ശബരി കൃത്രിമ ദേഷ്യത്തിൽ എന്നെ നോക്കി .
” ന്റെ പൊന്നോ എനിക്ക് വേണ്ട , അതിലും ഭേദം കുളത്തിൽ ചാടി നീന്തൽ പഠിക്കണതാണ് ..” ഞാൻ തിരിച്ചും പറഞ്ഞു ..
അങ്ങനെ 48 മണിക്കൂർ കൊണ്ട് എന്നെ ഉലച്ച വലിയൊരു പ്രശ്നം പരിഹാരമായി ..എന്നത്തേയും പോലെ അത് പരിഹരിക്കാനും ശബരി തന്നെ മുന്നിൽ നിക്കേണ്ടിവന്നു….നൻപൻ ടാ …!!!
അവിടത്തെ അങ്കം കഴിഞ്ഞു പതിവുപോലെ ഗ്രൗണ്ടിലേക്ക് നടന്നു …ഞാൻ ഫിറ്റ് അല്ലാത്തത് കൊണ്ട് ഇന്നും കൂടെ ഇറങ്ങേണ്ടന്നു കരുതി ..രാവിലത്തെ സ്‌ട്രെയിൻ കൊണ്ടുള്ള കൊളുത്തിപ്പിടുത്തം ഇപ്പോളുമുണ്ട് ..ശബരി ഡ്രെസ്സെല്ലാം മാറ്റി ചെറിയ വാം അപ് ചെയ്തു നെറ്റ്സിലേക്കു പോയി , കളിക്കാനുള്ള ഓരോരുത്തരും എന്നോട് കുശലം ചോദിച്ചു പ്രാക്ടിസിനു ഇറങ്ങി ..ഞാൻ സ്ഥിരം ഇരിക്കുന്ന സ്റ്റെപ്പിന്റെ മുകളിലെ പുല്ലിൽ മലര്ന്നു കിടന്നു കണ്ണടച്ചു ., പിന്നെ ശബരി വന്നു വിളിച്ചപ്പോളാണ് എണീറ്റത് ഒരു ചെറുമയക്കം കിട്ടിയതിനാൽ നല്ല ഉന്മേഷം തോന്നി..
പ്രശ്നമെല്ലാം സോൾവ് ആയെങ്കിലും ജിത്തുവിനെന്തോ ഞങ്ങളെ ഫേസ് ചെയ്യാൻ മടിയുള്ളപോലെ തോന്നി , ആദ്യത്തെപോലെ അടുത്തേക്ക് ഒരുപാട് വരാനോ സംസാരിക്കാനോ അവൻ ശ്രമിച്ചില്ല ..ഞാനും അതിനു വലിയ മൈൻഡ് കൊടുക്കാൻ നിന്നില്ല …ശത്രുക്കളേക്കാൾ തിരിച്ചടികൾ പ്രതീക്ഷിക്കേണ്ടത് മിത്രങ്ങളിൽ നിന്നു തന്നെയാണ്, ഇതൊരു സാമ്പിൾ ദൈവം തന്നതായിരിക്കും …
” ഇന്നു പോകുമ്പോ നമുക്ക് ചിക്കൻ വാങ്ങണം , നീയിന്നു വീട്ടിൽന്നു കഴിച്ചാമതി ..”
ശബരി പറഞ്ഞു , ചിക്കന്റെ കാര്യം കേട്ടപ്പോൾ തന്നെ ഞാനതു ഉറപ്പിച്ചിരുന്നു , അവന്റെ അമ്മയുടെ ചിക്കെൻ കറി വേറെ ലെവലാണ് .സംഗതി മെലിഞ്ഞിട്ടാണെങ്കിലും ഞാൻ നല്ല പോളിങ്ങാണ് ..അവനും നന്നായി കഴിക്കും ..ഇന്നിപ്പോ ചിക്കനും കൂടി ഉള്ളതുകൊണ്ട് തകർക്കും ..
പോകുന്ന വഴി പറഞ്ഞതുപോലെ ചിക്കെനും വാങ്ങി ഞങ്ങൾ തിരിച്ചു , എല്ലാം ഒന്ന് കരക്കടിഞ്ഞത്കൊണ്ട് രണ്ടുപേരും ഹാപ്പി ആയിരുന്നു ..
” അപ്പൊ ഇന്നു തന്നെ തുടങ്ങിയാലോ മ്മടെ നീന്തൽ പഠിത്തം …??? അവൻ ചോദിച്ചു .
” ഇന്നു തന്നെ വേണോ …പനി മാറീട്ടില്ല ..”
ഞാൻ പേടിയെ തല്ക്കാലം പനി വെച്ചു മൂടി ….
എന്തായാലും 2 ദിവസം കഴിഞ്ഞു പഠിക്കാൻ തുടങ്ങാമെന്ന് തീരുമാനമായി ..
പിറ്റേന്ന് ശനിയാഴ്ചയായിരുന്നു , രാവിലേ പത്രമിടാൻ പോയി , അന്നും കൂടെ പോയതോടെ ഇടാനുള്ള വീടുകൾ ഓരോന്നും മനസിലായി ..തലേ ദിവസത്തേക്കാൾ ആയാസകരമായിരുന്നു ഇന്നത്തെ. സൈക്കിളുമായി ഒന്നുകൂടി അടുത്തു , അതിനെക്കാൾ ഭാഗ്യമായത് ജാഫർ പിറ്റേ ദിവസം കൂടി അവിടെയുണ്ടെന്നും അന്നും എന്റെ കൂടെ വരാമെന്ന് സമ്മതിച്ചതുമാണ് .അതെനിക്ക് വലിയ ആശ്വാസമായി ,ഒരു അബദ്ധം വരാതിരിക്കാൻ ഒന്നുകൂടി മനസിലാകുന്നതല്ലേ നല്ലത് ….ജാഫറിന്റെ കയ്യടക്കം എനിക്ക് അത്ഭുതമായിരുന്നു , ഒരു സർക്കസുകാരനെപോലെ ഓരോന്നും ചെയ്യുന്നത് എനിക്ക് പാഠമായിരുന്നു….ഓരോ മാസവും പത്രത്തിന്റെ പൈസ പിരിക്കുന്നത് കുറച്ചു ശ്രദ്ധിച്ചു വേണമെന്നും അവൻ ഓർമ്മിപ്പിച്ചു …അതിനെപ്പറ്റി എനിക്കും ടെൻഷൻ ഉണ്ടായിരുന്നു …ഓരോ വീടുകളിലും കഴിവതും എന്നെ പരിചയപ്പെടുത്താൻ ജാഫർ ശ്രദ്ധിച്ചു , ശിവേട്ടന്റെ വലംകൈ ആയിരുന്നു അവൻ ,
??????????????????????????????????
Nannayitund bro