കിനാവ് പോലെ 5 [Fireblade] 744

കുറച്ചു കാര്യങ്ങൾ ഉണ്ട് ,പിരിവും ,നോട്ടീസ് അടിക്കലും , ക്ഷേത്രവും കുളവും വൃത്തിയാക്കലും ,പന്തൽ ഇടലും ഒക്കെ ചേർന്ന് തെരക്കിലാവാൻ പോവുകയാണ് പക്ഷെ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ അത് പ്രയാസം തോന്നില്ലല്ലോ …വീട്ടിലെത്തി ഫുഡ് കഴിക്കുമ്പോൾ ചോറ് എടുത്തുവെക്കാൻ അമ്മയെ പ്രത്യേകം ഓർമ്മിപ്പിച്ചിട്ടാണ് കെടക്കാൻ പോയത്‌ ..

സംഗതി പിറ്റേ ദിവസം തന്നെ ഞാൻ പഴങ്കഞ്ഞി പരീക്ഷണം തുടങ്ങിവെച്ചു ,പക്ഷെ അത് വിചാരിച്ചത്രക്ക് എളുപ്പമായിരുന്നില്ല …5.15 കഴിഞ്ഞ ശുഭമുഹൂർത്തത്തിലായിരുന്നു ആ സംഭവം ….തൈരിന്റെ പുളിയും പഴങ്കഞ്ഞിയുടെ ടേസ്റ്റും ആ സമയവും കൂടി ചേർന്ന് അതൊരു വല്ലാത്ത അനുഭവം ആയി , മുൻപ് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ഇതേ സാധനം അതും കാന്താരിമുളക് ചേർത്തു കുഴച്ചു ഒരു കുഴിയുള്ള പ്ലേറ്റിൽ , പക്ഷെ അത് വേനൽക്കാലത്തു രാവിലേ 11 മണിയൊക്കെ ആവുന്ന ടൈമിലായിരുന്നു ..എന്നാൽ ഇത്ര രാവിലെ കഴിച്ചപ്പോൾ വല്ലാത്ത മാറ്റം തന്നെയാണ് ഉണ്ടായത് ..ഒരു വിധം കഴിച്ചു തീർത്തു ഞാൻ സൈക്കിൾ എടുത്തിറങ്ങി …റമളാൻ നോമ്പ് സമയത്ത് രാവിലെ ഭക്ഷണം കഴിക്കുന്ന പതിവുണ്ടല്ലോ ഇന്നു വരെ അത് സുഖമുള്ള പരിപാടി ആണെന്നായിരുന്നു എന്റെ തോന്നൽ ഇപ്പൊ അതിനൊരു തീരുമാനമായി ….വയർ നിറഞ്ഞതുകൊണ്ടു സൈക്കിൾ ഓടിക്കാൻ സാധാരണ പോലത്തെ എളുപ്പം തോന്നിയില്ല , പക്ഷെ ഗുണമുണ്ടായത് എന്താണെന്നു വെച്ചാൽ പത്രമിട്ടുകഴിയുമ്പോളേക്കും വിശക്കുന്ന പ്രശ്നമുണ്ടായിരുന്നത് ഇതോടെ തീർന്നുകിട്ടി ..ആദ്യ ദിവസമല്ലേ എല്ലാ ദിവസവും കഴിച്ചേക്കാം തടി കൂടിയാൽ നല്ലതാണല്ലോ എന്ന് മാത്രം മനസിനെ പറഞ്ഞു പഠിപ്പിച്ചു …അല്ലെങ്കിൽ 2 ദിവസം കഴിയുമ്പോൾ മടുത്താലോ …!!

അന്നത്തെ കോളേജും പ്രാക്റ്റീസും കഴിഞ്ഞു നേരെ ഞങ്ങൾ വീട്ടിൽ ചെന്നു ചായ കുടിച്ചു ഡ്രസ്സ്‌ മാറ്റി പിരിവിനിറങ്ങി…അവരെല്ലാം രാവിലെ തുടങ്ങിയിരുന്നു ഞങ്ങൾക്ക് 15 വീടുകളോളമെ പോവാനുണ്ടായിരുന്നുള്ളു ..ശനിയാഴ്ചയും ഞായറുമെ ഞങ്ങൾക്ക് നേരാവണ്ണം അവരെ സഹായിക്കാൻ പറ്റുള്ളൂ .., അന്ന് അതിനുശേഷം ആൽത്തറയിൽ പോയിരുന്നു , എല്ലാം പ്രതിഷ്ഠദിന പ്ലാനിംഗ് ആണ് …പ്രായമുള്ള ആളുകളും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ പ്ലാൻ കമ്മിറ്റിയിൽ ഉണ്ട് ,എന്നാലും ഇങ്ങനെയുള്ള പരിപാടികളെല്ലാം നാട്ടിൽ ചെയ്യാനുള്ള ഡ്യൂട്ടി ചെറുപ്പക്കാർക്കല്ലേ , ഏൽപ്പിച്ച ജോലികൾ ഞങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു ..

പിന്നെയുള്ള ദിവസങ്ങൾ ശനിയാഴ്ച വരെ വളരെ പെട്ടെന്ന് തീർന്നു..രാവിലെ 5.30 മുതൽ 9 മണി വരെ ഒരുപാട് പരാക്രമങ്ങൾ ആയത്കൊണ്ട് ദിവസം തികയാത്തൊരു ഫീലാണ് എനിക്കുണ്ടായത് ….അതിനിടക്കൊരു ദിവസം ചിട്ടിയെപറ്റി കൂടുതൽ അന്വേഷിക്കുവാൻ ഞാൻ അങ്കിളിനോട് പറഞ്ഞിരുന്നു , തുടങ്ങുന്ന സമയത്തിനെപ്പറ്റിയും മറ്റും നമുക്കൊരു ഐഡിയ വേണമല്ലോ …ശനിയാഴ്ച് പോയി ചേരാനുള്ള പ്ലാനും ആലോചിച്ചുറപ്പിച്ചു ..

ശനിയാഴ്ച രാവിലെ പത്രമിടലൊക്കെ തീർത്തു വീട്ടിലെത്തി കുളിയും ഫുഡിങ്ങും എല്ലാം തീർത്തു അങ്കിളിന്റെ കൂടെ തന്നെ പോയി ksfe ഓഫീസിൽ ചെന്നു ..ചിട്ടി 2 മാസം മുൻപ് തുടങ്ങിയിട്ടുണ്ട് എങ്കിലും ചേരണമെങ്കിൽ 2 മാസത്തെ പൈസയും ഈ മാസത്തേയും ചേർത്തു കൊടുത്താൽ സാധിക്കുമെന്ന് അറിഞ്ഞു ..ചിട്ടിയുടെ അടവ് 2500 വെച്ചാണെങ്കിലും വിളിച്ചു എടുക്കുന്ന സിസ്റ്റം ആയതുകൊണ്ട് ആദ്യത്തെ കുറേ മാസങ്ങൾ 2000 ന് താഴെ മാത്രമേ അടവുണ്ടാവുകയുള്ളു എന്നറിഞ്ഞപ്പോൾ ഒരു സമാധാനമായി , ചെറിയ ആവശ്യങ്ങൾക്ക് എടുത്ത ശേഷം ബാക്കിയുള്ള 4000 രൂപ ഞാൻ അങ്കിളിന്റെ കയ്യിൽ ഏൽപ്പിച്ചു …മുൻപത്തെ പൈസ 1750 വെച്ചു 3500ഉം ഈ മാസത്തെ 1800 ഉം ആണ് കൊടുക്കാനുള്ള യഥാർത്ഥ തുക ..ബാക്കി അങ്കിൾ കൊടുത്തു….

” ഇനി നീ അത് തെരക്ക് പിടിച്ചു തരാനൊന്നും നിക്കണ്ട , ഞാൻ പൈസക്ക് ടൈറ്റ് വരുമ്പോ ചോദിക്കാം ,അപ്പൊ തന്നാൽ മതിട്ടോ ..”

ബാക്കി പൈസ പെട്ടെന്ന് കൊടുക്കണമെന്നുള്ള എന്റെ മനസ് വായിച്ചെന്നോണം അങ്കിൾ പറഞ്ഞു ..ഞാൻ തലകുലുക്കി ബസിൽ തിരിച്ചു പോന്നു …ഞാൻ വരാൻ കാത്തുനിക്കുകയായിരുന്നു ശബരി , അധികം വൈകാതെ ഞങ്ങൾ പിരിവ് ടീമിൽ ചേർന്ന് ഉച്ചവരെ ഓരോ വീട്ടിലും കേറി ഇറങ്ങി ..

The Author

68 Comments

Add a Comment
  1. ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.

    1. താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro

Leave a Reply

Your email address will not be published. Required fields are marked *