കിനാവ് പോലെ 5 [Fireblade] 746

പോയതെങ്കിലും പിന്നെ പിന്നെ ഇതൊരു ഹോബി ആയി മാറി ..അതിന്റെ പ്രധാന കാരണം poetry പഠിപ്പിക്കുന്ന ഉദയൻ സാർ തന്നെ ആയിരുന്നു ..പുള്ളി ഇടവേളകളിൽ ലൈബ്രറിയിൽ എന്തെങ്കിലും റെഫർ ചെയ്തുകൊണ്ടിരിക്കുകയായിരിക്കും ..ഇന്നും അങ്ങനെ ഇരിക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട്‌ ചെന്നു ..

” ആഹ് മനു ,ഇരിക്കെടാ …നീ ഈ ബുക്ക്‌ വായിച്ചിട്ടുണ്ടോ ..?”

പുള്ളി കയ്യിൽ ഇരുന്നൊരു ചെറിയ ബുക്ക്‌ ഉയർത്തി എന്നോട് ചോദിച്ചു ..ഞാൻ അത് എടുത്തു ,
‘ Alkemist’
എഴുത്ത്കാരൻ പൌലോ കൊയ്‌ലോ …

” ഇല്ലല്ലോ സാർ , എങ്ങനെയുണ്ട് ..കൊള്ളാമോ ..??? ”

എന്റെ ചോദ്യത്തിന് പുള്ളി ഒരു ചിരിയായിരുന്നു …

“നീ വായിച്ചു നോക്കിയിട്ട് പറ മനൂ ..നല്ല എക്സ്പീരിയൻസ് ആയിരിക്കും ..”

ഞാൻ തലയാട്ടി ,പുള്ളി അങ്ങനെയാണ് , എപ്പോഴും വായനയുടെ ലോകത്താണ് ..നമുക്ക് ഏത് കൃതിയെപ്പറ്റിയും ധൈര്യമായി ചോദിക്കാം ..ഒഴിവു പീരിയഡുകൾ ബാക്കി ടീച്ചേർസ് വെടിപറഞ്ഞിരിക്കുമ്പോൾ ഈ പുള്ളി ഒന്നുകിൽ ഏതെങ്കിലും ബുക്ക്‌ വായിച്ചു സ്റ്റാഫ്‌ റൂമിലിരിക്കും അല്ലെങ്കിൽ ലൈബ്രറിയിൽ പോയിരിക്കും ..ആരോടും വിദ്വേഷമോ പരാതികളോ ഇല്ലാതെ ചുണ്ടിലൊരു പുഞ്ചിരിയുമായി ഒരു കുറിയ മനുഷ്യൻ …അങ്ങേര് നീട്ടിയ ഈ പുസ്തകം എന്തായാലും ആ ഒരു സ്റ്റാൻഡേർഡ് ഉള്ള ഒന്നായിരിക്കും ..ഞാൻ അത് എടുക്കാൻ തിരുമാനിച്ചു ..ലൈബ്രറിയിൽ അധികം സംസാരിക്കാൻ പാടില്ലാത്തത്കൊണ്ട് ഞങ്ങൾ അവരവരുടെ ലോകത്തേക്ക് മടങ്ങി …

Alkemist …പേര് വായിച്ചപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത ഫീൽ ചെയ്തു ..ബ്രസീലിയൻ എഴുത്തുകാരനാണ് പൌലോ കൊയ്‌ലോ , 1988 ലെങ്ങാനും എഴുതിയ ഈ കഥ ഈ കാലത്തും റെഫർ ചെയ്യാൻ സാർ പറഞ്ഞത് തന്നെ അതിന്റെ പ്രത്യേകതകൊണ്ട് ആവുമല്ലോ ..!! ശ്ശെ ,ഞാനെന്തൊരു മണ്ടനാ …

തുടക്കമിടാമെന്നു കരുതിയപ്പോളേക്കും ശബരി തിരഞ്ഞുവന്നു..അതോടെ ഉദയൻ സാറിനോട് യാത്രയും ബുക്ക്‌ ലൈബ്രറിയനോട് പേര് പറഞ്ഞു എടുത്തുപ്പോന്നു ..

ഉച്ചയ്ക്ക് ശേഷം സാറിന്റെ poetry ക്ലാസായിരുന്നു ..കവിതയുടെ ലോകത്ത് പാറിപ്പറന്നു സമയം പോയത്‌ അറിഞ്ഞതെ ഇല്ല..ക്ലാസ്സ്‌ കഴിഞ്ഞു ഗ്രൗണ്ടിലേക് നടന്നു ..പോകുന്ന വഴി ഇന്നും കീർത്തന കൂട്ടുകാരുമൊത്തു നടന്നുപോവുന്നുണ്ടായിരുന്നു ..ഞങ്ങളെ കണ്ടപ്പോൾ സ്ഥിരം പുച്ഛഭാവം തന്നെ ,ഞങ്ങളെ കടന്നു പോയ ശേഷം ശബരി പുറകിലേക്ക് തിരിഞ്ഞുനോക്കി എന്നെ വിളിച്ചു

” അളിയാ ,നോക്കെടാ എന്താ ഒരു സ്ട്രക്ച്ചർ , ഇവൾ ഡാൻസ് പഠിച്ചതോണ്ടാവും ലേ ..?? പൊറകിൽന്നു നോക്കുമ്പോ കുപ്പിയുടെ ഷേപ്പ് പോലെയുണ്ട് ”

അവൻ നിശ്വാസം വിട്ടുകൊണ്ട് അങ്ങനെ പറഞ്ഞപോൾ എനിക്കാദ്യം കലിയാണ്‌ വന്നത് ..

“പോ മൈത്താണ്ടി ….അവന്റൊരു തൊലിഞ്ഞ ഉപമ …”

ഞാനെന്തിനാണ് ദേഷ്യപ്പെട്ടതെന്നു എനിക്കുതന്നെ അറിയില്ലായിരുന്നു , എന്റെ മുന്നിൽ നിന്നും അവനങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് ..തെറി പറഞ്ഞുകഴിഞ്ഞു ഞാനും വെറുതെ തിരിഞ്ഞുനോക്കി ..
ശെരിയാണല്ലോ ,നല്ല കിടിലൻ ഷേപ്പ് ,ഞാനും അംഗീകരിച്ചു …നോട്ടം പിൻവലിച്ചു തിരിഞ്ഞത് അവന്റെ മുഖത്തേക്കും ..ഞാൻ ചെറുതായിട്ടൊന്നു ചമ്മി ..

The Author

68 Comments

Add a Comment
  1. ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.

    1. താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro

Leave a Reply

Your email address will not be published. Required fields are marked *