കിനാവ് പോലെ 11 [Fireblade] 836

ഞാൻ പൊട്ടിച്ചിരിച്ചു , പക്ഷെ ഒന്നും മനസിലാകാതെ പെങ്ങന്മാർ രണ്ടും ഇടിവെട്ടിയ കണക്ക് അന്തം വിട്ടു നിൽപ്പ് തന്നെ, ഇത് കോമഡിയാണോ അതോ സത്യമാണോ എന്ന് തിരിച്ചറിയാൻ പോലും അവർക്കപ്പോൾ സാധിച്ചില്ലെന്ന് അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി…..ശബരിയുടെ മുഖവും ഏതാണ്ട് ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ആയിരുന്നു….അവന്റെ പുറകിലേക്ക് ഒളിച്ച നിത്യയെ ഞാൻ വലിച്ചു പുറത്തേക്കിട്ടു, അവൾ മുഖം രണ്ടു കൈകൊണ്ടും പൊത്തിപ്പിടിച്ചു …

” ഇനി ഒന്നൂടി തെളിച്ചു പറഞ്ഞേ….ഞങ്ങൾ കേക്കട്ടെ….”

ഞാൻ അവളോട്‌ ആവശ്യപ്പെട്ടു….അവൾ വിരലുകൾക്കിടയിലൂടെ ഞങ്ങളെ പാളി നോക്കി….

 

” അല്ല ഇവിടിപ്പോ എന്താ നടക്കുന്നത്….ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ…? ”

അഞ്ചു കുറച്ചു ഗൗരവത്തിലാണ് ചോദിച്ചത്….ഞങ്ങളുടെ തമാശ അവർക്ക് ദഹിച്ചിട്ടില്ല….

 

” അതെന്താ നിനക്ക് മനസിലാവാഞ്ഞത്…അവൾ മലയാളത്തിലല്ലേ പറഞ്ഞത്…?? ”

ഞാൻ തിരിച്ചും ഗൌരവത്തിൽ ചോദിച്ചപ്പോൾ അവൾ കണ്ണുരുട്ടി, പിന്നെ നിത്യയുടെ അടുത്തെത്തി തലതാഴ്ത്തി നിന്ന അവളെ രണ്ടു കൈകൊണ്ടും പിടിച്ച് മുഖം ഉയർത്തിപ്പിച്ചു …..

 

” നീ പറ നിത്യ , എന്താ ഇതൊക്കെ….എന്ത് കള്ളക്കളിയാ ഞങ്ങൾ രണ്ടും അറിയാതെ നിങ്ങളിപ്പോ കളിച്ചുകൊണ്ടിരിക്കുന്നത്…?? ”

അവളോട്‌ എന്നോട് ചോദിച്ചതിനേക്കാൾ ഗൗരവത്തിലാണ് അഞ്ചു ചോദിച്ചത്….മഞ്ജിമ അവൾക്കു സപ്പോർട്ട് കൊടുത്ത് അവർക്കരികിൽ നിന്നു….

 

” എനിക്കവളെ ഒരുപാടിഷ്ടമാണ് , അത് രണ്ടു മൂന്ന് വർഷങ്ങൾക്കു മുൻപ് അവളുടെ അമ്മയുള്ളപ്പോൾ തന്നെ പറഞ്ഞിട്ടുമുണ്ട് , അതിനുള്ള മറുപടി അവൾ തന്നതാണ് നിങ്ങളിപ്പോൾ കേട്ടത്….”

ശബരി ഇതിൽ ഇടപെട്ടുകൊണ്ട് അവരോടു പറഞ്ഞു…..

 

” സത്യാണോ ഇത് ….? ”

മഞ്ജിമ നിത്യയോട്‌ ചോദിച്ചപ്പോൾ അവൾ തലതാഴ്ത്തി മെല്ലെ തല സമ്മതഭാവത്തിൽ ഇളക്കി ……

” എന്നിട്ടെന്താ നീ ഞങ്ങളോടിത് മുൻപേ പറയാർന്നത്…. എന്നും പോവാറും വരാറും എല്ലാം നമ്മൾ ഒരുമിച്ചല്ലേ , ഒരു വാക്ക് പോലും എന്തെ പറഞ്ഞില്ലാ …. ? ”

അഞ്ചുവിന്റെ ചോദ്യം കേട്ടു ഞങ്ങൾ മൂന്നാളും അമ്പരന്നു……ഇവളിതിപ്പൊ ഇത്ര സീരിയസ് ആക്കുന്നതെന്തിനാണാവോ…..

 

” നിന്റെ പ്രശ്നമിപ്പോ എന്താ…..ഇവർ തമ്മിൽ ഒന്നിക്കണത് നിനക്കിഷ്ടമായില്ലേ..?? ”

The Author

139 Comments

Add a Comment
  1. വിരഹ കാമുകൻ???

    ❤️

  2. Innu varumo bro..

  3. നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ

  4. Evde backi evde

    1. നാളെയോ മറ്റന്നാളോ തരാം

Leave a Reply

Your email address will not be published. Required fields are marked *