കിനാവ് പോലെ 4 [Fireblade] 769

അവൻ ഒന്ന് രണ്ടു റൌണ്ട് നീന്തി പിന്നെ എന്നോട് ഇറങ്ങാൻ പറഞ്ഞു ..ഞാൻ കുറച്ചു ടൈമൊക്കെ തള്ളിപ്പിടിച്ചു, , ഇനി നിന്നാൽ ചവിട്ടിയിടുമോ എന്നുള്ള അവസ്ഥയിൽ ഇറങ്ങി …
ആദ്യം സ്റ്റെപ്പിൽ കിടന്നു കൈകാലിട്ടടിച്ചു പ്രാക്റ്റീസ് ചെയ്തു ..പിന്നെ ഒന്നുകൂടി താഴെയുള്ള സ്റ്റെപ്പിൽ ഇതുതന്നെ ചെയ്തു , ശേഷം കുറച്ചൊന്നു നീന്തിനോക്കി …നോ രക്ഷ..!! ആഴം ഉള്ളപ്പോൾ കയ്യും കാലും പൊന്തുന്നില്ല ,വെള്ളത്തിലിട്ടു അടിക്കാനും പറ്റുന്നില്ല , പെട്ടെന്ന് ക്ഷീണിക്കുന്ന ഒരു ഫീൽ , ഒന്നുകൂടി ശ്രമിച്ചു , കുറച്ചു വെള്ളം മൂക്കിലും വായിലും കേറി അതോടെ കണ്ട്രോൾ പോയി വീണ്ടും മുങ്ങി ,കൊറേ കുടിച്ചു ,ചെവി അടഞ്ഞു അകെ എരിപൊരി സഞ്ചാരം …ശബരി വന്നു വയറിൽ താങ്ങി പൊന്തിച്ചു സ്റ്റെപ്പിൽ കേറ്റിവിട്ടു , ഞാൻ സ്റ്റെപ്പിലിരുന്നു കുറേ തുമ്മി ,ചുമച്ചു ,ചെവിയിലെ വെള്ളം കളയാൻ നോക്കി ഒന്നും ശെരിയാവുന്നില്ല …! എന്റെ ഫുൾ മൂഡ്‌ പോയി ….

” ടാ ….ബാ …ബാക്കി നാളെ കുടിക്കാം , ഇന്നിപ്പോ ന്നെ കൊണ്ട് ഇത്രയേ പറ്റുള്ളൂ …”

ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു ..എന്റെ കണ്ണാകെ ചുവന്നു വേദനയെടുക്കാൻ തുടങ്ങി ..ഞാൻ തോർത്തൂരി മുടിയിലെ വെള്ളമൊക്കെ തുടച്ചു …

” ആ …ആദ്യത്തെ ദിവസായോണ്ട് സമ്മതിക്കാം …ഇനി ഇത് നടക്കൂല്ലട്ടോ .., നിന്നെ ഒരു നീന്തൽക്കാരനാക്കിയിട്ട് തന്നെ ബാക്കി കാര്യള്ളൂ …..നീ കേട്ടിട്ടില്ലേ പേടിയുള്ള കാര്യങ്ങൾ ആദ്യം ചെയ്താൽ പിന്നെ എന്ത് ചെയ്യാനും ധൈര്യം കിട്ടും ന്നു …ഇനി ബൈക്ക് കൂടി പഠിക്കണം , നീന്തൽ പഠിച്ചൊന്നു സെറ്റ് ആയാൽ അതൂടി നോക്കാം …Ok..??

അവൻ ചോദിച്ചപ്പോ വല്ല്യേ സമ്മതൊന്നും തോന്നീലേലും ചുമ്മാ മൂളിക്കൊടുത്തു …ഇല്ലെങ്കിലും ആ നാറി സമ്മതിക്കൂല …

” കുടിച്ച വെള്ളത്തിന്‌ ഉപ്പുരുചി ഉണ്ടോ ചെങ്ങായ് ..???”

പോണ വഴിക്ക് കള്ളച്ചിരിയോടെ ആ നാറി ചോദിച്ചപ്പോൾ സത്യമായിട്ടും എന്റെ മനം ചത്തു …വയറിൽ നിന്നും ഒരു ഓക്കാനം തൊണ്ടക്കുഴിയിൽ എത്തി …അല്ലെങ്കിലെ അകെ അവശനിലയിൽ ആയിട്ടുണ്ട് അതിന്റെകൂടെ ആ ചെറ്റയുടെ മൂത്രം കുടിക്കേണ്ട ഗതികേട് കൂടി വന്നോ എന്നതാരുന്നു എന്റെ ഡൌട്ട് …!!

” ഈശ്വരാ … ഭഗവാനെ ….ഈ നാറിക്ക് നല്ലത് മാത്രം വരുത്തണേ ”

ഞാൻ ആകാശത്തേക്ക് കൈകൂപ്പി ഉറക്കെ പ്രാർത്ഥിച്ചു …ചിരി സഹിക്കാൻ വയ്യാതെ അവൻ തലയറഞ്ഞു തുള്ളി ….ഞാനാണെങ്കിൽ അതും നോക്കി വിഷണ്ണനായി പാടവരമ്പത്തികൂടി വീട്ടിലേക്കു നടന്നു …ബൈക്കിനു വരുമ്പോൾ കുളത്തിലേക്ക് വീട്ടിൽ നിന്നും വളഞ്ഞു വരണം ,പക്ഷെ പാടം വഴി ആണെങ്കിൽ കുറച്ചേ ഉള്ളു …വാഴയും പൂളയും ഒരു ഭാഗത്ത്‌ നെല്ലും നിറഞ്ഞു എത്രയോ ഏക്കറോളം പാടമാണ് , അഞ്ചോ ആറോ പേരുടെ ഒന്നിച്ചുള്ള സ്ഥലമാണ്‌ ഇതെല്ലാം …

പോകുന്ന വഴിയാണു അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ശാന്തി ചേച്ചിയുടെ വീട് , അവരുടെ മകൾ നിത്യ ചെറുപ്പത്തിൽ നല്ല കൂട്ടായിരുന്നു ..വളർന്നപ്പോൾ അവൾ ഒരു നാണക്കാരിയായി മാറി എങ്കിലും സംസാരിക്കാറൊക്കെ ഉണ്ടുതാനും ..ഇരുനിറത്തിൽ വട്ടം മുഖവും ചന്തിക്ക് താഴെ മുടിയുമുള്ള ഒരു സുന്ദരിക്കുട്ടി ..പ്ലസ്‌ ടു പഠിക്കുന്നു .ശബരി പണ്ട് എന്നെ കളിയാക്കിയിരുന്നതു അവളുടെ പേര് പറഞ്ഞായിരുന്നു , കീർത്തനയെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞതും പിന്നാലെ നടക്കാൻ തുടങ്ങിയപ്പോളുമാണ് അവൻ ഇതിനെപ്പറ്റി തീരെ സംസാരിക്കാതായത് …

The Author

58 Comments

Add a Comment
  1. ??????????????????????????????????

  2. Kallan madhavan

    Nannayitund bro

Leave a Reply

Your email address will not be published. Required fields are marked *