ഞങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധം ഉണ്ടായിരുന്നില്ല അതുവരെ..പക്ഷെ ഈ 2 ദിവസം അവൻ എനിയ്ക്കൊരുപാട് കാര്യങ്ങൾ എളുപ്പമാക്കി തന്നു , ഇടേണ്ട വീടുകളുടെ ലിസ്റ്റ് ഉണ്ടാക്കിയിരുന്നു എന്നും അത് പോവുമ്പോൾ ശിവേട്ടന്റെ കയ്യിൽ കൊടുത്തേക്കാമെന്നും അവൻ ഉറപ്പു തന്നു …ജാഫറിന് എന്നേക്കാൾ മൂന്നോ നാലോ വയസ് കൂടും ,ഇത്രേം കാലം തമ്മിൽ അടുത്ത ബന്ധമില്ലാതിരുന്നത് നഷ്ടമായിരുന്നു എന്നുറപ്പിക്കുന്ന ദിവസങ്ങളായിരുന്നു അവയെല്ലാം .നല്ലൊരു പയ്യൻ , ഡിപ്ലോമ കഴിഞ്ഞു കുറച്ചു കാലം നാട്ടിൽ പത്രമിടലും മറ്റു ചെറിയ ജോലികളും ചെയ്യുന്നയാൾ , എറണാകുളത്തു പെങ്ങളുടെ ഭർത്താവ് ഒരു കമ്പനിയിൽ കോഴ്സ് സംബന്ധമായ ഒരു ജോലി റെഡി ആക്കികൊടുത്തപ്പോളാണ് ഈ പോക്ക് ..അവിടം നിന്നു എക്സ്പീരിയൻസ് അയാൾ ഗള്ഫിലേക്ക് പോണം എന്നാണ് ആഗ്രഹം …ഒരുപാട് ഇഷ്ടപ്പെട്ടു ചെയ്ത ജോലി ആയതിനാൽ എനിക്ക് കഴിയുന്നത്ര സഹായം ചെയ്യാൻ അവനും ഉത്സാഹമായിരുന്നു .
അതിരാവിലെയുള്ള ഈ യാത്ര ഒരുതരത്തിൽ സുഖകരമായിരുന്നു .ഉറക്കം നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ട് ഒഴിച്ചാൽ ബാക്കി എല്ലാം കൊണ്ടും എന്റെ ജോലി എനിക്കിഷ്ടപ്പെട്ടു …രാവിലെ ആയതുകൊണ്ട് ചില വീടുകളിൽ അടിച്ചുവാരുന്ന സ്ത്രീകളോ പെണ്കുട്ടികളോ ഉണ്ടായിരുന്നു..ഇത്ര നേരത്തെ ആയതുകൊണ്ടുതന്നെ ഭൂരിഭാഗവും തലേദിവസം ഇട്ട അയഞ്ഞ ഡ്രെസിലോ മറ്റോ ആയിരിക്കും ,കണ്ണിനു ഒരുപാട് ആനന്ദം തരുന്ന ആ സമയങ്ങളിൽ അവരെക്കൂടെ വായ്‌നോക്കാൻ പറ്റുന്നത് ജോലിയുടെ മറ്റൊരു ആശ്വാസം …കഴിഞ്ഞു പോകുമ്പോൾ തന്നെ ശബരിയെയും ഉണർത്തിയാണ് വീട്ടിൽ പോയത് ..ശനിയും ഞായറും കോളേജ് അവധിയാണ് ..അതുകൊണ്ടുതന്നെ കലുങ്കിലും ,ആൽത്തറയിലുമുള്ള ഇരുത്തവും ഉറക്കവും ആയപ്പോൾ രണ്ടുദിവസം വളരെ പെട്ടെന്ന് തീർന്നു , ഞായർ വൈകുന്നേരം ശബരി വന്നു നീന്തൽ പഠിക്കാൻ പോകാൻ വേണ്ടി നിർബന്ധിച്ചു ..അങ്ങനെ ഞാൻ നീന്തൽ പഠിക്കാൻ തിരുമാനിച്ചു..വീട്ടിൽ പറഞ്ഞപ്പോ അവര്ക്കൊക്കെ അതിശയം സഹിക്കാൻ വയ്യാ..!!, കളിയാക്കലുകൾ അധികമായപ്പോൾ എല്ലാവരെയും പുച്ഛിച്ച ശേഷം ഞാൻ തോർത്തെടുത്തു തോളിലിട്ടു …അല്ലപിന്നെ നമ്മളോടാ കളി !!
കുളത്തിലെത്തി നിറഞ്ഞുനിൽക്കുന്ന വെള്ളം കണ്ടപ്പോൾ രണ്ടു ദിവസം മുൻപ് മുങ്ങിത്താണതൊക്കെ ഓർമ്മ വന്നു .. കുടിച്ചു നിറഞ്ഞ വയർ മെല്ലെ തടവിക്കൊണ്ട് ഞാൻ ശബരിയെ ദൈന്യമായി നോക്കി …അവനതൊന്നും ശ്രദ്ധിക്കാതെ ഷർട്ടൊക്കെ ഊരി ബോക്‌സറിൽ തയ്യാറായി നിൽപ്പുണ്ട് ..പിന്നെ ഒന്ന് രണ്ടു സ്റ്റെപ് പിന്നിലേക് ചുവടുവെച്ചു ഓടി വന്നു വെള്ളത്തിലേക്ക് കൂപ്പ്കുത്തി …ഞാനാണെങ്കിൽ ജെട്ടിക്ക് മുകളിൽ തോർത്തുടുത്തു മെല്ലെ മെല്ലെ സ്റ്റെപ്പുകളിറങ്ങി , വെള്ളം കാലിൽ തട്ടിയപ്പോ തന്നെ തണുപ്പ് കേറാൻ തുടങ്ങി .ഞങ്ങളെക്കാൾ ചെറിയ പിള്ളേർ മൂന്നു നാലെണ്ണം നീന്തിക്കളിക്കുന്നുണ്ട് ..അതോകെ കാണുമ്പോളാണ് സ്വയം കിണറ്റിൽ ചാടാൻ തോന്നണത് ….ആ ഇപ്പളെലും പഠിക്കാൻ തോന്നിയല്ലോ അതെന്നെ ഭാഗ്യം ..!! ഞാൻ ചുമ്മാ എന്നെത്തന്നെ ആശ്വസിപ്പിച്ചു …ഒരു സ്റ്റെപ് കൂടി താഴെ ഇറങ്ങി പിന്നേം തണുപ്പ് ..
ദേവ്യേ ….ചതിക്കല്ലേ ….!!!
ഞാൻ ഇറങ്ങുന്നതിനു മുൻപ് തന്നെ വിറക്കാൻ തുടങ്ങി….ഒന്നും നോക്കിയില്ല കേറി പോയി അപ്പുറത്തെ പറമ്പിൽ മൂത്രമൊഴിച്ചു വന്നു ,വെറുതെ കുളിച്ചു പോകാനാണെങ്കിൽ കുളത്തിൽ ഒഴിച്ചാൽ മതിയാരുന്നു ,ഇതിപ്പോ ആ വെള്ളം തന്നെ കുടിക്കേണ്ടി വരുമല്ലോ എന്നൊരു പേടി ..തിരിച്ചു കുളത്തിൽ നോക്കുമ്പോൾ ശബരി കാലും കയ്യും അനക്കാതെ വെള്ളത്തിൽ ബാലൻസ് ചെയ്യുന്നു , ഇതിപ്പോ ഇവനെങ്ങാനും ……
” എടാ മൈ ** നീ ഇതിനകത്തൊന്നും മൂത്രോഴിക്കല്ലെട്ടോ ….അതും കൂടെ താങ്ങാൻ വയ്യ ….” ഞാൻ അവനോടു കയർത്തു …
??????????????????????????????????
Nannayitund bro