കിനാവ് പോലെ 6 [Fireblade] 869

ആകൃതിയൊത്ത ചെറു രോമങ്ങളുള്ള വലതുകാൽ , അതിനെക്കാൾ വണ്ണം കുറഞ്ഞു കുറച്ചുകൂടി വെളുപ്പും നേരിയ രോമവും ഉള്ള ഇടതുകാൽ …..ആ കാൽ അമർത്തിച്ചവിട്ടുമ്പോൾ എന്തോ കാരണം കൊണ്ട് മുടന്തു വരുന്നുണ്ട് ..അത് മാത്രം മനസിലാകുന്നില്ല …..ഡോർ തുറന്നു കേറുന്നതിനു മുൻപായി എന്നെ അവൾ തിരിഞ്ഞു നോക്കി , ഞാൻ നോക്കുന്നത് കാലിൽ തന്നെയാണെന്ന് കണ്ടപ്പോൾ പതിവ് പുഞ്ചിരിയോടെ ഡോർ തുറന്നു അകത്തു കയറി ….അവളുടെ അമ്മയാകട്ടെ എന്നെ അപ്പോളും കത്തിയടിച്ചു തോൽപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ….നല്ല ഐശ്വര്യമുള്ളൊരു നാടൻ സ്ത്രീ , അവരുടെ മുഖഭംഗിയാണു അമ്മുവിനും കിട്ടിയിട്ടുള്ളത് ….അമ്മയുടെ മുഖത്ത് നോക്കി അവർ പറയുന്നതിന് മൂളിക്കൊടുക്കുന്നുണ്ടെങ്കിലും എന്റെ മനസ് അമ്മുവിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെ ഓർത്തു പുറകിലേക്ക് പോയി …..ഇനി ഈയടുത്ത് ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത മനോഹരമായ നിമിഷങ്ങൾ….!! അവളുടെ സാമീപ്യം തന്ന ആ ഫീൽ… ഉഫ്ഫ്‌ ..!!!

 

അമ്മു വാതിൽ തുറന്നു ഇറങ്ങിയപ്പോൾ അമ്മ കയറി , ഇത്തിരി ക്ലേശിച്ചു സ്റ്റെപ്പുകൾ ഇറങ്ങുന്നത് കണ്ടപ്പോൾ ഞാൻ അവൾക്കു നേരെ കൈകൾ നീട്ടി ….ഒന്ന് ശങ്കിച്ച ശേഷം അവൾ ഒരു ചെറുചിരിയോടെ നിരസിച്ചു …

 

” ഇത്തിരി പ്രയാസപ്പെട്ടാലും ഒറ്റക്കിറങ്ങുന്നതാണ് എനിക്കിഷ്ടം … വേറൊന്നുമല്ല ആരും ഒപ്പമില്ലാത്തപ്പോഴും ഇങ്ങനെ ഇറങ്ങേണ്ടി വരില്ലേ മനുവേട്ടാ …”

അവളുടെ മറുപടി എനിക്ക് നിരാശ സമ്മാനിച്ചു…ഒരിക്കൽക്കൂടി ആ കൈയിലൊന്നു തൊടാൻ വല്ലാത്തൊരു ആഗ്രഹം തോന്നി…എന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ എനിക്ക് തന്നെ പരിചയമില്ലാത്തതായിരുന്നു ….

 

” ഇത് നിനക്ക് വേണ്ടിയല്ല അമ്മുട്ട്യേ , എനിക്ക് വേണ്ടിയാണു …ഈ അവസാന സ്റ്റപ്പെങ്കിലും എന്റെ കൈയിൽ പിടിച്ചു ഇറങ്ങാമോ ….?? “”

 

ഞാൻ പ്രതീക്ഷയോടെ കൈനീട്ടി , എന്നെ കുസൃതിയോടെ നോക്കി ‘വിടില്ലല്ലേ ‘എന്ന ഭാവത്തിൽ നിശ്വസിച്ചശേഷം എന്റെ കൈയിൽ പിടിച്ചു …വല്ലാത്തൊരു മർദ്ദവമുള്ള ആ സുന്ദരിക്കൈകളിൽ ഞാൻ അമർത്തിപ്പിടിച്ചു …ഇളം ചൂടുള്ള ചെറിയ നനവുള്ള വിരലിൽ ഒരു വെള്ളികളറുള്ള മോതിരം കണ്ടു , അവൾ എന്റെ കൈകളിൽ പിടിച്ചു ആയാസമില്ലാതെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ പ്രതികരിക്കാൻ പറ്റുന്നതിനു മുൻപ് ആ മോതിരം ഞാൻ ഊരിയെടുത്തു , വല്ലാതെ മുറുകി കിടക്കാത്തതുകൊണ്ടു ഊരാൻ അത്ര പ്രയാസമുണ്ടായില്ലെങ്കിലും ആ എടുത്ത രീതി അവളെ ഇത്തിരി വേദനിപ്പിച്ചിട്ടുണ്ടെന്നു മുഖഭാവത്തിൽ നിന്നും മനസിലായി….കെറുവിച്ചുകൊണ്ടു എന്തോ പറയാൻ വന്നെങ്കിലും ആ സമയത്താണ് അമ്മ ഡോർ തുറന്നു ഇറങ്ങിയത് , അതുകണ്ടതോടെ പറയാൻ വന്നത് അവൾ വിഴുങ്ങി..പക്ഷെ മുഖം ഇത്തിരി ദേഷ്യം ഫീൽ ചെയ്തു…ഞാൻ തിരിഞ്ഞു നടന്നു പിന്നാലെ അവരും ….

 

ഞാൻ കുറച്ചധികം പൈങ്കിളി ടൈപ്പ് ആകുന്നുണ്ടോ എന്ന് എന്റെയുള്ളിൽ തന്നെ തോന്നി തുടങ്ങി , മുൻപ് കേട്ടിരുന്ന പൈങ്കിളി പ്രേമക്കഥകളെല്ലാം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് അതിലേറെ പൈങ്കിളി ആയി മാറിയിരിക്കുന്നു…പലപ്പോളും അതങ്ങനെതന്നെ വരൂ …എത്ര നമ്മൾ അങ്ങനെ ആകരുതെന്നു ആഗ്രഹിക്കുന്നുവോ അത്രത്തോളം വിധി നമ്മളെ അതിലേക്കടുപ്പിക്കും….

The Author

kambistories.com

www.kkstories.com

148 Comments

Add a Comment
  1. Proposal scene vayikan vendi mathram vannathanu…Oru rakshayumilla ??????

  2. //സാധിക്കില്ലെന്ന് കരുതുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുക എന്നതിലൂടെ കിട്ടുന്ന ഊര്ജ്ജം അത് അനുഭവിച്ചവർക്കേ മനസിലാക്കാൻ സാധിക്കൂ//
    ”LIT”….. ന്ന്വച്ചാല്‍ തീ…..

  3. ആശാനേ ഇജ്ജാതി പ്രൊപോസൽ സീൻ.. ഹോ ശെരിക്കും രോമാഞ്ചം വന്നു പോയി… രണ്ടുമുന്ന് തവണ ആ സീൻ വായിച്ചു…. അത്ര മനോഹരം അടുത്ത ഭാഗം വൈകാതെ അപ്‌ലോഡ് ചെയ്യണേ

    1. Vannittundu bro…

  4. Nghal idinte admin aano aanenkil rahul rk (love or hates )yude valla vivaravum uddenkil parayaname

    1. ഞാൻ അഡ്മിൻ അല്ല സഹോ….ആ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വായനക്കാരൻ മാത്രം

  5. Story kidilan aayi click aakunnunde

    1. അത് കേട്ടാൽ മതി ചെങ്ങായി …

  6. മച്ചാനെ പൊളിച്ചു. ചുമ്മാ ഒരു രസത്തിന് വായിച്ചു എന്നെ ഒള്ളു പേജ് കൂടുതൽ കണ്ടപ്പോളും Corect ഡേറ്റിൽ പബ്ലിഷ് ചെയ്യുന്നത് കൊണ്ടും വായിച്ച് നോക്കിയതാ. But ഇപ്പൊ ഇത് മിസ്സ് ചൈതിരുന്നെൽ ഒരു നഷ്ട്ടം ആയനെ, ഈ പാർട്ട് ഇതുവരെ എഴുതിയതിൽ വെച്ച് എനിക്ക് യെറ്റവും ഇഷ്ട പെട്ട ഒരു പാർട്ട് ആണു.. continu ബ്രോ….

    എല്ലാ ശനയാഴ്ചകളിലും പോസ്റ്റ് ചെയ്യണം എന്നുള്ള ഒരു അപേക്ഷ മാത്രം ഉണ്ട്… ഇതുപോലെ തന്നെ എഴുതിയാൽ മതി..

    1. 99% ശനിയാഴ്ച തന്നെ പബ്ലിഷ് ചെയ്യും ബ്രൊ…

      ഞാൻ നല്ല വായനക്കാരൻ ആണ് , പല കഥകളും ഞാൻ കാത്തിരുന്നു വായിക്കാറുള്ളതാണ് , അതുകൊണ്ട് തന്നെ കൃത്യമായ ദിവസങ്ങളിലുള്ള പബ്ലിഷിംഗ് വായനക്കാർക്ക് കുറച്ചുകൂടി സുഗമമായിരിക്കും എന്ന് അറിയാം ..

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം….

  7. Oru normal kadha ennu edak edak parayumbolum kadhayude prethisandikal krithyamayi allenkil oru padi munbill anubhavapedunnu. Nayakante balaheenadha eduthu parayumbozhum thante kazhivukal avide kuranju pokunnu. Ithu Matti kazhuvakal + defects 50% vech ezhuvanenkill kadhayude hard ayittulla face ok avum pinne flowyum krithyamayi avukayum cheyum. Ithil enik ettavum ishtapettathum prashamsnahikavum ayi thonniyath nayakan thante oro anumbhavangalilude athinte moral mansilakunnu. Pinne nayika mikka kadhakalile pole endenkilum kuravundayal onnukil over dheshyam allenkil theere sed. Athinu oru mattam kondu vannu oru 50%-60% balancing aki athu valare nanayirunnu.?

    1. മംഗ്ലീഷ് എഴുത്ത് കൊണ്ടായിരിക്കാം താങ്കൾ ആദ്യം പറഞ്ഞ കുറച്ചുകാര്യങ്ങൾ ഒന്നും മനസിലായില്ല….കഥ ഇഷ്ടപ്പെട്ടോ അതോ ഇഷ്ടമായില്ലേ എന്നും മനസിലായില്ല…ഇനി വിമർശനമാണെങ്കിൽ ക്ഷമിക്കുക കാരണം മുൻപ് കഥ എഴുതി പരിചയമില്ലാത്തതിനാൽ ഈ ശൈലിയിൽ നിന്നു മാറാൻ സാധിക്കുന്നില്ല …
      വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ..

  8. Entho ee kadha vaayikyumbo vallathoru motivation aanu..Enthaanennu ariyilla first part thotte agane aanu..Parayathe vayya chila varikalk okke vallathoru feel aanu..Adutha baagathinayi kaathirikkunnu..

    1. ഒരുപാട് നന്ദി വൈദേഹി…താങ്കളുടെ വരികൾ തന്ന ഊർജം അളവറ്റതാണ് ..

  9. Adyam muthal sredhichirunnu ee kadha…chila thirakkukal karanam vayikkan pattiyilla …..
    Innaleyum innumbaayi ee 6 bhagangal vayichu….

    Nalla ozhukkulla shaili aanutto

    Proposal scn adipoli aayt und….
    Aduthabhagathinaayi kathirikkunnu

    Kuttappan

    1. നന്ദി കുട്ടപ്പൻ ബ്രൊ…കുറച്ചേറെ വൈകിയെങ്കിലും വായിക്കാനും അതിനു അഭിപ്രായം പറയാനും കാണിച്ച മനസ് അഭിനന്ദനാർഹമാണ്……ഒരുപാട് സ്നേഹം …

Leave a Reply

Your email address will not be published. Required fields are marked *