കിനാവ് പോലെ 5 [Fireblade] 746

,ഇടക്കിടക്ക് ഞങ്ങൾക്ക് കൊടുത്തയക്കാറുമുണ്ട് ..ഞാൻ പുഴുങ്ങി കഴിക്കാറില്ല പകരം സവാള ഒരുപാട് ചേർത്തു തട്ടുകടയിലെ പോലെ ഓംലെറ്റ്‌ ഉണ്ടാക്കാൻ പെങ്ങൾക്ക് അറിയാം ,അതായിരുന്നു ഇഷ്ടം ..ഇനി പുഴുങ്ങി കഴിച്ചു നോക്കാം ..പക്ഷെ പ്രോട്ടീൻ പൌഡർ നടപടി ആകില്ല…
കോച്ച് പണ്ട് വല്ല ജിം ഇൻസ്ട്രക്ടർ ആയിരുന്നോ എന്തോ …!!വീട്ടിലെത്തി പതിവുപോലെ മേൽ കഴുകി ഇറങ്ങി ആൽത്തറയിൽ ഇരുന്ന് ഞങ്ങൾ സമയം കഴിച്ചു ..തിരിച്ചു വന്നു ഭക്ഷണസമയത്തു ഞാൻ കാര്യം എടുത്തിട്ടു ..

” അമ്മാ , എന്നോട് കോച്ച് ദിവസവും 2 മുട്ട പുഴുങ്ങി കഴിക്കാൻ പറഞ്ഞു, എന്റെ ശരീരം ഇമ്പ്രൂവ് ആവാൻ വേണ്ടിയാണത്രെ ….”

അമ്മ അന്തം വിട്ടു …

” 2 മുട്ടയോ …കോച്ചിന് എന്താപ്പോ ഇതൊക്കെ പറയണ്ട കാര്യം ..ക്രിക്കറ്റ്‌ കോച്ച് അല്ലേ ഫുഡ്‌ കോച്ച് ഒന്നുമല്ലല്ലോ …??? ”

അമ്മക്ക് സംശയം …നല്ല ഉഗ്രൻ സംശയം തന്നെ …ഞാനും പിന്നൊന്നും പറയാൻ പോയില്ല , പ്രൊറ്റീൻ പൗഡറിന്റെ കാര്യം പറയാഞ്ഞത് നന്നായി ചിലപ്പോൾ ചോറിന്റെ പ്ലേറ്റ് എടുത്തു മുഖത്ത് അടിച്ചേനെ .!! കൂടുതൽ ഒന്നും പറയാതെ കഴിച്ചെണീറ്റു ഞാൻ റൂമിൽ പോയി…

Alkemist തുടങ്ങിവെച്ചു , ഇംഗ്ലീഷ് വിവർത്തനമാണ് ഇത് , ഇത് ആദ്യം എഴുതിയത് പോർട്ടുഗൽ ഭാഷയിലാണെന്നും പിന്നീട് വിവിധ ഭാഷകളിലേക്ക് മാറ്റിയതുമാണത്രെ ..

സാന്റിയാഗോ എന്ന ആട്ടിടയന്റെ നിധി തിരഞ്ഞുള്ള ഈജിപ്ഷ്യൻ പിരമിഡ് യാത്രയെ കുറിച്ചുള്ള കഥയുടെ തുടക്കം തന്നെ മനോഹരമായിരുന്നു , ഇംഗ്ലീഷ് ആയതിനാൽ മലയാളം പോലെ അനായാസമായി വായിച്ചു മനസ്സിലാക്കാവുന്ന ഒന്നായിരുന്നില്ല അതുകൊണ്ടുതന്നെ അറിയാത്ത വാക്കുകൾ വേറൊരു നോട്ട്ബുക്കിലേക്കു പകർത്തി അതിനര്ത്ഥം മനസ്സിലാക്കിയും വായിച്ചു പോന്നു ..ഉറക്കം വന്നപ്പോൾ കെടന്നു സുഖമായിത്തന്നെ ഉറങ്ങി ..അധ്വാനം കൂടിയതുകൊണ്ടാണോ എന്തോ ഈയിടെയായി ഉറക്കം വലിയ പ്രശ്നമില്ല …..ഉറക്കത്തിൽ ഒരു പഞ്ഞിക്കെട്ട് പോലെ എവിടെയോ പാറിനടക്കുന്ന ഫീലാണ് ഈയിടെയായി ഉണ്ടാവാറുള്ളത് …ഒരുതരത്തിൽ ആഴത്തിലുള്ള ഉറക്കം കിട്ടുന്നതുകൊണ്ടു ഇത്രയും ബോഡി സ്‌ട്രെയിൻ ചെയ്യാനുള്ള റിലാക്സേഷൻ ലഭിക്കുന്നുണ്ട്…

പിന്നീടുള്ള ദിവസങ്ങളിൽ 2 ആഴ്ചയോളം പ്രത്യേക സംഭവങ്ങളൊന്നും ഉണ്ടായില്ല ..എല്ലാം ഒരുപോലെ കടന്നുപോയി ,എന്നാൽ ഉണ്ടായ മാറ്റങ്ങൾ വളരെ വളരെ വലുതായിരുന്നു എന്ന് വേണെങ്കിൽ പറയാം…പത്രമിടാൻ ഞാൻ അത്യാവശ്യം expert ആയി ,അതായത് സൈക്കിളിൽ പോകുമ്പോൾ തന്നെ ബാലൻസ് പോവാതെ പത്രമിടാനും സമയം ലാഭിച്ചു എല്ലായിടത്തും എത്താനും അങ്ങനെയെല്ലാം കഴിയുന്നുണ്ട് ..മുട്ടകാര്യത്തിൽ ആദ്യമൊക്കെ ഒടക്ക് ഇട്ടിരുന്നുന്നെങ്കിലും അമ്മ തന്നെ ശാന്തിച്ചേച്ചിയുടെ കയ്യിൽ നിന്നു വാങ്ങിവെക്കാൻ തുടങ്ങി , അതുകൊണ്ട് ഇപ്പോൾ 2 മുട്ട വീതം ദിവസോം കഴിക്കുന്നുണ്ട് , തടിയിൽ കാര്യമായ മാറ്റമൊന്നും തോന്നിയില്ല എന്നത് വേറെ കാര്യം ..?

പിന്നെ ഉള്ളത് ക്രിക്കറ്റ്‌ പ്രാക്ടിസിലാണ് , ഇപ്പൊ ഓടി ഓടി സ്റ്റാമിന കൂടിത്തുടങ്ങി , രാവിലത്തെ സൈക്ലിങും വൈകീട്ട് ഈ അഭ്യാസവും കൂടിയപ്പോൾ കിതപ്പും തളർച്ചയും കുറഞ്ഞു തുടങ്ങി ..അടുത്ത ആഴ്ച മുതൽ ടെക്‌നിക്സ് പഠിപ്പിക്കാമെന്നു കോച്ച് പറഞ്ഞു , കോച്ചിനോട് ടീമിൽ എല്ലാവരും നല്ലവണ്ണം അടുത്തു ,അവസാനം ഉണ്ടായിരുന്ന 15ൽ 2 എണ്ണം കൂടെ നിർത്തിയിരുന്നു , കോച്ച് ആദ്യമേ ആഗ്രഹിച്ചിരുന്ന സ്‌ക്വാഡ് 13 ന്റെ ആയിരുന്നുതാനും ….

പിന്നെ നീന്തൽ അത്യാവശ്യം പഠിച്ചു എന്ന് പറയാം , കുറച്ചു ദൂരമൊക്കെ സുഖമായി നീന്തും , വല്ലാതെ കയ്യും കാലുമിട്ട് അടിച്ചു വെള്ളം തെറിപ്പിക്കാതെ വെള്ളത്തിലൂടെ ശാന്തമായി നീന്താൻ ശീലമായി , അങ്ങനെ ചെയ്യാൻ തുടങ്ങിയതുകൊണ്ടാണ് കുഴക്കമില്ലാതെ നീന്തൽ ശെരിയായത് …

The Author

68 Comments

Add a Comment
  1. ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.

    1. താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro

Leave a Reply

Your email address will not be published. Required fields are marked *