അപ്പുറത്ത് നിന്നും അങ്ങനൊരു മറുപടി വന്നപ്പോൾ എന്തോ എനിക്കുപോലും നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടപ്പോലെ……ശബരി കണ്ണുകളടച്ചു കിടക്കുകയായിരുന്നു….അവനെ ആ തേങ്ങലിൽ അടങ്ങിയ സ്നേഹത്തിന്റെ ആഴം വേദനിപ്പിച്ചിട്ടുണ്ടാകുമെന്നു എനിക്ക് തോന്നി…
” ചേച്ചീ ഓക്കേ അല്ലേ…?”
നിത്യ എന്തോ ഫീലിൽ തിരികെ ചോദിച്ചു…..മറുപടിയായി വരുന്ന ഓരോ നിശ്വാസം പോലും അവളുടെ മനോഭാവത്തിൽ വരുത്തിയ മാറ്റം അത്രയും വലുതായിരുന്നു…
” മ്മം….”
അത്രേ മറുപടി തിരികെ കിട്ടിയുള്ളൂ….
” ചേച്ചീ …, കൊറേ മുൻപ് തൊട്ടു ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചതാണ് …..ഒന്നിന്റെ പേരിലും മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ല…..ഈ ജന്മം ഏട്ടനെ എനിക്ക് വേണം…എന്നോട് ദേഷ്യമൊന്നും തോന്നരുത് ട്ടോ ……ചേച്ചിക്ക് അറിയാതെ പോലും മനസ്സിൽ എന്നോട് ഒരു വിരോധം ഉണ്ടാവരുതേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.. , ഒരു അനിയത്തിയായി കരുതി കണ്ടാൽ മതി……..”
ഫോൺ എടുത്ത് ആദ്യം അവൾ തമാശക്ക് സംസാരിച്ചു തുടങ്ങിയതാണെങ്കിലും ഇപ്പോൾ ഇതാ അവസാനമായപ്പോളേക്കും സീരിയസ് ആയിമാറി….,പ്രത്യേകിച്ചും അവസാനമായി അവൾ പറഞ്ഞ വാക്കുകൾക്ക് ഇടർച്ച വന്നത് എല്ലാവർക്കും ശെരിക്കും മനസിലായി , അതുകൊണ്ടുതന്നെ മഞ്ജിമ അവളുടെ അടുത്തിരുന്ന് വാത്സല്യത്തോടെ തലമുടിയിൽ തഴുകി……
“ഏയ് നിത്യ …..എനിക്ക് തന്നോടു ദേഷ്യമൊന്നും ഇല്ല….ഇതൊന്നും അറിയാതെ ഞാനാണ് അവനെ ഡിസ്റ്റർബ് ചെയ്തത്….അതിലാണ് എനിക്കിപ്പോ വെഷമം…..നിങ്ങൾ തന്നെയാണ് ചേരേണ്ടത്….തിരിച്ചു കോളേജിൽ വരുമ്പോൾ എനിക്ക് ചെലവ് തരാൻ പറ അവനോടു……..”
സങ്കടം ഉള്ളിലൊതുക്കി അവൾ തിരികെ ഇത്തരത്തിലാണ് മറുപടി പറഞ്ഞത്……ആഗ്രഹിച്ചത് അതും ഒരാളെ മനസ് നിറഞ്ഞു പ്രേമിച്ചിട്ട് അത് കിട്ടാതെ പോവുന്നതിന്റെ വേദന അവിടെയിരിക്കുന്ന ആരെക്കാളും നന്നായി അറിയുന്ന എനിക്ക് സന്തോഷത്തിന്റെ മേമ്പൊടി ചേർത്തെങ്കിലും അതിനു പുറകിൽ കടിച്ചു പിടിച്ച വേദന എളുപ്പം തിരിച്ചറിയാൻ പറ്റുമായിരുന്നു…..പക്ഷെ ബാക്കിയുള്ളവർക്ക് ആ മറുപടി സമാധാനം കൊടുത്തെന്നു അവരുടെയെല്ലാം മുഖം കണ്ടപ്പോൾ ഞാൻ ഊഹിച്ചു….
” പറഞ്ഞേക്കാം ട്ടോ…അപ്പൊ ശെരി ചേച്ചീ…ബൈ…”
” ബൈ നിത്യ….”
ഫോൺ കട്ട് ആയി…..നിത്യ ഫോൺ പിടിച്ചു ശബരിയെ തന്നെ നോക്കി ഇരുന്നു….
” പാവം ലേ….? നല്ല ചേച്ചിയാരുന്നു…”
❤️
Innu varumo bro..
നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ
Evde backi evde
നാളെയോ മറ്റന്നാളോ തരാം