So you all ready for the challenge..???”
കോച്ച് ഉറക്കെ ചോദിച്ചു .
“Yes sir” ഞങ്ങളും അതേ ടോണിൽ തിരിച്ചു പറഞ്ഞു .
“ഗുഡ് , ഇതേ പവർ എന്നും എപ്പോളും ഫീൽഡിൽ കാണണം അത് പ്രാക്റ്റീസ് ആണെങ്കിലും മാച്ചിൽ ആണെങ്കിലും ..Ok ഗയ്‌സ് ഇന്നു പ്രാക്ടീസ് ഇല്ല ,പകരം ഈ ഗ്രൗണ്ടിന് ചുറ്റും 5 റൌണ്ട് ജോഗ് ചെയ്തു ശേഷം നിങ്ങൾക്ക് പോകാം ..”
എന്റെ പകുതി ബോധം പോയി ..ഇന്നിനി 5 റൌണ്ട് , തിരിഞ്ഞ് നോക്കുമ്പോൾ ഒരു വിധം എല്ലാരുടെയും അവസ്ഥ ഇതൊക്കെത്തന്നെ ,പിന്നെ ഒന്നും നോക്കിയില്ല പടച്ചോനെ ഇങ്ങൾ കാത്തോളീൻ ന്നു പറഞ്ഞു ഞങ്ങൾ തൊടങ്ങി ..രണ്ടുമൂന്നു റൌണ്ട് ഒരുവിധം കഴിഞ്ഞു ,4 ആയപ്പൊളേക്കും ശ്വാസം നെറുകിൽ കേറി …വെള്ളം കുടിക്കാതെ തൊണ്ട വരണ്ടു …5 എണ്ണം മുക്കി മൂളി കഴിഞ്ഞപ്പോളേക്കും എല്ലാരും ഗ്രൗണ്ടിൽ തന്നെ സെറ്റ് ആയി , വെള്ളം കുടിച്ചും ,ശ്വാസമെടുത്തും എല്ലാ പ്ലയേഴ്‌സും മണ്ണുകപ്പി …
” മാച്ച് ജയിക്കാൻ ആദ്യം നമുക്ക് വേണ്ടത് സ്റ്റാമിനയാണ് പ്ലേയേഴ്സ് …അതുകൊണ്ട് നാളെമുതൽ ആദ്യം 5 റൌണ്ട് ഓടണം , അത് ഇങ്ങനെ തളരാതെ ഓടാൻ പറ്റുമ്പോൾ ക്രിക്കറ്റ് പ്രാക്റ്റീസ് തുടങ്ങാം , ഇതിന് പറ്റുന്നവർ മാത്രം നാളെ മുതൽ വന്നാൽ മതി ..”
കോച്ചിന്റെ പരിശീലനത്തിൽ ആദ്യത്തെ പ്ലാൻ ..ഞാൻ ദയനീയമായി ശബരിയെ നോക്കി ..അവൻ തളർന്നിട്ടുണ്ട് അത് കിതപ്പ് കണ്ടാൽ അറിയാം …പക്ഷെ ചുണ്ടത്തൊരു ചിരിയുണ്ട് ..
” ഇനി നീ കാണാനിരിക്കുന്നതെ ഉള്ളു മോനെ , ഈ കോച്ച് നമ്മുടെ ജില്ല പ്ലയെർ ആയിരുന്നു , 2 വർഷം മുൻപ് വരെ കേരളാ സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിന്റെ ഓൾ റൗണ്ടർ ആയിരുന്നു ..രഞ്ജി ടീമിൽ ഇടം പിടിക്കാനൊക്കെ ടാലന്റ് ഉള്ള ടീമാണ് ,ഭാഗ്യക്കേട് കാരണം പറ്റിയിട്ടില്ല …പ്രിൻസിപ്പൽ നേരിട്ടു ഇടപെട്ടു കൊണ്ടുവന്നതാണ് ഇങ്ങേരെ …ഇതൊക്കെ എനിക്ക് പറഞ്ഞുതന്നത് നമ്മുടെ ക്ലാർക്ക് ഫിറോസിക്കയാണ് , അന്ന് നീ ഒറങ്ങിയ അന്ന് കുറച്ചുസമയം പുള്ളി വന്നിരുന്നു …”
ഈ ഫിറോസിക്ക വല്ല്യേ തെരക്കിലല്ലാത്ത ദിവസ്സം കളിക്കാൻ കൂടും , ശബരിയോട് നല്ല കമ്പനിയാണു പുള്ളി ..വേറെ ആർക്കും അങ്ങേരോട് അത്ര കൂട്ടൊന്നും ഇല്ല ..ഒരു മുരടൻ കാരക്ടർ ആണ് .
??????????????????????????????????
Nannayitund bro