Alkemist ഞാൻ ആദ്യമേ കരുതിയതുപോലെ എനിക്ക് വല്ലാത്തൊരു വായനാനുഭവമാണ് നല്കിയത് ..നായകനായ സാന്റിയാഗോയുടെ നിധി തേടിയുള്ള യാത്രയും പരിചയപ്പെടുന്ന ആളുകളും , അവരിൽ ചിലരാൽ വഞ്ചിക്കപ്പെടുന്നതും ചിലർ സഹായിക്കുന്നതും അവസാനം ആവാൻ തേടിനടന്ന നിധി എന്താണെന്നു അറിയുമ്പോൾ നമുക്കുണ്ടാകുന്ന ആ ഒരു ആനന്ദം വർണ്ണിക്കാൻ വാക്കുകളില്ലാത്ത അവസ്ഥയായിരുന്നു ..ജീവിതത്തിന്റെ വ്യത്യസ്ത പാഠങ്ങൾ ഒരുമിച്ചു പഠിക്കുന്ന എന്റെ അവസ്ഥയിൽ പൌലോ കൊയ്‌ലോ എന്ന മജിഷ്യൻ എഴുതിയ ആ കൊച്ചു പുസ്തകം എന്നെ അക്ഷരാർത്ഥത്തിൽ കരുത്തനാക്കി …നിധി തേടി നടക്കുന്ന സാന്റിയാഗോ ഇന്നുള്ള ഒന്നിലും തൃപ്തരല്ലാതെ വേറെ കരണമറിയാത്ത എന്തിനൊക്കെയോ ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രധിനിധി ആണെന്ന് എനിക്ക് തോന്നി ..ആ കഥയെ അടിസ്ഥാനമാക്കിയുള്ള എന്റെ വിശകലനം ഞാൻ ഇംഗ്ലീഷിൽ തന്നെ എഴുതി ഉദയൻ സാറിനെ കാണിച്ചു , അത് അങ്ങേർക്കു ഒരുപാട് സന്തോഷമായി , ഇനി എഴുതുമ്പോൾ പാലിക്കേണ്ട ചിട്ടകളെപ്പറ്റി പുള്ളി ഒരുപാട് പറഞ്ഞുതന്നു ..ഒരിക്കൽപുള്ളിയുടെ വീട്ടിൽ ചെല്ലാൻ വേണ്ടി പറഞ്ഞിട്ടുണ്ട് …
പത്രമിടാൻ തുടങ്ങിയിട്ട് ഇപ്പൊ 1 മാസമായി ..ഇന്നോ നാളെയോ സാലറി കിട്ടുമെന്ന് ശിവേട്ടൻ പറഞ്ഞിരുന്നു …ജോലിയുടെ ആദ്യദിവസത്തെ പോലെത്തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതറിഞ്ഞത് മുതൽ സന്തോഷം കൊണ്ട് മനസ് നിറഞ്ഞു , കോളേജിലോ ,പ്രാക്ടിസിലോ ഒന്നും അന്ന് എനിക്ക് പൂർണമായ ശ്രദ്ധ ഉണ്ടായിരുന്നില്ല , എല്ലാം ഞാൻ ആദ്യമായി വാങ്ങുന്ന എന്റെ സാലറിയെപറ്റി മാത്രമായിരുന്നു ..
അന്ന് ആൽത്തറയിൽ പോകാൻ ഞങ്ങൾക്ക് വലിയ ആവേശമായിരുന്നു , എന്നെപോലെ ശബരിയും ആ ഒരു നിമിഷം കാത്തിരിക്കുകയായിരുന്നു ..അവസാനം ശിവേട്ടൻ വന്നു അമ്പലത്തിന്റെ അരികിലേക്ക് മാറ്റി നിർത്തി എനിക്കെന്റെ ആദ്യ ശമ്പളം കയ്യിൽ വെച്ചു തന്നു …സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഞാൻ ശബ്ദമില്ലാതെ കരഞ്ഞു പോയി , പുള്ളിയുടെ കാൽ തൊട്ട് ഞാൻ വന്ദിച്ചാണ് പൈസ വാങ്ങിയത് …
” എണ്ണിനോക്കെടാ , കുറവാണോ കൂടുതലാണോ എന്നൊക്കെ അറിയണ്ടേ ..?? ”
പുള്ളി പുറത്തുതട്ടികൊണ്ടു പറഞ്ഞു ..
” ഏയ് ,അതൊന്നും വേണ്ട , നിങ്ങൾ എന്നെ പറ്റിക്കൂലെന്നു എനിക്കറിയാലോ ..”
ഞാൻ പുറംകൈ കൊണ്ട് കണ്ണുതുടച്ചു മറുപടി കൊടുത്തു ..
” അങ്ങനെയല്ല , പൈസ ആരു തരുമ്പോളും എണ്ണി വാങ്ങണം , അത് സാലറി ആയാലും ,നിന്നെ ഏൽപ്പിക്കുന്ന കാര്യത്തിനുള്ളതാണേലും നമ്മുടെ കയ്യിൽ ഉള്ള പൈസയുടെ കണക്കു നമ്മടേൽ ഉണ്ടാവണം ..ഉം , എണ്ണിനോക്കി പറ …”
പുള്ളി വിടാനുള്ള ഭാവമില്ല , ഞാൻ പൈസയെടുത്തു ശബരിയുടെ കയ്യിൽ കൊടുത്ത് എണ്ണാൻ പറഞ്ഞു …അവൻ അകെ അമ്പരന്നു ,ശേഷം എണ്ണി അയ്യായിരം രൂപ …ജാഫറിന് 4200 ഉണ്ടായിരുന്നുള്ളു ഇത് 5000 ഉണ്ടല്ലോ ….ഞാൻ സംശയത്തിൽ ശിവേട്ടനെ നോക്കി ..
” നീ അന്തം വിടണ്ട ,ജാഫറിന് ഈ മാസം മുതൽ കൊടുക്കാൻ കരുതിയിരുന്ന ശമ്പളമാണ് , നിനക്കാണ് യോഗം , പിന്നെ ഞാൻ വിചാരിച്ചതിലും നന്നായി നീ കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ …ഇനി സ്വന്തം കാലിൽ നിന്നു തുടങ്ങാം ..ഇതൊരു തുടക്കമാകും നീ നോക്കിക്കോ ..”
ശിവേട്ടൻ വീണ്ടും അനുഗ്രഹിച്ചു , പിന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു പോയി …എനിക്ക് സന്തോഷം സഹിക്കാൻ വയ്യാത്ത അവസ്ഥയായി , ആകെയൊരു പരവേശം …
” നാളെത്തന്നെ പോയി അമ്മയ്ക്കും ചിന്നുവിനും ഡ്രസ്സ് എടുത്താലോ ..?? ”
ഞാൻ ശബരിയോട് ചോദിച്ചു ..
ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.
താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro