” വേറാര് എന്ത് പറഞ്ഞാലും എനിക്ക് വല്ല്യേ പ്രശ്നോന്നും തോന്നാറില്ല കാരണം അതിനുള്ള റിപ്ലൈ കൊടുക്കാൻ എനിക്ക് പറ്റിയില്ലേലും നീയുണ്ടെന്നു അറിയാലോ , പക്ഷെ ആ നീ തന്നെ കളിയാക്കി പറഞ്ഞപ്പോ എനിക്കെന്തോ ഒരുമാതിരി തോന്നിപ്പോയി …അതാ ഞാൻ വേഗം പോന്നത് …”
ഞാൻ കറങ്ങുന്ന ഫാനിലേക് നോക്കികൊണ്ട് അവനോടു പറഞ്ഞു ..
” ഒന്ന് പോടാ മൈ** , നീയെന്നെ ആദ്യായിട്ടാണല്ലോ കാണണത് …ഞാൻ മനപൂര്വ്വം പറഞ്ഞത് തന്നാണ് , എന്തിനാണെന്നല്ലേ ഒരാൾ നമ്മളെ ആക്രമിക്കുമ്പോൾ അതിൽനിന്നും ഒളിച്ചോടുകയല്ല വേണ്ടത് , അത് നേരിടണം ..അപ്പോളെ ഈ ടൈപ്പ് അവസ്ഥകൾ നേരിടാൻ കഴിയുള്ളൂ , ഒളിച്ചോടുന്നവൻ എന്നും ഒളിച്ചോടിക്കൊണ്ടേയിരിക്കും എന്ന് വിവരമുള്ളവർ പറയുന്നത് നീ കേട്ടിട്ടില്ലേ …ഇന്നിതൊട്ടെങ്കിലും പ്രഷർ വരുന്ന സന്ദർഭങ്ങളെ നീ ധൈര്യത്തിൽ ഫേസ് ചെയ്യ് , നിന്റെ കുറവുകളെ നീ തന്നെ ആദ്യം അംഗീകരിക്ക് ,എന്നിട്ട് ആരെങ്കിലും കളിയാക്കുമ്പോൾ അത് ആ രീതിയിൽ അംഗീകരിച്ചു തിരിച്ചും കളിയാക്കിക്കോ ..പക്ഷെ ഇതിലൊക്കെ നീ ശ്രദ്ധിക്കണ്ട ഒരേ ഒരു കാര്യം നീ തിരിച്ചു പറയുന്ന വാക്കുകളൊന്നും മറ്റുള്ളവന്റെ ഹൃദയം തകർക്കാൻ ശക്തിയുള്ള ഒന്നാവരുത് .. …അത് പ്രയാസമുള്ള കാര്യം തന്നെയാണ് സംശയമില്ല…!!!! പിന്നെ എതിർക്കേണ്ടത് വാക്കിനെയാണ് അല്ലാതെ ബലഹീനതയെ അല്ല , ഇതൊക്കെ ഞാനും പലയിടത്തും വായിച്ചും കേട്ടും പരിചയിച്ച കാര്യങ്ങൾ തന്നെയാണ്, ഒരു പരിധി വരെ അത് പ്രാവർത്തികമാക്കാൻ എനിക്കും സാധിക്കാറില്ല പക്ഷെ ഇതാണ് അതിന്റെ രീതി …നിന്നോടും ഇതൊക്കെ പല സമയത്ത് പറഞ്ഞിട്ടുള്ളതാണ് ഈ കാര്യങ്ങൾ ,ഇതുവരെ നീ അതിനു ശ്രമിച്ചില്ല ..ടാ കോപ്പേ നീ അന്ന് ചാവാൻ നോക്കിയില്ലേ അതിന്റത്ര പ്രയാസമുള്ള കാര്യമല്ല ഒരു പ്രശ്നത്തിനെ ഫേസ് ചെയ്യാ എന്നുള്ളത് ..ഒന്ന് രണ്ടു വട്ടം ധൈര്യത്തിൽ നേരിടുമ്പോ അത് ശെരിയായിക്കോളും ..അത്രേള്ളു …””
അവൻ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി , പറയുന്ന കാര്യങ്ങൾ ശെരി തന്നെയാണ് …ഇനി ഒന്ന് ശ്രമിച്ചു നോക്കണം , ആ സമയമുണ്ടല്ലോ നോക്കാം ..!!
വൈകാതെ ഞങ്ങൾ ആൽത്തറയിൽ പോയി പതിവ് പരിപാടികളിൽ മുഴുകി….ഈയിടെയായി പരിപാടികളുടെ പ്ലാനിംഗ് ആയതുകൊണ്ട് വൈകിയേ തിരിച്ചെത്താറുള്ളു , അമ്പലക്കാര്യമായതുകൊണ്ടു അമ്മ ഒന്നും പറയാറില്ല ..
പ്രതിഷ്ഠാദിനത്തിന്റെ കാര്യപരിപാടികൾ മുൻപേ തിരുമാനമായ കുറച്ചെണ്ണം ഉണ്ട് , അതിൽ പഞ്ചാരിമേളം , വാദ്യഘോഷങ്ങൾ , അരങ്ങേറ്റങ്ങൾ എന്നിവയും , നാട്ടിലെത്തന്നെ നൃത്ത അദ്ധ്യാപകരുടെ ശിഷ്യന്മാർ ചേർന്ന് നടത്തുന്ന നൃത്തനൃത്ത്യങ്ങളും ,അല്ലാതെ താല്പര്യമുള്ളവരുടെ ഡാൻസും , സംഗീതാർച്ചനയും, അമ്പലത്തിലെ പ്രതിഷ്ടാദിന സ്പെഷ്യൽ പൂജകളും എല്ലാത്തിനും അങ്ങനെ സ്ഥിരം രീതിയുണ്ട് …….
, പങ്കെടുക്കുന്നവരും സ്പോണ്സർമാരും , സമയവും , ബാക്കി സ്റ്റേജ് ,സൗണ്ട് ,നോട്ടീസ് ,ഫുഡ് , ലൈറ്റ് , തുടങ്ങി എല്ലാകാര്യങ്ങളും അതതു വർഷം പ്ലാനിംഗ് ആണ് ….ഇതുവരെയുള്ള സമയം കൊണ്ടുതന്നെ ഏതാണ്ട് കാര്യങ്ങളെല്ലാം ഫിനിഷിംഗ് ആയിതുടങ്ങി ..അമ്പലക്കമ്മിറ്റി തന്നെയാണ് എല്ലാ കാര്യങ്ങളുടെയും മെയിൻ തിരുമാനം എടുക്കാറുള്ളത് , രണ്ടു മൂന്നു ആഴ്ച ബാക്കിയുള്ളപ്പോൾ ആൽത്തറയിൽ സ്ഥിരം കൂടുന്ന എല്ലാവരോടും പ്ലാനിന്റെ കരടുരൂപം പറഞ്ഞു അതിന്റെ ചുമതലകൾ ഏൽപ്പിക്കുന്നതാണ് ഇവുടുത്തെ ശൈലി ..
ഞങ്ങളുടെ പെങ്ങന്മാരും , നിത്യയും എല്ലാം ആ ദിവസം ഡാൻസ് ചെയ്യാറുള്ളവരാണ് , ഞങ്ങൾക്കാണെങ്കിൽ പിടിപ്പതു പണിയാണ് , അമ്പലത്തിലെ കായികമായ പണികൾക്ക് പുറമേ വരുന്ന സുന്ദരി പെൺകുട്ടികളെ വായ്‌നോക്കാനും സമയം കണ്ടെത്തണം…, വരുന്നതിൽ അധികവും പെങ്ങന്മാരുടെ കൂട്ടുള്ള ഏതെങ്കിലുമാവുമെങ്കിലും അറിഞ്ഞാലും ഞങ്ങളോട് ഇവർ ബഹളമൊന്നും ഉണ്ടാക്കിയിരുന്നില്ല ,അവര്ക്ക് തിരിച്ചു നോക്കാനും പറ്റുന്നുണ്ടല്ലോ എന്ന് കരുതിയാവണം … എല്ലാംകൊണ്ടും രാവിലെ നേരത്തെ മുതൽ രാത്രി വരെ നീളുന്ന മഹാമഹം ..
ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.
താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro