ❤️

  2. Innu varumo bro..

  3. നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ

  4. Evde backi evde

    1. നാളെയോ മറ്റന്നാളോ തരാം

Leave a Reply

Your email address will not be published. Required fields are marked *