കിനാവ് പോലെ 11 [Fireblade] 836

ഞാൻ ശബരി പറഞ്ഞ ഓരോ കാര്യവും അവനെക്കാൾ നന്നായി ഇവർക്ക് മുൻപിൽ അവതരിപ്പിച്ചു….ആദ്യം മുതൽക്കുള്ള ഓരോ സംഭവവും പൊടിപ്പും തൊങ്ങലും വെച്ച് ഞാൻ പറഞ്ഞുകൊണ്ടിരുന്നു….എനിക്കുണ്ടായതുപോലെതന്നെ ഓരോ ഭാഗങ്ങൾ എത്തുമ്പോളും പേടിയും അത്ഭുതവും എല്ലാം അവര്ക്കും മാറി മാറി വന്നു…..ഒടുവിൽ പറഞ്ഞുകഴിഞ്ഞു ഞാൻ ഒന്ന് നിശ്വാസമയച്ചു….

” അപ്പൊ ആ ചേച്ചീന്റെ ശെരിക്കുള്ള പേരെന്താ…?”

അ ചോദ്യവും നിത്യവക ആയിരുന്നു….ഞാൻ അന്തം വിട്ടു….Y എന്നല്ലാതെ എനിക്കും ശെരിക്കും പേര് അറിയില്ലല്ലോ…..

“അത് ഞാൻ ചോദിച്ചിട്ടില്ല…..കാര്യങ്ങളൊക്കെ പറഞ്ഞെന്നെ ഉള്ളൂ….”

ഞാൻ കാര്യം തെളിച്ചു കൊടുത്തു….

 

” വായോ ,നമുക്കൊന്ന് പോയി നോക്കാം കുഞ്ഞേട്ടന്റെ അടുത്ത്…”

മഞ്ജിമ എണീറ്റു ഞങ്ങളെ വിളിച്ചു….അത് സമ്മതിച്ചു ഞങ്ങൾ പോയി , ഡോർ കുറ്റിയിട്ടില്ലായിരുന്നതുകൊണ്ട് നേരെ അവൻ ചാരിയിരിക്കുന്ന അടുത്തു കട്ടിലിൽ പോയിരുന്നു….

 

” സോറി ഏട്ടാ…”

അഞ്ചു അവനോടു പറഞ്ഞു….അവൻ അവളെ പുച്ഛത്തിൽ ഒന്ന് നോക്കി…

” പോരേടാ , അത് പോട്ടെ , നീ വന്നേ നമുക്ക് ഫുഡ് അടിക്കാനുള്ള സമയായി…”
ഞാൻ അവനെ എണീപ്പിച്ചു , അവൻ അര്ധസമ്മതത്തിൽ എണീറ്റു…..ഞങ്ങടെ കൂടെ പോരാൻ നോക്കിയ അവനെ നിത്യ ചുമരിനോട് ചേർത്തുപിടിച്ചു , പിന്നെ മുഷ്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് കാണിച്ചുകൊണ്ട് അവന്റെ മുഖത്തിനടുത്തു മുഖം കൊണ്ടുപ്പോയി ദേഷ്യപ്പെട്ടു …..

” ദേ മനുഷ്യാ , ഒരു കാര്യം പറഞ്ഞേക്കാം , y ആയാലും z ആയാലും വേണ്ടില്ല വേറെ വല്ല പെണ്ണുങ്ങളുടേം പുറകെ പോയെന്നു ഞാൻ അറിഞ്ഞാൽ…..!! ”

അവൾ അത് പറഞ്ഞു നിർത്തി നാക്ക് കടിച്ചു കൈ ചൂണ്ടി അവനെ പേടിപ്പിച്ചു . ….

 

ഒരു സെക്കന്റ്‌ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ എടുത്ത അവനും അതുപോലെ സ്തബ്ധരായ ഞങ്ങളും നോക്കിനിൽക്കെ ആ കൃത്രിമമായ ദേഷ്യത്തിൽ നിന്നും പെണ്ണുങ്ങളുടെ സ്വതസിദ്ധമായ നാണത്തിലേക് കൂടുമാറി നിത്യ വിരല് കടിച്ചു പിന്നെ ഞങ്ങളിൽ നിന്നും ഒളിച്ചു അവന്റെ സൈഡിലേക്ക് മാറിനിന്നു…….

The Author

139 Comments

Add a Comment
  1. വിരഹ കാമുകൻ???

    ❤️

  2. Innu varumo bro..

  3. നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ

  4. Evde backi evde

    1. നാളെയോ മറ്റന്നാളോ തരാം

Leave a Reply

Your email address will not be published. Required fields are marked *