….ഓരോരുത്തർക്കും ഓരോ കാര്യങ്ങളിലൂടെയായിരിക്കും ആ അവസ്ഥയിൽ എത്തിച്ചേരുക ….പണ്ട് എസ്സോ സെറസ് എന്നൊരു ഹംഗേറിയൻ കമ്പോസർ എഴുതിയ ” *ഗ്ലൂമി സൺഡേ* “എന്ന ഗാനം പിന്നീട് അറിയപ്പെട്ടത് ഹംഗേറിയൻ സൂയിസൈഡ് സോങ് എന്നാണ് ….ആ ഗാനം കേട്ടു അതിലെ അർത്ഥമറിഞ്ഞവർ എത്തിയത് ഈ exstacy എന്ന അവസ്ഥയിലേക്കാണെന്നും അതിനു ശേഷം സാധാരണനില കൈവരിക്കാൻ താല്പര്യമില്ലാതെ എത്രയോ ആളുകൾ ആത്മഹത്യാ ചെയ്തെന്നും സാർ അന്ന് പറയുകയുണ്ടായി …..ഞാനിപ്പോ അനുഭവിക്കുന്ന ഈ അവസ്ഥ അത് ഈ exstacy ആണോ എന്ന് എനിക്കും മനസിലാകുന്നില്ല …പ്രയാസങ്ങൾ പ്രതീക്ഷിച്ച പലതും ഓർക്കാപ്പുറത്ത് സന്തോഷത്തോടെ ലഭിച്ചതിന്റെ ആശ്വാസം..!!
ചോദിക്കുന്ന കാര്യങ്ങൾക്കുള്ള ഉത്തരം വേണ്ടപോലെ കിട്ടാത്തത് കൊണ്ട് നിത്യ ചോദ്യം തന്നെ നിർത്തിയിട്ടുണ്ട് … വീട്ടിൽ ചെന്നപ്പോൾ
കേക്ക് മുറിച്ചു കഴിഞ്ഞു സദ്യയുടെ ആരംഭമായിരുന്നു ….കേക്ക് മുറിച്ചപ്പോൾ കാണാഞ്ഞപ്പോളാണ് അവൾ വന്നതെന്ന് തോന്നുന്നു …..എനിക്ക് അവിടെയുള്ള ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല …..എന്തിന് ഏറെ , എന്റെ കാലിന്റെ വേദന പോലും എന്നെ അധികം ബാധിച്ചില്ല …ആ ബഹളത്തിനിടയിലും ഞാനെന്തൊക്കെയോ ആലോചിക്കുകയായിരുന്നു …..ഞങ്ങളുടെ ആദ്യ ചുംബനത്തിനേക്കാൾ എന്നെ ഒരുപടി കൂടുതൽ ചിന്തിപ്പിച്ചത് ഒരുപാട് വേദനയുള്ള മനസുമായി ജീവിക്കുന്ന അവളുടെ അച്ഛനെപറ്റിയാണ് ……മനസ് കടിഞ്ഞാൺ കൈവിട്ട കുതിര കണക്കിന് അലയുകയായിരുന്നു ….സന്തോഷമോ പേടിയോ അങ്ങനെ എന്തെല്ലാമോ വികാരങ്ങൾ എന്നെ മഥിച്ചു…..ഞാൻ എല്ലാരിൽ നിന്നും കുറച്ചു മാറി ഇരുന്നു , ശബരിയുടെ സാനിധ്യം അത്യാവശ്യമായി തോന്നാൻ തുടങ്ങി ….ഇടയ്ക്കു അച്ഛൻ അടുത്തു വന്നു ok അല്ലേ എന്നും ചോദിച്ചു …ഞാൻ തലയാട്ടിയപ്പോൾ പുള്ളി എന്റെ പുറത്തു സ്നേഹത്തോടെ തട്ടി വേറെന്തിനോ പോയി….അമ്മു ഉള്ളിൽ കേറിയതിനു ശേഷം പിന്നെ കാണാൻ പറ്റിയിട്ടില്ല , ഇതുവരെ കൂടെ ഉണ്ടായിരുന്ന നിത്യ പോലും എങ്ങോട്ടാണ് ഇപ്പോൾ പോയതെന്ന് ഞാൻ ശ്രദ്ധിച്ചില്ല …..ഞാൻ മെല്ലെ എണീറ്റ് ഇല ശെരിയാക്കികൊണ്ടിരിക്കുന്ന അച്ഛനരികിൽ ചെന്നു …
” അച്ഛാ …ഒരു മിനിറ്റ് വരാമോ ….?”
ഞാൻ വിളിച്ചപ്പോൾ പുള്ളി ചെയ്യുന്നത് നിർത്തി എന്നെ കൂട്ടി മാറി നിന്നു…
” അമ്മു ഇങ്ങനൊരു കാര്യം പറഞ്ഞപ്പോ അവൾക്ക് ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കാൻ കരണമെന്താ…?? അച്ഛന് എന്നെ വളരെ കുറച്ചു നാളത്തെ പരിചയമേ ഉള്ളൂ , അത് പോട്ടെന്നു വെക്കാം , അമ്മുവിന് പോലും എന്നോട് വളരെ കുറച്ചു മാസങ്ങളുടെ ബന്ധമേ ഉള്ളൂ എന്നൊക്കെ അച്ഛനും അറിയാലോ …..”
ഞാനെന്റെ മനസ്സിൽ തോന്നിയ സംശയം പുള്ളിയോട് നേരിട്ട് ചോദിച്ചു….അങ്ങനെ ചോദിക്കാനുള്ളത്ര ബന്ധം ഞങ്ങൾ തമ്മിലുണ്ടെന്ന വിശ്വാസമായിരുന്നു അതിനു കാരണം…ചോദ്യം കേട്ട് ആദ്യം അങ്ങേര് പൊട്ടിച്ചിരിച്ചു…പിന്നെ എന്റെ തോളിൽ ചേർത്തു പിടിച്ചു…
” മോനെ ….എനിക്കിപ്പോ നിന്റെ മൂന്ന് ഇരട്ടി പ്രായമുണ്ട് , അത് മാത്രല്ല നിന്നെപ്പോലെ മൂന്നെണ്ണത്തിന്റെ അച്ഛൻ കൂടിയാണ്….മക്കളുടെ ചെറിയ മാറ്റം പോലും പെട്ടെന്ന് അറിയാൻ ഞങ്ങൾക്ക് സാധിക്കും …പെണ്മക്കളുള്ള അച്ഛനമ്മമാർ അവരുടെ മക്കൾ ഇടപെടുന്ന ഓരോരുത്തരെയും അവർ പോലുമറിയാതെ മനസിലാക്കും….., മറ്റൊരു കാര്യം അമ്മു അവളുടെ കൂടെ ജീവിക്കാൻ തിരഞ്ഞെടുത്ത നീ ഒരിക്കലും ഒരു മോശം ചെക്കനാകില്ലെന്നു ഞങ്ങൾക്ക് വിശ്വാസമുണ്ട്, അവൾ അവളുടെ ജീവിതത്തിൽ കൂട്ടുകാരേ തിരഞ്ഞെടുക്കുന്നതിൽ പോലും എടുക്കുന്ന കരുതൽ ഞങ്ങൾക്ക് നന്നായറിയാം……”
ഈ part വായിച്ചിട്ട് കരഞ്ഞു പോയി , സന്തോഷം കൊണ്ട്. നിങ്ങള് പോളി ആണ് bro. മനസ്സ് നിറഞ്ഞു
ഒത്തിരി സ്നേഹം…!???
Vellatha feel ond bro
Namak parichayamulla aalkare pole feel cheyyunnu.
Ee story pdf aakam bro
Humble request aan
കൂടുതൽ എഴുതുന്നില്ല. ഈ പാർട്ടും അതിമനോഹരം
Sat ennula dhinam aarnu nlle
ബേജാറാവല്ലേ ചെങ്ങായ്…കുട്ടൻബ്രൊ ഇന്നാണ് ഷെഡ്യൂൾ ചെയ്തത്.. മിനിഞ്ഞാന്നും ഇന്നലേം കുത്തിയിരിന്നു എഴുതി 3.30pm ന് അയച്ചുകൊടുത്തതാണ്..ഇന്നേക്ക് ഷെഡ്യൂൾ ചെയ്താൽ ഞാനെന്തു ചെയ്യാൻ..എനിക്ക് അതിലും സങ്കടമുണ്ട്
Job kazhinjh ippozhaan free aayadh nokiyappo kaanunnilla. Ndu patti bro. Still waiting aan
ഇന്നു ഉച്ചക്ക് 1 മണിക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്…ഞാൻ മെയിൽ അയച്ചതിന് റിപ്ലൈ വന്നിട്ടുണ്ട്
Innu ini indavillallo
ഇന്നു ഉച്ചക്ക് 1 മണിക്ക് വരും ബ്രൊ…
W8ing 4 1pm
ഈ പാർട്ട് വളരെ നന്നായിരിക്കുന്നു… അഭിനന്ദനങ്ങൾ…
ആഹാ…..താങ്ക്സ് റോസ് …ഇപ്പോഴാണോ വായിച്ചതു…!!
Ithuvare vannittilla….nthelum issues indooo
എഴുതിക്കഴിഞ്ഞു ,അയച്ചിട്ടുണ്ട്…ഷെഡ്യൂൾ ചെയ്യുന്ന ടൈം പറഞ്ഞിട്ടില്ല, ഇന്നു വരുന്നുണ്ടാവും…
Vannillel kashtaam ndu tto..kazhinja saturday muthal waiting aanu?
Ezhuth mathrame ente kayyilullu dear…Bakki ellam kuttan broyude custodiyil aanu
ഇന്നു ഉച്ചക്ക് 1 മണിക്ക് വരും..
Fireblade ❤❤❤
എല്ലാ പാർട്ടും കൂടി ഇന്നാണ് തീർന്നത്.
അതിമനോഹരമായ കഥ,
ആദ്യം കുറച്ചു ലാഗ് തോന്നി ( പേർസണൽ അഭിപ്രായമാട്ടാ ?)
പക്ഷെ ലാസ്റ് രണ്ടു പാർട്ട് മോനെ തകർത്തു
അമ്മൂനെ ഒരുപാട് ഇഷ്ടായി.
അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്????
ഒരുപാട് നന്ദി ബ്രൊ….എന്നെക്കാളും നന്നായി എഴുതുന്ന നിങ്ങളൊക്കെ തരുന്ന ഈ പ്രോത്സാഹനത്തിന് ഉള്ളൂ നിറഞ്ഞ നന്ദി…
Nda muthe avastha. Padhiye ezhudhiyaa madhi keto. Kooduthal stress edukkanda adh storiye bhaadhikkum. Adutha part polikkanam.
With Love❤️❤️
നാളെ വരും മച്ചാനെ …പക്ഷെ ഇത്തവണ പേജ് കുറയും…20 പേജ് ഉണ്ടാവുള്ളൂ…
Adh madheelo. Manassil sookshikkan ndenkilum kittiyaal adhil kooduthal veronnum kittaanilla.
❤️❤️
Bro ithu vare vannillallo time parayamo
ഞൻ അയച്ചു കൊടുത്തിട്ടുണ്ട് ..കുട്ടൻ ബ്രൊ ആണു ബാക്കി എല്ലാം ….
Time chothichu nooko????
Next part എന്തായി….. എന്ന് വരും
നാളെ ഇടും ബ്രൊ…
Bro poli aayitund..pratheekshikathe achante dialog …athu kidu…urakamanennu vijarich urangathe irunna amma…ivaranu ente heros
അത് കിടുക്കിയ ഡയലോഗ് തന്നെ ബോബിക്കുട്ടാ….താങ്ക്സ്
ഈ ആഴ്ച ഉണ്ടാകുമോ അടുത്ത പാർട്?
മാക്സിമം നോക്കാം സഹോ…ഇന്നും നാളെയും ഇരുന്നു എഴുതാൻ നോക്കണം..ജോലിതിരക്കുകൊണ്ടു എത്തുന്നില്ല
Bro ennu varum nxt part
അറിയില്ല…അടുത്ത ഭാഗം തുടങ്ങിയതെ ഉള്ളൂ…എഴുതാനൊരു സമയം ,മൂഡ് ഒന്നും കിട്ടുന്നില്ല….ആകെ തെരക്കിലാണ്
❤️❤️??
Thanks
കമന്റ് ഇട്ടതിനു ശേഷമാണ് ബാക്കി കമെന്റ് കണ്ടത്…. ഞാനും ഇന്നാണ് ഇത് മൊത്തം വായിച്ചു തീത്തത്, ഇത്രകാലം ഇത് മിസ്സ് ചെയ്തത് എനിക്ക് പറ്റിയ വല്യ നഷ്ടമായി
അതൊന്നും പ്രശ്നമല്ല മാക്സ്….അങ്ങനെ ഒരുപാട് കഥകൾ എന്റെ ലിസ്റ്റിലും ഉണ്ട്..ഇപ്പൊ എഴുതാൻ തുടങ്ങിയതോടെ വായനക്ക് സമയം കുറഞ്ഞു…
എന്തായാലും വായിച്ച് രണ്ടുവരി കുറിക്കാൻ തോന്നിയതിനു നന്ദി..
സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല,…. ലവ് യു ബ്രോ ???
താങ്ക്സ് bro…
Extacy mikavarum ii kahayodavum. Nalla super kadha manasill ninu povunnilla. I comment kanuvo ennariyilla ennalum parayuva ithrayum strong ayi ezhuthiyal athu serikum kadhayude ullil nammale kondu povum. Athu Venda! Enik kadhaye kadha ayi kananannu ishtam. ithu kollilla ennalla athinte artham. Ithu jeevithamakunnu???
താങ്ക്സ് ബ്രൊ…..മുൻപ് ചില കഥ വായിച്ചു എനിക്ക് താങ്കൾ പറഞ്ഞ പ്രയാസമുണ്ടായിട്ടുണ്ട്…..ഈ കഥക്ക് താങ്കളിൽ അങ്ങനൊരു ഫീലിംഗ് ഉണ്ടാക്കാൻ സാധിച്ചെങ്കിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു..
സ്നേഹപ്പൂർവം….
ബ്രോ സൂപ്പർ,ഞാൻ ആദ്യം ഈകഥ ശ്രദ്ധിച്ചില്ല.എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്,എന്തേ ഞാൻ ഇത് കാണാതെ പോയതെന്നോർത്ത് എനിക്കുതന്നെ അത്ഭുതം തോന്നുന്നു.ഇനിയെന്റെ ഇഷ്ടകഥയിൽ ഇതും കൂടി. സൂപ്പർ
ഒരുപാട് നന്ദി വേട്ടക്കാരൻ….വായിച്ചു അഭിപ്രായം പറയാൻ കാണിച്ച സ്നേഹത്തിന്..ഇനിയും വായിച്ചു അഭിപ്രായം പറയു…
അടിപൊളിയായിട്ടുണ്ട്.??
എല്ലാ ഭാഗവും ഇന്നാണ് വായിച്ചത്. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി…
മനുവിന്റെയും അമ്മുവിന്റെയും പ്രണയം ഇനിയും പടർന്ന് പന്തലിക്കട്ടെ…. ?
Waiting for Next Part ??
ഒരുപാട് നന്ദി കാന്താരി..പടർന്നു പന്തലിപ്പിക്കാൻ ഞാനും ശ്രമിക്കാം..
ഇപ്പോഴാ മൊത്തം പാർട്ടും വായിച്ചത്… നന്നായിട്ടുണ്ട്,,, ആദ്യം പറഞ്ഞത് പോലെ തന്നെ 20 പാർട്ട് വേണം കേട്ടോ… keep going, ഒരേ ഒരു അപേക്ഷ happy ending ആയിരിക്കണം please
ഇതാണ് ഇപ്പോ എല്ലാരുടെം അപേക്ഷ …ഒക്കെ ശെരിയാക്കാഡോ ….
ഇന്നാണ് വായിച്ചത് ……ബ്രോ
ഇതേ ഫീൽ നിലനിറുത്താൻ ശ്രമിക്കണം..
അലസതയോടെ ഇതിനെ എഴുതാനിരുന്നാൽ ഞാൻ വന്ന് ചങ്ക് പിടിച്ചു കൊല്ലും…
തിരക്ക് പിടിച്ചെഴുതി നശിപ്പിക്കേണ്ട…. ഡെപ്ത് കിട്ടാത്ത സമയത്ത് എഴുത്ത് വിടണം… എന്നിട്ട് തൊട്ടമുൻപിലുള്ള രണ്ട് പാർട്ട് കൂളായി വായിച്ച് വന്നിട്ട് തുടരുക.
എല്ലാ വിധ ആശംസകളും
ഒന്നും ചെയ്യണ്ട , ജസ്റ്റ് ഒന്ന് പേടിപ്പിച്ചാൽ മതി ….
ഇതേ ഫീൽ ഉണ്ടാവും ബ്രോ…മുന്നത്തെ പാർട്ട് വായിച്ചുതന്നാണ് എഴുതാൻ തുടങ്ങാറുള്ളത് …
സ്നേഹത്തിനു ഒരുപാട് നന്ദി പ്രിയ എഴുത്തുകാരാ
ഒരുപാട് നന്ദി സുഹൃത്തേ…ഇന്നു വായിച്ചുനോക്കാനും , അതിനു പുറമേ ഒരു കമന്റ് തരാനും മനസ് കാണിച്ചതിന്…മുൻധാരണകൾ കാരണം വായിക്കാതെ പോവുന്ന കഥകൾ ഒരുപാട് എല്ലാവർക്കും ഉണ്ടായിരിക്കും..സ്വഭാവികം..!
ഇങ്ങനെ കഥയെഴുതാൻ മാത്രമേ എന്നെകൊണ്ടും സാധിക്കൂ…അത് ഇഷ്ടപ്പെട്ടു താങ്കൾ തരുന്ന ഈ പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.
സ്നേഹപ്പൂർവം ..
Fire blade
നിങ്ങൾ വേറെ ലെവൽ ? ആണ് മാൻ ….. !!!! ബിഗ് ലൗ ❣️
ഒരുപാട് ഒരുപാട് നന്ദി മനുബ്രോ
പ്രിയപ്പെട്ട സുഹൃത്തേ,
വായിക്കാൻ വൈകി sorry..
കഥയോടോ അല്ലെങ്കിൽ അതിലെ ഓരോ situation കളോ കീറി മുറിക്കാൻ ഞാൻ ആളല്ല.ഓരോ വരി വായിക്കുമ്പോഴും ആ ചിത്രം മനസ്സിൽ പതിയുന്നുണ്ട്.
മനുവിനെ കളിപ്പാട്ടം പോലെ പൊക്കി കൊണ്ട് പോകുന്ന ശബരിയും, മനുവിനെ കാണുമ്പോൾ അമ്മുവിന് ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഉള്ളിൽ അത്രമേൽ പതിഞ്ഞിട്ടുണ്ട്. ശബരിയെ പോലെ ഒരുവൻ ചങ്കായി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു പലപ്പോഴും.
വായിച്ചതിന്റെ ത്രില്ലിൽ ആണെന്ന് തോന്നുന്നു ഉള്ളിൽ ഉള്ളത് ഇവിടെ പകർത്താൻ പറ്റുന്നില്ല. ഇനിയും എഴുതണം. ഇൗ ശൈലി കളയരുത്.
സസ്നേഹം,
പ്യാരി.x
വായിക്കാൻ വൈകുന്നതിന് സോറി ഒന്നും വേണ്ട പ്യാരി ബ്രൊ…വായിച്ചിട്ട് നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉൾക്കൊള്ളാൻ പറ്റിയെങ്കിൽ ,ഒരു ഇഷ്ടം തോന്നിയെങ്കിൽ അപ്പൊ ലൈക് ചെയ്താൽ മാത്രം മതി…അത് ഈ കഥക്കെന്നല്ല എല്ലാ കഥകൾക്കും…ഈ സൈറ്റിൽ പബ്ലിഷ് ചെയ്യുന്നവർക്ക് ആകെ പ്രതിഫലം ഈ ലൈക്സും കമെന്റിലൂടെയും നിങ്ങൾ തരുന്ന സ്നേഹം മാത്രമാണ്…
ഒത്തിരി സ്നേഹത്തോടെ …
അതിമനോഹരമായ ഒരു പ്രണയകാവ്യം. ഒഴുക്കുള്ള എഴുത്ത്. ജീവിതഗന്ധിയായ കഥ. നന്നായി തുടരുക.?
ഈ വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രൊ…
ഈ ഭാഗം അതിമനോഹരം ആണെന്ന് പറയാതെ വയ്യ. Keep up the good work!
ഒരുപാട് നന്ദി സഹോ….
ഒരുപാട് ഇഷ്ടം ആയി മച്ചാനെ…..
നന്ദി ജാക്ക്
machaneee..super..super..super..ingane thannee..story munnottu pokatte..romantic scenes oru rakshayum illa poli…ellavida aashamsakalum ..adutha part pettannu taranee…
സ്വീകരിച്ചിരിക്കുന്നു സഹോ…അടുത്ത പാർട്ട് തുടങ്ങിവെച്ചിട്ടുണ്ട് , സമയക്കുറവ് കാരണം ഇരിക്കാൻ പറ്റുന്നില്ല…ശനിയാഴ്ച എത്തിക്കാം….
നന്ദി
Cricket kalich ipl onnum kalippakalle bore aavum
അതെന്താ ബ്രൊ…Ipl ഇഷ്ടമല്ലേ..??