കിനാവ് പോലെ 11 [Fireblade] 836

” ശ്ശേ …..!! ഇങ്ങനൊരു മൈത്താണ്ടി…..ആ പൂ വാങ്ങിയാൽ എന്താ…?”

ഞാൻ വീണ്ടും ഇടക്ക് കേറി വെടി പൊട്ടിച്ചു ….അവനൊരു പുച്ഛത്തിൽ എന്നെ നോക്കി….

 

” അല്ല ആ പെണ്ണെങ്ങനുണ്ട് …..സുന്ദരിയാണോ…?? ”

ഞാൻ ആകെകൂടി വീർപ്പുമുട്ടി , ഓരോന്നും അപ്പോളപ്പോൾ അറിഞ്ഞിരുന്നെങ്കിൽ ഇത്രയ്ക്കു ആകാംഷ തോന്നില്ലായിരുന്നു ,ഇതിപ്പോ എല്ലാം കൂടെ ആയിട്ട് ഒരു ക്ഷമ കിട്ടുന്നില്ല …

 

” സുന്ദരി ആണോ ന്ന് ചോദിച്ചാൽ കൊള്ളാം , പക്ഷെ കുറച്ചു എടുത്തുചാട്ടം കൂടുതലാണ്…..”

അവൻ ഇത്തിരി ആലോചനയോടെ പറഞ്ഞുതന്നു ….ഞാൻ പൊട്ടിചിരിച്ചു ….

 

” അപ്പൊ പിന്നെ ഒന്നും നോക്കാനില്ല , നിത്യ കട്ട്‌ , ഇവൾ ഫിക്സ് ……ഇതിനെക്കാളും മികച്ച ഒന്നിനെ കിട്ടാൻ പ്രയാസമായിരിക്കും….”

ഞാൻ ചിരി ഒന്ന് ഒതുക്കി പറഞ്ഞു ,പറഞ്ഞു കഴിഞ്ഞു ആ കോമ്പിനേഷൻ ആലോചിച്ചപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വീണ്ടും ഞാൻ ചിരിച്ചു ..

ദേഷ്യം വന്ന ശബരി എന്റെ ഊരക്കിട്ട് ചവിട്ടി , ഞാൻ കാലുപിടിച്ചപ്പോ ചവിട്ടു നിർത്തി….ഇല്ലേൽ ആ പന്നി എന്നെ കൊന്നേനെ….

 

” ശെരി , സോറി സോറി , ബാക്കി പറ ….നീ ക്ലാസിൽന്നു പോയിട്ട് …?? ”

ഞാൻ അവനെ സമാധാനിപ്പിച്ചു വീണ്ടും ട്രാക്കിൽ കേറ്റി….

 

” അങ്ങനെ അന്ന് മുതൽ അവളെന്റെ പുറകെ കൂടി ,പക്ഷെ പ്രശ്നമുണ്ടായത് എന്താണെന്നു വെച്ചാൽ അവളെ പ്രൊപ്പോസ് ചെയ്ത ആ പയ്യന് പിന്നെ എന്നോട് ദേഷ്യമായി…”

 

” അതെന്തിന് ….അവൾ നിന്നോട് പ്രൊപ്പോസ് ചെയ്തതല്ലേ ….? നീയെന്ത് പിഴച്ചു ..?? ”

ഞാൻ വീണ്ടും ഇടക്ക് കേറി ചോദിച്ചു….

 

” അതാണ് കോമഡി , അവർ
സീനിയർ ടീമാണ് പിനെ ഞാൻ നേരത്തെ ഞാൻ പറഞ്ഞ ഹോസ്റ്റലിലെ സ്റ്റഫ് ടീം….അവർക്കെങ്ങനെ പ്രത്യേക കാരണങ്ങളൊന്നും വേണ്ടാ , ഇടക്ക് ഓരോന്ന് പുകച്ചു വേറൊരു ലോകത്തിൽ എത്തുമ്പോൾ എന്താണോ തോന്നുന്നത് ,അത് ചെയ്യും , പറയും…..അതിനു പറ്റിയ ഗാങ്ങും…. അവർക്ക് ആ പെണ്ണ് no പറഞ്ഞത് തന്നെ പറ്റിയിട്ടില്ല ,അപ്പൊ ഹോസ്റ്റലിൽ പേടിച്ചുതൂറിയേപ്പോലെ ജീവിക്കുന്ന എന്നെപ്പോലൊരുത്തനോട് അവൾ ഇഷ്ടം പറഞ്ഞെന്നൊക്കെ പറയുമ്പോ അതും ഈ വെള്ളമടി സഭയിലോ സ്റ്റഫടിച്ചോ ആലോചിക്കുമ്പോൾ എന്താകും തോന്നിയിട്ടുണ്ടാവാ എന്ന് നിനക്കും ഊഹിക്കാലോ….”

The Author

139 Comments

Add a Comment
  1. വിരഹ കാമുകൻ???

    ❤️

  2. Innu varumo bro..

  3. നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ

  4. Evde backi evde

    1. നാളെയോ മറ്റന്നാളോ തരാം

Leave a Reply

Your email address will not be published. Required fields are marked *