രണ്ടു ദിവസങ്ങൾക്കിപ്പുറമാണ് ശബരിയുടെ ചാൻസ് ആയതു , പതിവ് കലാപരിപാടികൾക്ക് ശേഷം പ്രാക്റ്റീസ് തുടങ്ങി …പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി അവനു കുറച്ചു ടെൻഷൻ ഉള്ളപോലെ തോന്നി …അവനെതിരെ ഒരു ഓവർ ബോൾ ചെയ്യാനുള്ളത് ഞാനായിരുന്നു ..എന്തോ ഞാൻ ചെയ്യുന്നില്ലെന്നു കോച്ചിനോട് പറഞ്ഞു ഒഴിഞ്ഞു ,പകരം അടുത്ത ബാറ്റസ്മാന് എറിയാനുള്ള അനുവാദം വാങ്ങി …ശബരി ബോളുകൾ വലിയ കുഴപ്പമില്ലാതെ നേരിട്ടു , ഡിഫെൻഡിങ് മാത്രമേ അവനു കുറച്ചു പ്രയാസം വന്നുള്ളൂ , ഓരോ ഷോട്ടിലുമുള്ള ഹെഡ് ബാലൻസ് , ഫൂട്ട് വർക്ക് , ഹാൻഡ് പൊസിഷൻ ഒക്കെ കോച്ച് സൂക്ഷമായി വീക്ഷിക്കുന്നുണ്ടായിരുന്നു ,അതെല്ലാം ആ ഡയറിയിൽ കുറിച്ച് വെച്ചു അടുത്തയാളെ വിളിച്ചു …
എന്റെ ബോളിങ് അത്ര മികച്ചതായിരുന്നില്ല , അങ്ങേര് പറഞ്ഞ ലെങ്ങ്ത് വെച്ചു എല്ലാം എറിയാൻ പറ്റിയില്ല , എങ്കിലും മോശമെന്ന് പറയാനും ഇല്ലാത്ത രീതിയിൽ അത് തീർന്നുകിട്ടി …3 ഓവർ മൊത്തത്തിൽ ചെയ്യാനുള്ള അവസരം കിട്ടി .., പണ്ടത്തേതിൽ നിന്നുള്ള പ്രധാന മാറ്റം 3 ഓവർ എറിഞ്ഞിട്ടും വലിയ ക്ഷീണമൊന്നും ഉണ്ടായില്ല എന്നതാണ് ….പണ്ടത്തെ അവസ്ഥയിൽ 5 റൌണ്ട് ഓടി , വാം അപ്പ് കഴിഞ്ഞു ഇതും കൂടെ ആവുമ്പോൾ എന്നെ വല്ല സ്‌ട്രെച്ചറിലും കൊണ്ടുപോവേണ്ട അവസ്ഥയായിരുന്നു ..
അന്നത്തെ പ്രാക്റ്റീസ് കഴിഞ്ഞു കോച്ചുമാർ ഞങ്ങളെ വിളിപ്പിച്ചു , അവനോടു ബാലൻസ് ശെരിയാക്കാനുണ്ടെന്നും മറ്റുമായി പോരായ്മകളെല്ലാം അക്കമിട്ടു പറഞ്ഞുകൊടുത്തു ..
“ഈ ഇവാലുവേഷൻ കഴിഞ്ഞതിന് ശേഷം ടെക്നിക്കിൽ വേണ്ട മാറ്റങ്ങൾ ഞാൻ കാണിച്ചുതരാം , ഇപ്പൊ താൻ ഇത് അറിഞ്ഞിരിക്കുക ..”
പിന്നെ എന്റെ ഊഴമായിരുന്നു , എന്നോട് ഷോൾഡറിനും ,കയ്യിനുമുള്ള പവർ കൂട്ടണമെന്നാണ് പറഞ്ഞത് , എനിക്ക് അകെ ഉള്ളത് ഉയരത്തിന്റെ ആനുകൂല്യം മാത്രമാണ് , സ്ട്രെങ്ത് കൂട്ടേണ്ടത് അത്യാവശ്യമായിരിക്കുന്നു …കോച്ച് വീണ്ടും പ്രോട്ടീൻ പൌഡർ കാര്യം ചോദിച്ചപ്പോൾ ഞാൻ അതിനു പറ്റുന്ന അവസ്ഥയിലല്ലെന്നുള്ളത് പറഞ്ഞു , അപ്പൊ സോനു സാർ ഇടക്ക് കേറി എന്നോട് എന്റെ ദിവസത്തെ ഭക്ഷണശീലവും സാധാരണ ഉണ്ടാവാറുള്ള മെനുവും എല്ലാം മനസിലാക്കി …
” തനിക്ക് വേറൊരു കാര്യം ചെയ്യാമോ , രാവിലെ താൻ നേരത്തെ എഴുന്നേൽക്കുന്നതല്ലേ ആ സമയത്ത് തലേദിവസത്തെ പഴങ്കഞ്ഞിയിൽ തൈര് ചേർത്തു കഴിച്ച ശേഷം പൊക്കൊ , വന്നിട്ട് ബാക്കി ഉള്ള മെനു തന്നെ മതി …അത്യാവശ്യം ഫിസിക്കൽ ആക്ടിവിറ്റി ഉള്ളതുകൊണ്ട് തടിയിൽ പിടിച്ചുകിട്ടിയാൽ താൻ രക്ഷപ്പെട്ടു ..”
അങ്ങേര് പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി എപ്പടി എന്നുള്ള ഭാവത്തിൽ നിന്നു ..എനിക്ക് അത് ok ആയിരുന്നു ,പൈസ ചിലവില്ലാത്ത കേസല്ലേ ..അത് പൊളിക്കും ..!! എന്റെ മനസ്സിൽ ലഡ്ഡുകൾ പൊട്ടികൊണ്ടിരുന്നു …
തിരിച്ചു വീട്ടിലെത്തി ചിട്ടിയുടെ കാര്യം ആദ്യം അവതരിപ്പിച്ചു , സത്യത്തിൽ സാലറി കൊടുക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്ന അമ്മയുടെ ഭാവം ഇത് പറഞ്ഞപ്പോളാണ് ഉണ്ടായത് ..ചിലപ്പോൾ അത് കിട്ടിയാൽ ചെയ്യാവുന്ന കാര്യങ്ങൾ ആലോചിച്ചാകാം , അപ്പൊ ഈ ഐഡിയ ഇത്ര നല്ലതായിരുന്നോ ….ശബരിമോനെ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ് ഹനുമാൻ ….!! ഞാൻ പിന്നേം അംഗീകരിച്ചു ..
അത് വിജയിച്ചപ്പോ അടുത്ത കാര്യം എടുത്തിട്ടു , പഴംകഞ്ഞി @ 5.30 …വീട്ടിലേക്കുള്ള പാൽ അടുത്തുള്ള വീട്ടിൽ നിന്നും വാങ്ങാറാണ് , അത് രൂപമാറ്റം വരുത്തി കുറച്ചു തൈരും ,നെയ്യും എല്ലാം വീട്ടിൽ ഉണ്ടാവാറുള്ളതാണ് , ആ കാര്യം അപ്പൊ ഡബിൾ ok …ആ സന്തോഷത്തിൽ ശബരിയെയും കൂട്ടി ആൽത്തറയിൽ പോയിരിക്കുമ്പോളാണ് അമ്പലത്തിലെ പ്രതിഷ്ഠ ദിനത്തിന്റെ കാര്യങ്ങളെപറ്റിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത് , വരുന്ന 2മത്തെ ആഴ്ചയിലാണ് ആഘോഷം ..ഞങ്ങളൊക്കെ ആഘോഷമാണ് ഇത് …..മൊത്തത്തിൽ ഉത്സവലഹരിയിൽ ആയിപ്പോയി …ഇനി അതിന്റെതായ
ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.
താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro