കിനാവ് പോലെ 4 [Fireblade] 769

എനിക്കിഷ്ടമാണ് ഇങ്ങനെ ഏകാന്തമായി ഇരിക്കുന്നത് , എല്ലാവരിലുമുള്ള ചില ഭ്രാന്തൻ ചിന്തകളിൽ മനസിനെ അങ്ങനെ അലയാൻ വിട്ടു സ്വതന്ത്രനായി സമയം കഴിക്കുന്നത്‌ രസകരമാണ് ..

അവനവന്റെ സ്വഭാവത്തിന്റെ പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ നമ്മൾ സ്വയം തിരിച്ചറിയുന്നത് ജീവിതത്തിൽ നല്ലതാണ് , അങ്ങനെ വരുമ്പോൾ അകന്നു നിൽക്കേണ്ടതിൽ നിന്നും അകന്നുനിൽക്കാനും അടുത്തു വേണ്ടതിനെ കൂട്ടിപിടിക്കാനും സാധിക്കുകയുള്ളു എന്നാണ് എന്റെ വിശ്വാസം ..എപ്പോഴോ ഞാൻ എന്റെ നെഗറ്റിവിറ്റി മറന്നുപോയതാണ് കീർത്തനയുടെ കാര്യത്തിൽ സംഭവിച്ച പിഴവിന്റെ കാരണം …

ഒരിക്കൽ ഇങ്ങനൊരു ഏകാന്തതക്കിടയിലാണ് വീട്ടിലെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്നും അകാലത്തിൽ മരണത്തെ വരിച്ച നന്ദിത k s എന്നൊരു കവിയത്രി യുടെ ‘ നന്ദിതയുടെ കവിതകൾ ‘ വായിക്കാനിടയായത് ..സ്വതവേ ദുര്ബലഹൃദയനും സെൻസിറ്റിവും ആയ എന്റെ മനസിനെ പിടിച്ചുകുലുക്കാൻ പാകത്തിൽ സങ്കീർണമായ കവിതാശകലങ്ങളായിരുന്നു അവരുടേത് ..ആരും അറിയാതെ സ്വന്തം ഡയറിക്കുറിപ്പിൽ സൂക്ഷിച്ച ആ കുത്തിക്കുറിക്കലുകളിലെല്ലാം മരണത്തെ ആഴത്തിൽ സ്നേഹിച്ചവളുടെ വേദനകളായിരുന്നു ..ഒടുവിൽ മറ്റൊരാളോടും ഒരു യാത്രപോലും പറയാതെ അതേ കാമുകനെ വരിച്ച നന്ദിത , ശേഷം അവരെ അറിയാനായി അവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു വായിച്ചു …ആ നനുത്ത അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞ എനിക്ക് പോലും നികത്താനാവാത്ത വിടവ് സൃഷ്‌ടിച്ച അനുഭവമായിരുന്നു അവരുടെ ജീവിതം .. ഒടുവിൽ എന്റെ ഏകാന്തതയുടെ അവസാനങ്ങളിൽ അങ്ങനൊരു കൊഴിഞ്ഞുപോക്ക് ഞാൻ സ്വപ്നം കണ്ടിരുന്നു …അങ്ങനെ മനസിന്‌ കടിഞ്ഞാണില്ലാത്ത എന്റെ അവസ്ഥയെക്കുറിച്ചു ഞാൻ മുന്പും പറഞ്ഞിട്ടുണ്ടല്ലോ .

ഇന്നത്തെ ഏകാന്തതക്ക് അവസാനം കുറിച്ചത് കൊതുകുകളുടെ എണ്ണം കൂടിയപ്പോളാണ് …ഒരു മയവുമില്ലാത്ത അവറ്റയുടെ കുത്ത് സഹിക്കാതെ വന്നപ്പോൾ ഞാൻ മെല്ലെ എണീറ്റു …എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകാത്ത ഒരു കാര്യം ഈ കൊതുകുകളെ ദൈവം സൃഷ്ടിച്ചതിനെപറ്റിയാണ് …എല്ലാ ജീവികളും ഒരോ ആവാസവ്യവസ്ഥയുടെ ഭാഗങ്ങളാണ് പക്ഷെ ഈ സാധനത്തിന്റെ റോൾ ഇതുവരെ മനസിലായിട്ടില്ല …

അകത്തുപോയി ചായ ഒന്നുകൂടി ചൂടാക്കി കുടിച്ചപ്പോളേക്കും ശബരി വന്നു, ചെറിയ ജലദോഷം ഉള്ളതായി തോന്നിയെങ്കിലും ഞാനും ഇറങ്ങി , ആൽത്തറയിൽ വെടിപറഞ്ഞു സമയം ചിലവഴിച്ചു …തിരികെ വന്നു രാത്രിഭക്ഷണവും കുറച്ചേ കഴിക്കാൻ പറ്റിയുള്ളൂ ..ജലദോഷത്തിനുള്ള മരുന്നും കഴിച്ചു കിടന്നു ,ക്ഷീണമുള്ളതുകൊണ്ടു ഉറങ്ങാൻ പ്രയാസമൊന്നും ഉണ്ടായില്ല ..

പിന്നെയുള്ള 2 ദിവസവും പ്രത്യേകിച്ച് സംഭവവികാസങ്ങളൊന്നും ഉണ്ടായില്ല ..തിങ്കൾ മുതൽ ഞാനും ക്രിക്കറ്റ്‌ പ്രാക്ടീസ് പുനരാരംഭിച്ചു ,ബുധനാഴ്ച പുതിയ കോച്ച് ചാർജ് എടുത്തു ..ഞങ്ങൾക്ക് ടീം മീറ്റിംഗ് ഉണ്ടായിരുന്നു .
ടീമിന്റെ പോരായ്മകളെ കുറിച്ച് അവനവനു അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരുന്നു ..എല്ലാവരും പറയുകയും ചെയ്തു ..ശബരിക്ക് മുൻപേ എനിക്ക് അവസരം കിട്ടി …കഴിഞ്ഞ ദിവസം എന്നോട് ശബരി സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ഞാൻ വള്ളിപുള്ളി തെറ്റാതെയും , കുറച്ചു എന്റെ കയ്യിൽ നിന്നും എടുത്തിട്ടും ഒരു ഘടാഘടിയൻ അഭിപ്രായം പാസാക്കി….സംഗതി നല്ല ഒബ്സെർവഷൻ വെച്ചു അവൻ പറഞ്ഞ കാര്യങ്ങളായിരുന്നു എന്നുള്ളതുകൊണ്ട് കോച്ച് അടക്കം എല്ലാ മെമ്പേഴ്സിനും ക്ലിയർ ഐഡിയ ആയിരുന്നു …എല്ലാം പറഞ്ഞുതീർന്നു കയ്യടി വാങ്ങിച്ചു ഇരുന്ന് അവനെ ഇടംകണ്ണിട്ടു നോക്കിയപ്പോൾ ലോകത്ത് കിട്ടാവുന്ന എന്തോ തെറിമാല ശബ്ദമില്ലാതെ ഉച്ചരിച്ചാണ് അവൻ സങ്കടം തീർത്തത് …

അത്രേം പോയിന്റ്‌ ഞാൻ പറഞ്ഞെങ്കിലും അവസരം കിട്ടിയപ്പോൾ അവൻ വീണ്ടും കുറച്ചു പോരായ്മകൾ ചൂണ്ടിക്കാണിച്ചു , അവൻ വളരെയേറെ ഈ പ്രശ്നങ്ങളെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു എനിക്കും മനസിലായി ..അവസാനമായി ടീം കളിച്ചതിൽ 10ൽ 8ഉം ഞങ്ങൾ തോറ്റതുകൊണ്ടു ഒരുതരത്തിൽ പോരായ്മകൾ ശെരിക്കും എല്ലാർക്കും അറിവുള്ളതുമായിരുന്നു ..ഒന്നാമത് നല്ലൊരു കൊച്ചൊന്നും ഇതുവരെ ഉണ്ടായിട്ടില്ല , മിക്കവാറും മുൻപ് കോളേജ് ടീമിൽ കളിച്ചിരുന്ന ഇപ്പൊ കോളേജിലില്ലാത്ത വല്ലവരും വന്നു അവർക്കിഷ്ടമുള്ള ഓരോ ടീമും സെറ്റ് ആക്കി കളിക്കാൻ വിടും ….ഒരുപാട് പേർ സൂചിപ്പിച്ച പ്രധാന കാര്യം അതായിരുന്നു .

The Author

58 Comments

Add a Comment
  1. ??????????????????????????????????

  2. Kallan madhavan

    Nannayitund bro

Leave a Reply

Your email address will not be published. Required fields are marked *