അറിയില്ലായിരുന്നു…അതുകൊണ്ട്തന്നെ ഞാൻ തല താഴ്ത്തി നിന്നതേ ഉള്ളൂ …
” ഇന്നത്തെപ്പോലെ അതിനെ വിഷമിപ്പിക്കരുത് ട്ടോ , സമയം കൊടുക്കൂ … ഞാനുണ്ടാവും കൂടെ ….”
അവൾ അത്രയുമേ പറഞ്ഞുള്ളൂ … ഞാൻ അവളുടെ കൈ പിടിച്ച് പതിയെ അമർത്തി…
” നീ കേട്ടിട്ടില്ലേ അൽപ്പന് നിധി കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കുമെന്ന് ….നോ പ്രതീക്ഷിച്ചു കാര്യം പറഞ്ഞ എനിക്ക് പോസിറ്റീവ് റിപ്ലൈ കിട്ടിയപ്പോൾ സ്വയമറിയാതെ ഒന്ന് തുള്ളിയതാണ് …ക്ഷമിക്കാൻ പറട്ടോ അവളോട് …”
ഞാൻ തിരുനടയിലേക്ക് നോക്കികൊണ്ടാണ് പറഞ്ഞുതീർത്തത്, അത് പറഞ്ഞപ്പോൾ ഒരുപാട് ആശ്വാസം എനിക്ക് തന്നെ ഫീൽ ചെയ്തു …പിന്നെ ഒന്ന് നന്നായി പ്രാർത്ഥിച്ചു ഇതുവരെ തന്ന എല്ലാ മനോഹരനിമിഷങ്ങൾക്കും നന്ദി അറിയിക്കാനും ഉണ്ടായിരുന്നു ….മനം നിറഞ്ഞു ഞാൻ നന്ദി അറിയിച്ചു , കണ്ണുകൾ അടച്ചു തൊഴുകൈയ്യോടെ എത്ര നേരം നിന്നെന്നു എനിക്കോർമ്മയില്ല …ആരോ തോണ്ടി, തിരിഞ്ഞുനോക്കുമ്പോൾ അമ്മു നിത്യക്കരികിൽ നില്ക്കുന്നു , കൈകെട്ടി എന്നെത്തന്നെ നോക്കിയാണ് നിൽപ്പ്…ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു …
” എന്തിനാ മനുവേട്ടൻ കരയണത് …?? “”
ചോദ്യം നിത്യയുടെ ആയിരുന്നു , അപ്പോഴാണ് കണ്ണ് ഞാനറിയാതെ എന്നെ ചതിച്ചത് ഞാൻ മനസിലാക്കിയത്….ഞാൻ ചമ്മിയെങ്കിലും വീണ്ടുമൊന്നുകൂടി ചിരിക്കാൻ ശ്രമിച്ചു പക്ഷെ അത് ഒരു ഗോഷ്ടിയായി മാറി ….ഞാൻ കയ്യിൽ ഇട്ട അമ്മുവിൻറെ മോതിരം ഊരി അവൾക്കു നേരെ നീട്ടി …
” ഞാനൊരു തെറ്റ് ചെയ്തു , അതിനുള്ള മാപ്പ് ഭഗവാനോട് പറയുവാരുന്നു….”
പറഞ്ഞുകൊണ്ട് ഞാൻ നീട്ടിയ മോതിരം വാങ്ങാതെ അവൾ ആ ട്രേഡ്മാർക് ചിരി സമ്മാനിച്ചു ….
” അത് കയ്യിലിരിക്കട്ടെ , ആറേഴു വർഷം കഴിഞ്ഞു എന്റെ കയ്യിൽ ഇട്ടുതന്നാൽ മതി , പക്ഷെ അതുവരെ എന്നെ പ്രഷർ ആക്കരുത്ട്ടോ , അച്ഛന്റേം അമ്മേൻറേം മുന്നിൽ എനിക്ക് ഇപ്പൊ ഉള്ളതുപോലെ പോണമെങ്കിൽ എന്റെയുള്ളിൽ ഒരു കുഞ്ഞു കള്ളം പോലും ഉണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം …..ഇനി എന്നെങ്കിലും ഏട്ടന്റെ ഈ പ്ലാൻ മാറുവാണെങ്കിൽ ഈ മോതിരം നിത്യയുടെ കയ്യിൽ കൊടുത്താൽ മതി , മാറില്ലെന്നാണ് എന്റെ വിശ്വാസം , എന്റെ ഉറപ്പിനാണ് ഇത് ഞാൻ തന്നത് …””
അവൾ ആത്മവിശ്വാസത്തോടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു…ശേഷം വിരിഞ്ഞ ആ മുല്ലമൊട്ടുകളുടെ മനോഹാരിതയിൽ ഞാൻ ഒരു നിമിഷം പ്രതിമകണക്കെ നിന്നു ….”ശെന്റമ്മോ എന്തൊരു ഭംഗി ..”
” ഹെലോ ……കിളി പോയോ കുട്ടാ ….”
നിത്യ എന്നെ കുലുക്കിയപ്പോളാണ് ഞാൻ ഉണർന്നത് …അമ്മു ഇപ്പോളും കൈകൊണ്ടു വാ പൊത്തി ശബ്ദമില്ലാതെ ചിരിക്കുന്നുണ്ട് ….
” അതെയ് ….പറഞ്ഞത് ശെരിക്കും മനസിലായല്ലോ ല്ലേ …പ്രേമിച്ചു നടക്കാംന്നല്ല , കല്യാണംകഴിക്കാം എന്നാണ് കവി ഉദ്ദേശിച്ചത് ….ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറയരുത് ..”
നിത്യ കട്ടക്ക് കാര്യം പറഞ്ഞപ്പോൾ ഞാൻ ആണോ എന്ന അർത്ഥത്തിൽ അമ്മുവിനെ നോക്കി ….അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി …
Proposal scene vayikan vendi mathram vannathanu…Oru rakshayumilla ??????
//സാധിക്കില്ലെന്ന് കരുതുന്ന കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുക എന്നതിലൂടെ കിട്ടുന്ന ഊര്ജ്ജം അത് അനുഭവിച്ചവർക്കേ മനസിലാക്കാൻ സാധിക്കൂ//
”LIT”….. ന്ന്വച്ചാല് തീ…..
ആശാനേ ഇജ്ജാതി പ്രൊപോസൽ സീൻ.. ഹോ ശെരിക്കും രോമാഞ്ചം വന്നു പോയി… രണ്ടുമുന്ന് തവണ ആ സീൻ വായിച്ചു…. അത്ര മനോഹരം അടുത്ത ഭാഗം വൈകാതെ അപ്ലോഡ് ചെയ്യണേ
Innu varille
Vannittundu bro…
Nghal idinte admin aano aanenkil rahul rk (love or hates )yude valla vivaravum uddenkil parayaname
ഞാൻ അഡ്മിൻ അല്ല സഹോ….ആ കഥക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു വായനക്കാരൻ മാത്രം
Story kidilan aayi click aakunnunde
അത് കേട്ടാൽ മതി ചെങ്ങായി …
മച്ചാനെ പൊളിച്ചു. ചുമ്മാ ഒരു രസത്തിന് വായിച്ചു എന്നെ ഒള്ളു പേജ് കൂടുതൽ കണ്ടപ്പോളും Corect ഡേറ്റിൽ പബ്ലിഷ് ചെയ്യുന്നത് കൊണ്ടും വായിച്ച് നോക്കിയതാ. But ഇപ്പൊ ഇത് മിസ്സ് ചൈതിരുന്നെൽ ഒരു നഷ്ട്ടം ആയനെ, ഈ പാർട്ട് ഇതുവരെ എഴുതിയതിൽ വെച്ച് എനിക്ക് യെറ്റവും ഇഷ്ട പെട്ട ഒരു പാർട്ട് ആണു.. continu ബ്രോ….
എല്ലാ ശനയാഴ്ചകളിലും പോസ്റ്റ് ചെയ്യണം എന്നുള്ള ഒരു അപേക്ഷ മാത്രം ഉണ്ട്… ഇതുപോലെ തന്നെ എഴുതിയാൽ മതി..
99% ശനിയാഴ്ച തന്നെ പബ്ലിഷ് ചെയ്യും ബ്രൊ…
ഞാൻ നല്ല വായനക്കാരൻ ആണ് , പല കഥകളും ഞാൻ കാത്തിരുന്നു വായിക്കാറുള്ളതാണ് , അതുകൊണ്ട് തന്നെ കൃത്യമായ ദിവസങ്ങളിലുള്ള പബ്ലിഷിംഗ് വായനക്കാർക്ക് കുറച്ചുകൂടി സുഗമമായിരിക്കും എന്ന് അറിയാം ..
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം….
Oru normal kadha ennu edak edak parayumbolum kadhayude prethisandikal krithyamayi allenkil oru padi munbill anubhavapedunnu. Nayakante balaheenadha eduthu parayumbozhum thante kazhivukal avide kuranju pokunnu. Ithu Matti kazhuvakal + defects 50% vech ezhuvanenkill kadhayude hard ayittulla face ok avum pinne flowyum krithyamayi avukayum cheyum. Ithil enik ettavum ishtapettathum prashamsnahikavum ayi thonniyath nayakan thante oro anumbhavangalilude athinte moral mansilakunnu. Pinne nayika mikka kadhakalile pole endenkilum kuravundayal onnukil over dheshyam allenkil theere sed. Athinu oru mattam kondu vannu oru 50%-60% balancing aki athu valare nanayirunnu.?
മംഗ്ലീഷ് എഴുത്ത് കൊണ്ടായിരിക്കാം താങ്കൾ ആദ്യം പറഞ്ഞ കുറച്ചുകാര്യങ്ങൾ ഒന്നും മനസിലായില്ല….കഥ ഇഷ്ടപ്പെട്ടോ അതോ ഇഷ്ടമായില്ലേ എന്നും മനസിലായില്ല…ഇനി വിമർശനമാണെങ്കിൽ ക്ഷമിക്കുക കാരണം മുൻപ് കഥ എഴുതി പരിചയമില്ലാത്തതിനാൽ ഈ ശൈലിയിൽ നിന്നു മാറാൻ സാധിക്കുന്നില്ല …
വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ..
Entho ee kadha vaayikyumbo vallathoru motivation aanu..Enthaanennu ariyilla first part thotte agane aanu..Parayathe vayya chila varikalk okke vallathoru feel aanu..Adutha baagathinayi kaathirikkunnu..
ഒരുപാട് നന്ദി വൈദേഹി…താങ്കളുടെ വരികൾ തന്ന ഊർജം അളവറ്റതാണ് ..
?
Adyam muthal sredhichirunnu ee kadha…chila thirakkukal karanam vayikkan pattiyilla …..
Innaleyum innumbaayi ee 6 bhagangal vayichu….
Nalla ozhukkulla shaili aanutto
Proposal scn adipoli aayt und….
Aduthabhagathinaayi kathirikkunnu
Kuttappan
നന്ദി കുട്ടപ്പൻ ബ്രൊ…കുറച്ചേറെ വൈകിയെങ്കിലും വായിക്കാനും അതിനു അഭിപ്രായം പറയാനും കാണിച്ച മനസ് അഭിനന്ദനാർഹമാണ്……ഒരുപാട് സ്നേഹം …