കിനാവ് പോലെ 5 [Fireblade] 746

” ടാ , എനിക്ക് കിക്ക് ബോക്സിങ് പഠിക്കണം ന്നൊരു ആഗ്രഹം …കുറച്ചു ദിവസായി ആലോചിക്കുന്നു , രാവിലെ നീ ജോലിക്ക് പോണ സമയത്ത് ഞാൻ ഇതിന് ചേർന്നാലോ …??

ഇടക്ക് വെച്ചു അവൻ എന്നോട് ചോദിച്ചു ..കളിയായിട്ടാണോ എന്നറിയാൻ ഞാൻ മുഖം നോക്കിയപ്പോൾ അതല്ലെന്നു മനസിലായി ..

” പൊന്നു ചെങ്ങായ് , ഇതൊന്നും പഠിക്കാതെ നീ ഉണ്ടാക്കണ പൊല്ലാപ്പൊക്കെ നിനക്കും ഓർമയുണ്ടല്ലോ ല്ലേ ….ഇന്നുവരെ നീ ഉണ്ടാക്കണ തല്ലിൽ ഏറ്റവും ഇടി കിട്ടാറുള്ളത് എനിക്കാണ് ..ഇനി ഈ കോപ്പും കൂടെ പഠിച്ചിട്ടു അതിന്റെ അഹങ്കാരത്തിൽ അടുത്ത അടിയുണ്ടാക്കി എന്റെ ആരോഗ്യം കളയാൻ എനിക്കൊരു താൽപ്പര്യവും ഇല്ല , അതുകൊണ്ട് ഗംഗ ഇപ്പോ എങ്ങോട്ടും പോകണ്ട ….”

കുറച്ചു സമയത്തേക്കു ഞാൻ മണിച്ചിത്രതാഴിലെ സുരേഷ് ഗോപിയായി …അല്ലെങ്കിലും അടി എന്ന് കേക്കുമ്പോ ഓടി രക്ഷപ്പെടാനാണ് ഞാൻ നോക്കാറ് , ഇവടെ ദേ ഒരുത്തൻ പൈസ കൊടുത്തു തല്ല് വാങ്ങാൻ പോകുന്നു …ഓരോ പൂതികൾ .!!!! പണ്ടൊക്കെ മറ്റുള്ളവർ മണ്ണപ്പം ചുട്ടുകളിക്കുന്ന സമയം തൊട്ടു ഞങ്ങടെ കളി ഗുസ്തിയായിരുന്നു , അവന്റെ കട്ടിലിൽ കേറി കിടന്നു ഗംഭീര മല്ലയുദ്ധം …അന്നുണ്ടായിരുന്ന പുരാണസീരിയൽ കണ്ട്‌ അതുപോലെ ഓരോരുത്തരായി സ്വയം കരുതിയാണ് യുദ്ധം , എനിക്ക് അത്ര ആഗ്രഹമുണ്ടായിട്ടല്ല ആ നാറിക്ക് ഇഷ്ടപ്പെട്ട കളി ആയതുകൊണ്ട് വേറെ ഓപ്ഷൻ ഇല്ല … അങ്ങനെ എന്നും ജയിച്ചു ജയിച്ചു അവനു മടുത്തപ്പോളാണ് ഞങ്ങൾ ക്രിക്കറ്റിലേക്കു തിരിഞ്ഞത് ….

ഇനിയിപ്പോ ഇതൊക്കെ പഠിച്ചു തല്ലുകൂടാൻ ആരും കിട്ടാത്തപ്പോ എന്റെ മണ്ടക്കിട്ടു കൊട്ടുമോ എന്നുള്ള കാര്യം അറിയില്ല …

” ഞാനെന്തായാലും പോവാൻ തിരിച്ചുമാനിച്ചെട , അതിന്റെ ട്രെയിനിംഗ് നമുക്ക് ലൈഫിൽ പിന്നീടും ഉപകാരപ്പെടും അത്രേം അടിപൊളി ട്രെയിനിങ്ങാണ് ..രണ്ടു വർഷം കൂടെ കഴിഞ്ഞാൽ ഞാനും ജോലിയെന്തെങ്കിലും നോക്കേണ്ടിവരും അല്ലെങ്കിൽ അച്ഛന്റെ കട ഒന്നുകൂടി വലുതാക്കി അവിടെ കൂടേണ്ടിവരും …അപ്പൊ ഇതിനൊന്നും സമയമോ ചിലപ്പോൾ ഇപ്പോളുള്ള മൂടോ ഉണ്ടാവണമെന്നില്ല ..അതുവരെ ഇങ്ങനുള്ള പ്രന്തൊക്കെ നടക്കട്ടെ ..””

അവൻ പറഞ്ഞത് കേട്ടപ്പോൾ അത് ശെരിയാണല്ലോ എന്ന് എനിക്കും തോന്നി …അല്ലെങ്കിലും അവൻ അങ്ങനുള്ള കാര്യത്തിലൊക്കെ വളരെ ചിന്തയുള്ളവനാണ്..അവനു സന്തോഷമുള്ള ഇത്തരം കാര്യങ്ങൾ ഏറ്റവും വേഗത്തിൽ ചെയ്യാനാണ് എപ്പോളും ശ്രമിക്കാറ് …18 വയസ് തികഞ്ഞ ദിവസം പോയി അവൻ ലൈസൻസിന് കൊടുത്തു അതും കാറും ബൈക്കും ഒരുമിച്ച് , പണ്ട് 10 കഴിഞ്ഞു സയൻസ് എന്നും പറഞ്ഞു അമ്മമാർ കടിപിടി കൂടിയപ്പോൾ മൂപ്പർ എന്നേം കൂട്ടി പോയി നേരെ ഹ്യൂമാനിറ്റീസിന് അപ്ലൈ ചെയ്യിച്ചു ,അത് ഒരു പ്രശ്നമല്ലാത്ത രീതിയിൽ വീട്ടിൽ സോൾവ്‌ ചെയ്തു …ഞാൻ ആലോചിച്ചെത്തുമ്പോളേക്കും ഒന്നുകിൽ അമ്മ മുടക്കും , അല്ലെങ്കിൽ സാഹചര്യം മുടക്കും ..ചെറുപ്പത്തിൽ ചിത്രം വര പഠിക്കാനുള്ള ആഗ്രഹം മുളയിലെ നുള്ളേണ്ടിവന്ന കഥ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ ..ഒരുതരത്തിൽ ആഗ്രഹങ്ങൾ ചെറുതോ വലുതോ ആയിക്കോട്ടെ അത് സാധിക്കുന്നവൻ ഭാഗ്യവാനാണ് …..Alkemist കഥയിൽ പറഞ്ഞത് പോലെ ‘നിങ്ങൾ ഒരു കാര്യം നേടണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചാൽ അത് നേടാൻ ഈ ലോകം മുഴുവൻ കൂടെ നിൽക്കും ‘.. അപ്പൊ കിക്ക് ബോക്സിങ് എങ്കിൽ അത് , ചെക്കൻ പോയി പഠിക്കട്ടെ ….അല്ലപിന്നെ ..

അന്ന് പിരിവ് ഞങ്ങൾ 4 മണിക്ക് നിർത്തി , മറ്റുള്ളവരോട് തുടർന്നോളാൻ പറഞ്ഞു ….ഞങ്ങൾവീട്ടിൽ പോയി ചായ കുടിച്ചു തോർത്തും ജെട്ടിയും എടുത്തു എന്റെ നീന്തൽ പരിശീലനത്തിനായി കുളത്തിൽ പോയി …

The Author

68 Comments

Add a Comment
  1. ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.

    1. താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro

Leave a Reply

Your email address will not be published. Required fields are marked *