കിനാവ് പോലെ 11 [Fireblade] 836

” പറയെടീ പോത്തേ….എങ്ങന്യാ പോവാ..?? ”

ഞാൻ ചോദ്യം ആവർത്തിച്ചു….

 

” അതോ …ഈ ഏട്ടൻ കൊണ്ടോയി ആക്കും…..”

അവൾ എന്റെ നേരെ ചൂണ്ടിക്കാണിച്ചുകൊണ്ട് എടുത്ത വഴിക്ക് ഉത്തരം തന്നു…..

 

” ഞാനോ…??……എങ്ങനെ ..? ”

എന്റെ കിളി പോയി ….വേറൊന്നും കൊണ്ടല്ല ഇനി പെങ്ങന്മാരെ വീട്ടിലാക്കി പോയി വണ്ടിയെടുത്തു വന്നു എപ്പോ കൊണ്ടാക്കാൻ ….അതുവരെ അവൾ ഒറ്റയ്ക്ക്
നിക്കണ്ടേ ….!!

 

” എങ്ങനേലും കൊണ്ടാക്കിത്തരൂ …ഞാൻ ഏട്ടനെ കാണാൻ വേണ്ടി വന്നതല്ലേ …..ഇതുവരെ ഓരോന്ന് പറഞ്ഞു എന്നെ പിടിച്ചിരുത്തിയിട്ടല്ലേ ….!! ”

അവൾ നിസാരമായി പറഞ്ഞുകൊണ്ടിരുന്നു….ശ്ശേ , സമയം പോയത്‌ തീരെ ആലോചിച്ചില്ല…..ഞാൻ തലപുകച്ചു..

 

” അതേയ് , കഴിഞ്ഞോ സല്ലാപം….?? ”

പെങ്ങന്മാർ വന്നു ഞങ്ങൾക്കിടയിൽ ഇരുന്നു ചോദിച്ചു….ഞാൻ ആലോചിക്കുന്നത് കണ്ടു അവരും അമ്പരന്നു …

 

” ങേ….ഇതെന്താ അണ്ടി പോയ അണ്ണാന്റെ പോലെ ….എന്തെ ഉമ്മ ചോദിച്ചിട്ട് തന്നില്ലേ …? ”

മഞ്ജിമ എന്നെ വാരി…..ഞാൻ അവളുടെ മണ്ടക്കും ,അമ്മു തുടയിലും നുള്ളു കൊടുത്തപ്പോൾ അവൾ തുള്ളി…..
അഞ്ചു എന്നെ തോണ്ടി ..

 

” എന്താണ് പ്രശ്നം…..? ”

അവൾ ചോദിച്ചു …ഞാൻ അമ്മുവിനെ നിസ്സഹായതയോടെ നോക്കി , അവൾ പുഞ്ചിരിയോടെ എന്നെയും …….

 

” പ്രശ്നം ഒന്നൂല്ല്യ , ഏട്ടൻ വന്നതറിഞ്ഞു ഏട്ടനെ കാണാനല്ലേ ഞാൻ ഓടി വന്നേ , ഇത്രേം നേരം ഇരുന്നതും അതിനുവേണ്ടി , ഇപ്പൊ ദേ എന്നെ കൊണ്ടാക്കണം എന്ന് പറഞ്ഞപ്പോൾ തൊട്ടു ഇങ്ങനെ നോക്കുവാ…..”

അവളെന്റെ നോട്ടം കാണിച്ചുകൊടുത്തുകൊണ്ടു അവരോടു പറഞ്ഞു….

 

” അയ്യടാ ,നിന്നെ കൊണ്ടാക്കാനോ , അപ്പൊ ഞങ്ങളോ….വെറുതെ ഇരുന്ന ഞങ്ങളെ ഇങ്ങേരു വിളിച്ചുകൊണ്ടു വന്നതാ …”

The Author

139 Comments

Add a Comment
  1. വിരഹ കാമുകൻ???

    ❤️

  2. Innu varumo bro..

  3. നാളേക്ക് നോക്കട്ടെ , അല്ലെങ്കിൽ ഞായർ

  4. Evde backi evde

    1. നാളെയോ മറ്റന്നാളോ തരാം

Leave a Reply

Your email address will not be published. Required fields are marked *