കിനാവ് പോലെ 11 [Fireblade] 835

ഒരുതരത്തിൽ ചിന്തിച്ചാൽ ഒരാളോടും കൂടുതൽ റിലേഷൻ വെക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നും , എന്നെങ്കിലും പിരിയാനുള്ളവർ ആണെങ്കിൽ അതിനു ആദ്യമേ നിക്കരുത്‌ , അങ്ങനെയാണെങ്കിൽ വലിയ പ്രശ്നമൊന്നുമില്ലാതെ യാത്ര ചോദിച്ചു പോരാം….പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് വെച്ചാൽ എത്ര അടുക്കരുതെന്നു ആഗ്രഹിച്ചാലും മനസിന്‌ ഒരേ വേവ് ലെങ്ങ്ത് ഉള്ളവർ അവർ പോലുമറിയാതെ അടുക്കും……

 

ഈ തരത്തിൽ ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി ക്ഷീണിതനായ ഞാൻ ഏതാണ്ട് ഒരുമണിക്കൂർ അവിടെത്തന്നെ ചിലവഴിച്ചു…..പിന്നെ എണീറ്റ്‌ കാന്റീനിൽ കേറി ഒരു ചായയും പരിപ്പുവടയും കഴിച്ചു…പിന്നെ ഹോസ്റ്റലിലേക് നടന്നു….ചെന്നു വൃത്തിയായശേഷം വീട്ടിലേക്കും ശബരിയെയും അമ്മുവിനെയും വിളിച്ചു സംസാരിച്ചു ….അത് കഴിഞ്ഞപ്പോളേക്കും അത്യാവശ്യം സാധാരണ മൂഡിലേക്ക് ഞാനെത്തി… കമ്മീഷന് വേണ്ടി കാണിക്കേണ്ടതൊഴിച്ചുള്ള സാധനങ്ങളൊക്കെ പായ്ക്ക് ചെയ്തു ,ബാഗും റെഡിയാക്കി എടുത്തുവെച്ചപ്പോളേക്കും ഭക്ഷണം കഴിക്കാനുള്ള സമയമായി…കുറേ പേരൊക്കെ പോയിട്ടുണ്ട് ബാക്കിയുള്ളവരോടെല്ലാം യാത്ര പറഞ്ഞു ……അധികം ആരോടും അറ്റാച്ച്മെന്റ് ഒന്നുമില്ല , ആ റൂം കാര്യമായും ഞാൻ ഉപയോഗിച്ചത് പഠനാവശ്യങ്ങൾക്കും പ്രോപ്പർട്ടീസ് ഉണ്ടാക്കാനും ഒക്കെയാണ് ..അതെല്ലാം തീർന്നിട്ടോ കുറഞ്ഞിട്ടോ ആരോടെങ്കിലും കൂടുതൽ അടുക്കാനുള്ള സ്കോപ് ഉണ്ടായിരുന്നില്ല ..അങ്ങനെ അതെല്ലാം തീർത്തു വന്നു കെടന്നു….

 

പിറ്റേന്ന് എണീറ്റു നേരത്തെ റെഡിയായി…..കമ്മീഷന് വേണ്ടുന്നതെല്ലാം റൂമിന്റെ ഒരു ഭാഗത്ത്‌ വെച്ചു , അന്ന് വരുമ്പോൾ ഇവിടുന്നു എടുത്ത്‌ പോയാൽ മതിയല്ലോ……..അതിന്റെ കാര്യങ്ങളൊക്കെ റെഡിയാക്കി ബാക്കി പഠിക്കാനുള്ളതെല്ലാം എടുത്തു പായ്ക്ക് ചെയ്തിരുന്നു ,അത് ഒരു വിധത്തിൽ എല്ലാം കെട്ടിവലിച്ചു നേരെ ബസ്റ്റാന്റിൽ പോയി ….നേരിട്ടുള്ള ബസിൽ തന്നെ കേറി സ്ഥലം പിടിച്ചു ….കുറച്ചേറെ ദൂരമുള്ളതുകൊണ്ടു നന്നായിട്ടൊന്നു മയങ്ങി….

 

നാട്ടിലേക്ക് എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി…..ഒരു അധ്യാപകൻ എന്ന രീതിയിലേക്ക് ഏതാണ്ട് എത്തിത്തുടങ്ങിയല്ലോ….ഇനി പരീക്ഷ കൂടി കഴിഞ്ഞാൽ അടുത്ത കാര്യങ്ങളെപ്പറ്റി ചിന്തിക്കണം…..പരീക്ഷ നല്ല രീതിയിൽ നേരിടാൻ പറ്റുമെന്ന് വിശ്വാസമുള്ളതുകൊണ്ടു അതിന്റെ മോളിൽ ടെൻഷൻ അവാനില്ല ….വീട്ടിലാണ്‌ എന്നുള്ളതുകൊണ്ട് മടി പിടിക്കുമോ എന്നുള്ളതിലാണ് ശങ്ക….ഹ്മ്മം ,നോക്കാം…

 

വീട്ടിൽ ചെന്നു കേറി എല്ലാം ഓരോ സ്ഥലത്തേക്ക് മാറ്റി ഒന്ന് വിശ്രമിച്ചു, വീട്ടിലെ ആരും ഉണ്ടായിരുന്നില്ല….പിന്നെ ഭക്ഷണം കഴിഞ്ഞു നന്നായൊന്നു ഉറങ്ങി എണീറ്റപ്പോൾ മഞ്ജിമ എത്തിയിട്ടുണ്ട്……

The Author

139 Comments

Add a Comment
  1. വിരഹ കാമുകൻ???

    ❤️

  2. Innu varumo bro..

  3. നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ

  4. Evde backi evde

    1. നാളെയോ മറ്റന്നാളോ തരാം

Leave a Reply

Your email address will not be published. Required fields are marked *