കിനാവ് പോലെ 5 [Fireblade] 746

” അല്ലേ ..? കുപ്പി പോലെതന്നെ ഇല്ലേ ..?? ”

അവൻ ചോദ്യം ആവർത്തിച്ചു …ഞാൻ സമ്മതിച്ചു , കുപ്പി തന്നെ നല്ല അസ്സൽ കള്ളുംകുപ്പി …ഏത് ഭാഗ്യവാനാണോ ഇവളെയൊക്കെ കെട്ടണത് …അല്ലെങ്കിൽ ആരായാലും എനിക്കെന്താ …ഭാരിച്ച കാര്യങ്ങൾ ആലോചിച്ചു തല പൊകക്കേണ്ട ആവശ്യമില്ലല്ലോ …അപ്പോളേക്കും ഞങ്ങൾ ഗ്രൗണ്ടിലെത്തി .

കോച്ച് നേരത്തെ എത്തിയിട്ടുണ്ട് , പുള്ളി എത്തിയവരുടെ ഷൂ ലേസ് ഒക്കെ ശെരിയായാണോ കെട്ടിയിരിക്കുന്നത് എന്ന് നോക്കുകയാണ് , ചിലരുടെയൊക്കെ അഡ്ജസ്റ്റ് ചെയ്ത കെട്ടായിരുന്നു ….എന്റേം !!??

കോച്ച് എത്രത്തോളം കമ്മിറ്റഡ് ആണെന്ന് ആ ഒരു സംഭവം കൊണ്ടുതന്നെ ഞങ്ങൾക്ക് മനസിലായി , പക്ഷെ പ്രധാന മാറ്റം എന്താണെന്നു വെച്ചാൽ മുൻപുണ്ടായിരുന്ന 24 ആളുകളിൽ 15 പേർ മാത്രമേ വന്നുള്ളൂ എന്നതാണ് …ഞങ്ങൾ പരസ്പരം അന്വേഷിച്ചെങ്കിലും കോച്ച് അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല ..അവർ നിർത്തുന്ന കാര്യം ചിലരോട് പറഞ്ഞിരുന്നത്രെ , ഞാനും നിർത്തുമായിരുന്നു ശബരിയുടെ ആ ഡയലോഗ് ഇല്ലാരുന്നെങ്കിൽ …

പറഞ്ഞതുപോലെ ആദ്യം 5 റൌണ്ട് ഓട്ടംതന്നെ ആയിരുന്നു ..കോച്ചും ഞങ്ങടെ കൂടെ ഓടാൻ ഉണ്ടായിരുന്നു , ഒരേ സ്പീഡിൽ അങ്ങേര് 7 റൌണ്ട് പൂർത്തിയാക്കി വാം അപ്പ് ചെയ്യുമ്പോളാണ് ഞങ്ങൾ ഒരു വിധത്തിൽ 5 റൌണ്ട് പൂർത്തിയാക്കി ചെന്നത് ..ക്ഷീണവും ദാഹവും മാറ്റി കഴിഞ്ഞു സ്ട്രെച്ചിങ്ങിൽ തുടങ്ങി ബാക്കി വാം അപ്പ് എല്ലാം ചെയ്തു …ഒരു ക്രിക്കറ്റ്‌ ടെക്‌നിക്കും പുള്ളി പറഞ്ഞതേ ഇല്ല …പോകാൻ സമയം എന്നെ അടുത്തു വിളിച്ചു ..

” പ്ലേയർ ,താൻ 2 മുട്ട പുഴുങ്ങിയത് കഴിക്കണം ദിവസവും ,പ്രോട്ടീൻ പൌഡർ വാങ്ങാൻ പറ്റുമെങ്കിൽ അത് ഒരു ഗ്ലാസ്‌ പാലിൽ ചേർത്തു കഴിക്കൂ അപ്പോ ബോഡി കുറച്ചുകൂടി ഇമ്പ്രൂവ് ആകും ….”

ഞാൻ പുള്ളിയെ നിരുത്സാഹപ്പെടുത്താൻ പോയില്ല , 2ഉം ചെയ്യാമെന്ന് സമ്മതിച്ചു പോന്നു …പുള്ളി വേറെ ചിലരോടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു …ഞങ്ങൾക്ക് മറ്റൊരു കാര്യത്തിൽ അത്ഭുതമായത് കോച്ച് പേര് പറഞ്ഞുതരികയോ ഞങ്ങളുടെ പേരുകൾ ചോദിക്കുകയോ ചെയ്തില്ല എന്നതിലാണ് ..ഞങ്ങളെ പ്ലേയേഴ്സ് എന്നും അങ്ങേരെ കോച്ച് എന്നും വിളിക്കാനാണ് ശീലിപ്പിച്ചത് .

അതിനു ശേഷം കോച്ച് എല്ലാവരെയും വിളിച്ചു ഒന്നിച്ചു നിർത്തി .

” പ്ലേയേഴ്സ് , ഇപ്പൊ ഉള്ള ഈ ടീം എന്റെ തിരുമാനങ്ങൾ അനുസരിക്കാൻ റെഡി ആയി വന്നവരാണെന്നു ഞാൻ വിശ്വസിക്കുന്നു..അതുകൊണ്ടാണ് നിങ്ങളിൽ ചിലർക്ക് ബേസിക് ആയിട്ടുള്ള കാര്യത്തിൽ ഉപദേശം തന്നതും , ഇനിയുള്ള ദിവസമോരോന്നും ഇതുപോലെ പോകും …നിങ്ങളുടെ മാക്സിമം എഫേർട്ട് ഇതിൽ ഉണ്ടാകണം …ഇന്നു നമ്മൾ പിരിയുന്നു ,ബൈ ….”

വളരെ പ്രൊഫഷണൽ ആയ പെരുമാറ്റം , തമാശ കളികൾക്ക് സ്ഥാനമില്ലെന്ന് ടീമിലേ ഓരോരുത്തർക്കും മനസിലായി ..എനിക്കിതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു , നമ്മൾ ചെയ്യുന്നത് അതേത് ജോലിയാണെങ്കിലും നമ്മുടെ കമ്മിറ്റ്മെന്റും ഗൗരവവും മറ്റുള്ളവര്ക്ക് നമ്മുടെ മോളിൽ ഒരു ഇമ്പ്രെഷൻ ഉണ്ടാക്കുമെന്ന് കോച്ചിലൂടെ ഞാൻ പഠിക്കുകയായിരുന്നു …എന്റെ വെറും ഒരു ഹോബി ജീവിതത്തിലെ സീരിയസ് ആയ ഒരു കാര്യമായി അന്ന് മുതൽ മാറി …ശബരിയുടെയും സ്ഥിതി ഇതുതന്നെ ആയിരുന്നു ..

കോച്ച് പറഞ്ഞതിൽ 2 മുട്ട കഴിക്കണം എന്നുള്ളതു മാത്രം എനിക്ക് വലിയ പ്രശ്നമില്ല , സന്ധിചേച്ചിയുടെ അവിടെ നാടൻ കോഴികളുണ്ടായിരുന്നു

The Author

68 Comments

Add a Comment
  1. ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.

    1. താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro

Leave a Reply

Your email address will not be published. Required fields are marked *