എനിക്ക് അവളോട് ഒരിക്കലും അങ്ങനൊരു ഇഷ്ടം തോന്നിയിട്ടില്ല , പാടം കേറിയാൽ അവരുടെ വീടിന്റെ ഇടവഴിയിലൂടെയാണ് പിന്നെ നടക്കാനുള്ളത് ..ജസ്റ്റ് നോക്കിയപ്പോൾ ശാന്തി ചേച്ചി ചൂടിൽ എന്തൊക്കെയോ പറയുന്നുണ്ട് , ആരെയാ പറയുന്നതെന്ന് കാണുന്നില്ല , അടുത്തു ആരും ഇല്ല ..തിണ്ണയിൽ ചാരിയിരുന്നു ഉള്ളിലേക്ക് നോക്കിയാണ് പറയുന്നത് …
” എന്താ അവിടൊരു യുദ്ധം ..ചേച്ചി നല്ല ചൂടിലാണല്ലോ ..”
ഞാൻ ചേച്ചിയോട് ചോദിച്ചു .
” ആഹാ ….ആരാപ്പോ ഇത് .. ജമ്പനും തുമ്പനും കുളിക്കാൻ തിരുമാനിച്ച ദിവസമാണല്ലേ ഇന്ന് …??
ചേച്ചി ദേഷ്യം മാറ്റി നമുക്കിട്ടു താങ്ങി ..
” ഒന്നും പറയണ്ട മക്കളെ , ആ കുരുത്തംകെട്ട പെണ്ണിനെ പറയാർന്നു , പരീക്ഷ ടൈമിൽ തലേദിവസം മാത്രം പഠിക്കും , അല്ലാത്ത സമയം വെറുതെ ഓരോന്ന് കുത്തിക്കുറിച്ചും , ക്രാഫ്റ്റ് ചെയ്തും സമയം കളയും..ഇപ്പോ പേപ്പർ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് , എല്ലാത്തിനും 60-65 % മാർക്ക് , ഇതൊക്കെ വെച്ചു എവടെ അഡ്മിഷൻ കിട്ടാനാ …പറഞ്ഞാൽ പെണ്ണിന്റെ തലേൽ കേറൂല , ഒപ്പമുള്ള ഓരോ ടീച്ചേഴ്സിന്റെ കുട്ടികളുടെ മാർക്ക് കാണണം , ഞാൻ വെറുതെ പറയാ എന്നല്ലാണ്ട് അവൾ പിന്നേം ഇതൊക്കെത്തന്നെ ചെയ്യും ..!!
ചേച്ചി വീണ്ടും സീരിയസ് ആയി .നിത്യ ഞങ്ങളുടെ ശബ്ദം കേട്ടതുകൊണ്ടാവും മെല്ലെ വന്നു തിണ്ണയിൽ ഇരുന്നു ..
” ഞാൻ പഠിക്കാറോക്കെണ്ട് , മാർക്ക് കിട്ടത്തേന് എന്ത് ചെയ്യാനാ ..!! ”
ചേച്ചി ഞങ്ങടെ മുന്നിൽന്നു ചീത്തപറഞ്ഞതിലുള്ള സങ്കടം കൊണ്ടാവും കണ്ണൊക്കെ ചെറുതായി നിറച്ചാണ് മറുപടി ..
എനിക്കെന്തോ പാവം തോന്നി ..
” എന്തിനാ വേറെ ഉള്ളവരെ വെച്ചു കമ്പയർ ചെയ്യണത് ചേച്ചീ …അവൾ അവളുടെ രീതിയിൽ പഠിക്കട്ടെ…എല്ലാർക്കും ഒരുപോലെ പഠിക്കാൻ പറ്റില്ലല്ലോ ….ചേച്ചി ഈ പറഞ്ഞ മാർക്കുതന്നെ ഞങ്ങക്കും ഉള്ളു , ന്നിട്ട് അഡ്മിഷൻ കിട്ടിയില്ലേ …ഒക്കെ ശെരിയാവും ന്നെ ….
ഞാൻ സമാധാനിപ്പിച്ചു , ശബരിയും അത് അനുകൂലിച്ചു ..
” ഇനീപ്പോ അവൾക്കു വേറെ എന്തെങ്കിലും ചെയ്യാൻ താൽപ്പര്യമുണ്ടെങ്കി അത് ചെയ്യട്ടെ ചേച്ചീ , പഠിച്ചു മാത്രോന്നും അല്ലല്ലോ അവനവനു ഇഷ്ടമുള്ള ജോലി എടുക്കാൻ പറ്റുന്നത് ഒരു ഭാഗ്യല്ലേ ..?”
ശബരി അതുപറഞ്ഞു തീരുമ്പോളേക്കും നിത്യ ഇടയിൽ കേറി പറഞ്ഞു
” അല്ലപിന്നെ , അമ്മ വെറുതെ ചീത്തപറയാൻ വേണ്ടി നിക്കണതാണ് ..”
ചേച്ചിയൊന്നും മറുത്തുപറഞ്ഞില്ല…ഉള്ളിൽ പോയി ഒരു മൂന്നു നാലു വെണ്ടക്കയും വഴുതനയും തക്കാളിയും കവറിലാക്കി തന്നിട്ട് അമ്മേടെ കയ്യിൽ കൊടുക്കാൻ പറഞ്ഞു .ചേച്ചീന്റെ അടുക്കളത്തോട്ടത്തിൽ ഉണ്ടായതാണത്രേ ..
ഞങ്ങൾ മെല്ലെ യാത്ര പറഞ്ഞിറങ്ങി…അവരവരുടെ വീട്ടിൽ കേറി …എനിക്ക് വെള്ളം കേറിയിട്ടുള്ള അമ്പരപ്പ് മാറിവരുന്നേ ഉണ്ടായിരുന്നുള്ളു ….അതുകൊണ്ട് ചായ കുടിക്കാനുള്ള മൂഡ് ലവലേശം ഉണ്ടായിരുന്നില്ല ..നേരം ഇരുട്ട് ആവുന്നെ ഉള്ളു , ചുമ്മാ പടിയിൽ കേറി ഇരുന്നു, അങ്ങനെ പേടിയുള്ള ഒരു കാര്യം ചെയ്തുതുടങ്ങി ..ഇനി ഇങ്ങനെ ഓരോന്നും വേണ്ട മാറ്റങ്ങൾ വരുത്തണം ..നാളെ ഇനി എന്തൊക്കെയാണാവോ …കോളേജ് ഓരോ ദിവസവും ഓരോ അവസ്ഥയിലാണ് നടന്നുകൊണ്ടിരിക്കുന്നത് …എത്ര വേഗമാണ് ദിവസങ്ങൾ കൊഴിഞ്ഞുപോകുന്നത് .ജീവിതം ഒഴുകുന്നത് ശെരിയായ രീതിയിലാണോ അല്ലേ എന്നുള്ളതിൽ മാത്രമാണ് സംശയം ..
അമ്മ വിളക്ക് വെച്ചതും യാന്ത്രികമായി തൊഴുതു വീണ്ടും ചിന്തകളിൽ ചിലവഴിച്ചു , അനിയത്തി നാമം ജപിച്ചതും മറ്റേതോ ലോകത്തിൽ നിന്നാണ് ഞാൻ കേട്ടത് . …
??????????????????????????????????
Nannayitund bro