കിനാവ് പോലെ 5 [Fireblade] 746

അവൻ കട്ടായം പറഞ്ഞപ്പോ ഞാൻ അത് സമ്മതിച്ചു , അത് പിന്നെ അങ്ങനെയല്ലേ വരൂ ..അവൻ പക്വമായ തീരുമാനങ്ങളെ എപ്പോളും എടുക്കാറുള്ളു ..

വൈകീട്ട് പ്രാക്ടിസിനു പോയി , ആദ്യം പതിവ് പരിപാടി 5 റൌണ്ട് ഓട്ടം , പിന്നെ കുറച്ചു വാം അപ്പ് എക്‌സസൈസ്‌ …പ്രതീക്ഷിക്കാത്ത സമയത്ത് കോച്ച് വരിവരിയാക്കി നിർത്തി ..അന്ന് കോച്ചിനോപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു ..

” എല്ലാവരും ബാറ്റ്സ്മൻ ,ബോളർ , ഓൾ റൗണ്ടർ എന്നീ ക്രമത്തിൽ നിൽക്കുക ..”

ഞാൻ ബോളെറിൽ നിൽക്കണോ ഓൾ റൗണ്ടറിൽ നിൽക്കണോ എന്നുള്ള സംശയത്തിലായി , അവസാനം ഓൾ റൗണ്ടറിൽ കേറി നിന്നു ..

” സോ പ്ലേയേഴ്സ് , ഇതാണ് സോനു , എന്റെയൊരു പഴയ ടീം മേറ്റ്‌ …അപ്പൊ ഇനി നമുക്ക് ടെക്നിക് പഠിക്കാം …അതിനു മുൻപ് കുറച്ചു ദിവസം എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും ടാലന്റ് മനസിലാക്കണം …അതിനായിട്ട് ഇപ്പൊ നമ്മൾ ചെയ്യണത് ഒരു 5 ഓവർ ഓരോ ബാറ്റസ്മാനും ബോളുകൾ നേരിടണം ,ഓരോ ഓവറും ഓരോ ബോളേഴ്‌സ് ചെയ്യും , ഓരോ ഓവറും നിങ്ങൾ നേരിടേണ്ടത് ഞാൻ പറയുന്ന രീതിയിലാണ്‌ ..അപ്പൊ എല്ലാരും റെഡി അല്ലേ ..? ബാറ്റസ്മാന്റെ പെർഫോമൻസ് ഞാനും ബോളേഴ്സിന്റെ സോനു നോക്കും , ബാക്കി എല്ലാം പിന്നീട് …..

എല്ലാവരും സമ്മതിച്ചു …മൊത്തം 13 പേർ , അതിൽ 5 ബാറ്റ്സ്മാൻ , 5 ബോളേഴ്‌സ് , 3 ഓൾ റൗണ്ടർ ഇങ്ങനെയാണ് വരി നിൽക്കുന്നത് ..ആദ്യം കോച്ച് വിളിച്ചത് രാഹുൽ എന്ന ബാറ്റസ്മാനെയും സുഹൈൽ എന്ന ബോളറും ആയിരുന്നു ..
ആദ്യ ഓവറിനു മുൻപ് തന്നെ കോച്ച് രാഹുലിനോട് ഡിഫെൻഡിങ് ആണ് പറഞ്ഞത് , അവൻ അതുപോലെ ചെയ്തു …ഓരോ ഓവറും ഓരോ വിധത്തിൽ ബോൾ അറ്റൻഡ് ചെയ്യാൻ കോച്ച് നിർദ്ദേശിച്ചു ..സമയമെടുത്തുള്ള രീതിയാണ് കോച്ചിന്റെത് …അതുകൊണ്ടുതന്നെ അന്നത്തെ ദിവസം 2 ബാറ്സ്മാൻറെ കാര്യങ്ങൾ നോക്കാൻ മാത്രമേ സമയം കിട്ടിയുള്ളൂ …സോനു സാർ ബോളേഴ്സിന്റെ ഓട്ടം , ലാൻഡിംഗ് , ആക്ഷൻ ,ലെങ്ങ്ത് , ലൈൻ തുടങ്ങി എല്ലാം വളരെ സൂക്ഷ്മതയോടെ നോക്കുന്നുണ്ട് ..ഓരോ ടെക്നിക്കൽ പിഴവുകളും 2 ആളും ഡയറിയിൽ നോട്ട് ചെയ്യുന്നുണ്ട് , ബ്രേക്ക്‌ സമയത്ത് കോച്ചിന്റെ ആ ഡയറി നോക്കാൻ ചാൻസ് കിട്ടിയ ഞാൻ അന്തം വിട്ടു , ഓരോ പ്ലയെർസിനും വേണ്ടി 2 പേജുകൾ വീതം വിട്ടിട്ടുണ്ട് , ഒരു പേജിൽ മിസ്റ്റേക്ക് , അടുത്ത പേജിൽ ഹെഡിങ് ഇട്ടിരിക്കുന്നത് സൊല്യൂഷൻ ആണ് .അങ്ങനെ ഓരോരുത്തർക്കും വേറെ വേറെ ഉണ്ട് …ഭീകരാ !!
ഞാൻ അറിയാതെ മനസ്സിൽ വിളിച്ചു പോയി , ഇത്രേം കാലം വെറും കണ്ടം ക്രിക്കറ്റ്‌ കളിച്ചു വല്ല്യേ ആളായി നടന്ന ഞങ്ങൾക്ക് കോച്ചിന്റെ രീതികൾ ഒരു ക്രിക്കറ്റ്‌ അക്കാഡമിയിൽ ചേർന്ന ഫീലാണ് നല്കിയത് ..

അന്ന് പ്രാക്റ്റീസ് കഴിഞ്ഞു പോകുന്നവഴിക്ക് ഞങ്ങൾ ചിക്കനും കുറച്ചു പത്തിരിയും വാങ്ങി പോയി , സാലറി കിട്ടിയതല്ലേ അവരെ ഞെട്ടിക്കാൻ വേണ്ടി കിട്ടിയ അവസരമല്ലേ ….വീട്ടിൽ പോയി ഞങ്ങൾ 2 ഉം ചേർന്ന് തന്നെ ചിക്കൻ കഴുകി വൃത്തിയാക്കി , ഫുഡ് എല്ലാർക്കും കൂടി എന്റെ വീട്ടിൽ നിന്നും കഴിക്കാമെന്ന് ശബരിയുടെ വീട്ടിലും അറിയിച്ചു ..അമ്മയുടെ സ്പെഷ്യൽ ചിക്കൻ ഫ്രൈ യുടെ കൂടെ പത്തിരിയും പിന്നെ ചോറും , 2 വീട്ടിലും ഉണ്ടാക്കിവെച്ചിട്ടുള്ള ഉപ്പേരിയും മറ്റും ചേർന്നൊരു ചെറിയ വൻ പാർട്ടി …അമ്മമാർക്കൊപ്പം ചിക്കൻ ഉണ്ടാക്കാൻ ഞങ്ങളുടെ സഹകരണവും , പതിവില്ലാതെ ഞങ്ങളുടെ പ്രകടനം കണ്ടു അന്തം വിട്ട് ഞങ്ങളുടെ രണ്ടു പെങ്ങന്മാരും എല്ലാം ചേർന്നപ്പോൾ ശെരിക്കും ഒരു സന്തോഷരാവ് തന്നെ ആയിമാറി ..അന്ന് ചിരിച്ചും കളിച്ചും കളിയാക്കിയും ആ സമയം കഴിഞ്ഞപ്പോൾ ഒരു ഉത്സവം കഴിഞ്ഞ പ്രതീതിയായിപ്പോയി …അന്ന് രാത്രി എന്റെ കിടക്കയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്റെയുള്ളിൽ നിറഞ്ഞുനിന്നത് അഭിമാനമായിരുന്നു ….ഒരു മാസം ഞാനെടുത്ത എല്ലാ അധ്വാനങ്ങളും ഈ ഒരു നിമിഷത്തിൽ ഞാനനുഭവിക്കുന്ന സന്തോഷത്തിലേക്ക് എത്തിച്ചേർന്നപോലെയൊരു തോന്നൽ …അന്നെന്റെ ഉറക്കം ഒരുപക്ഷേ അഭിമാനത്തിലുള്ള പുഞ്ചിരി നിറഞ്ഞുനിന്ന ഒന്നായിരിക്കും …

The Author

68 Comments

Add a Comment
  1. ഡീറ്റെയിൽസ് കുറയ്‌ക്കേണ്ട കാര്യമില്ല. അത്ര അത്യാവശ്യമുള്ളവർ വേറെ കമ്പികഥ വായിച്ചു തൃപ്തി അടയും. അതോർത്തു പേടിക്കേണ്ട:-) എഴുതാനുള്ള കഴിവ് ദൈവത്തിന്റെ ഒരു വരദാനമാണ്. അത് മിനുക്കിയെടുക്കുക. അഭിനന്ദനങ്ങൾ.

    1. താങ്കളുടെ നിരീക്ഷണത്തിനും അഭിപ്രായത്തിനും ഒരായിരം നന്ദി…Thank u so much bro

Leave a Reply

Your email address will not be published. Required fields are marked *