” എടാ പോത്തെ , ഇതൊക്കെയാണ് നിന്റെ പ്രശ്നം ..എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോൾ നീ അതിൽ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത് , അങ്ങനെ ഓടിയിട്ട് ഒരു കാര്യവുമില്ല വേറെ അതിനെക്കാൾ വലുതൊന്നു വരും ..ജസ്റ്റ് ഫേസ് ചെയ്തു നോക്കാമെന്ന് കരുതുകയല്ല അതിനെ അതിജീവിക്കുമെന്നു മനസ്സിൽ ചിന്തിച്ചാൽ മതി ..
ഇപ്പൊ പുള്ളി 5 റൌണ്ട് ഓടാനല്ലേ പറഞ്ഞുള്ളൂ അത് ഓടണം പുള്ളിക്ക് വേണ്ടിയല്ല നിനക്ക് വേണ്ടി , അങ്ങനെ ഓടിയാൽ ആദ്യം ബുദ്ധിമുട്ടിയാലും നിനക്ക് സ്റ്റമിന കൂടി വരുന്നു എന്ന് കരുത് , അപ്പോ ഗുണം ആർക്കാ പുള്ളിക്കോ നിനക്കോ ..?? ”
അവൻ എന്നോട് ചോദിച്ചു .
” സ്റ്റാമിന കൂടിയാൽ …..എനിക്ക് തന്നെ …”.
അതിലെനിക്ക് സംശയമില്ലായിരുന്നു ..സ്റ്റാമിന കൂടിയാൽ പൊളിക്കും പക്ഷെ ഇത്രക്കൊക്കെ വർക്ക് ഔട്ട് ചെയ്യണ്ട കാര്യം ആലോചിക്കുമ്പോൾ മടി തോന്നി ..
ഈയിടെയായി രാവിലത്തെ സൈക്കിളിംഗ് കൊണ്ട് തന്നെ ഫുഡിങ് നല്ല കൂടിയിട്ടുണ്ട് ..ഇനിയിപ്പോ ഇതും കൂടെ ആവുമ്പോൾ അമ്മ എന്ത് പറയുമോ എന്തോ …അല്ലേങ്കിപ്പിന്നെ കൂടുതൽ ചിന്തിക്കണ്ട പോയി നോക്കാം ..ഒന്നുമില്ലെങ്കിലും എന്റെ പ്രിയപ്പെട്ട ഒരു കാര്യത്തിന് വേണ്ടിയല്ലേ ഇത്തിരി റിസ്കെടുത്തേക്കാം ..അന്ന് പെട്ടെന്ന് പിരിഞ്ഞ് ഞങ്ങൾ വീട്ടിൽ കേറി, നേരത്തെ ഫുഡ് കഴിച്ചു പെട്ടെന്ന് ഉറങ്ങി , ക്ഷീണം കാരണം കൂടുതലൊന്നും ചിന്തിക്കാനുള്ള ഗാപ് കിട്ടിയില്ല പെട്ടെന്ന് ഉറങ്ങി …
ഈയിടെയായി ഒരു വിധം എല്ലാ വീട്ടുകാരിലും ഒരാളെയെങ്കിലും കണ്ടുള്ള പരിചയം വന്നു തുടങ്ങിയിട്ടുണ്ട് , കഴിയുന്നതും അവര്ക്ക് ഒരു പുഞ്ചിരി കൊടുക്കാൻ ശ്രമിക്കാറുമുണ്ട് , അതുകൊണ്ടുതന്നെയാവണം പലരും ചായയൊക്കെ ഓഫർ ചെയ്യും ..വേണ്ടെന്നു പറഞ്ഞു ഒഴിയാറാണ് പതിവ് ..അങ്ങനെയുള്ള ഒരു വീടാണ് പുത്തൻപുരക്കൽ ..ചെറിയ വീടാണെങ്കിലും ചുറ്റിനും ഒരുപാട് പറമ്പും പാടവും മുറ്റവുമുള്ള നല്ലൊരു തറവാട് .. അവിടുത്തെ കാരണവർ പൂമുഖത്തു തന്നെ ഇരുപ്പുണ്ടാവും, ഞാൻ അങ്ങനെയുള്ളവരുടെ കയ്യിലാണ് പത്രം കൊടുക്കാറുള്ളത്..ഒരു ദിവസം പുള്ളി നിർബന്ധിച്ചു എന്നെക്കൊണ്ടു ഒരു ചൂട് കട്ടൻ കുടിപ്പിച്ചു ,പിന്നെ പല സമയത്തും നിർബന്ധിച്ചെങ്കിലും സമയം പോകുമെന്ന് പറഞ്ഞു മുങ്ങാറാണ് പതിവ് , അധികം ദിവസങ്ങളിലും ആ മുറ്റം അടിച്ചുവാരികൊണ്ടു ഒരു കാലിനു ശേഷികുറവുള്ള പെൺകുട്ടി ഉണ്ടാവാറുണ്ട് ..ആ കാരണവരുടെ ഇളയമകളാണ് , സുന്ദരമായ വട്ടം മുഖവും പനംകുല പോലെ മുടിയും ചുണ്ടത്ത് മനോഹരമായ പുഞ്ചിരിയും ഒളിപ്പിക്കുന്ന ഒരു നാടൻ കുട്ടി.. അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞാൽ അനുസരിക്കില്ല , വേറെയാരെയും കഴിവതും ഇത് ചെയ്യാൻ വിടില്ലെന്നായിരുന്നു കാരണവരുടെ മറുപടി ,അവൾ അവളുടെ വയ്യാത്ത കാലുകൊണ്ട് മുടന്തി മുടന്തി ആ ഭാഗം മുഴുവൻ വൃത്തിയാക്കുന്നത് കാണുമ്പോൾ ഒരു ശേഷിക്കുറവും ഇല്ലാഞ്ഞിട്ടും ജീവിതത്തിൽ സ്വയം തോൽവി ഏറ്റുവാങ്ങുന്ന എന്നെപോലുള്ളവരോട് എന്തോ പുച്ഛം തോന്നി …കെട്ടുകയാണെങ്കിൽ ഇങ്ങനെയുള്ളവരെ കൂടെ കൂട്ടണം , ഏത് പ്രശ്നവും ചിരിയോടെ നേരിടാനുള്ള കഴിവ് കൊടുത്തവർക്കൊപ്പമുള്ള ജീവിതം അതി മനോഹരമായിരിക്കും …
പത്രമിടൽ കഴിഞ്ഞു വീട്ടിലെത്തി , എന്നും വന്ന ശേഷം 1 മണിക്കൂർ ഞാനൊന്നു മയങ്ങി പിന്നെ കുളിച്ചു ഭക്ഷണം കഴിഞ്ഞാണ് കോളേജിൽ പോകാറുള്ളത് ..1 മണിക്കൂർ കൊണ്ട് ഉറങ്ങി എണീക്കാനുള്ള പാട് എന്റമ്മോ …!!
കോളേജിൽ ഉച്ചക്കുള്ള ഇന്റർവെൽ സമയത്ത് ഞാൻ ശബരിയോട് പറഞ്ഞു ലൈബ്രറിയിലേക്ക് പോയി , കുറച്ചു ദിവസമായി അവിടെ പോയിട്ട് ….അത്യാവശ്യം എല്ലാ പ്രധാന കൃതികളും ഉള്ളൊരു ലൈബ്രറി ആണ് ഇവിടെയുള്ളത് , പഴയതും പുതിയതുമായ ഒരുപാട് കളക്ഷൻ റെഫർ ചെയ്യാൻ സുഖമാണ് ..ആദ്യമെല്ലാം പെൺപിള്ളേരെ കാണാൻ വേണ്ടിയാണു
ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.
താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro