കിനാവ് പോലെ 9 [Fireblade] 990

എല്ലാവർക്കും നമസ്കാരം….സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു….കഴിഞ്ഞ പാർട്ടിനും എനിക്ക് തന്ന പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി…..

ഈ പാർട്ടിൽ ചെറിയ കുറച്ചു മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട് , ഏതൊരു കഥക്കും ചില അനിവാര്യമായ മാറ്റങ്ങൾ ഉണ്ടാകുമല്ലോ , ഇതുവരെ ഉണ്ടായിരുന്ന ഒഴുക്ക് പോകാതെ തുടരാൻ ശ്രദ്ധിച്ചിട്ടുണ്ട് , ശ്രമിച്ചിട്ടുണ്ട് ……

ഓരോ പാർട്ട് പബ്ലിഷ് ചെയ്യുമ്പോളും ഈ കഥ ആദ്യമായി വായിക്കുന്ന ഒരുപാട് പേർ കമന്റ്‌ ചെയ്യാറുണ്ട് , അതിനോടൊപ്പം ഓരോ ആഴ്ചയും ഈ കഥക്ക് കാത്തിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരും ഉണ്ട് , എല്ലാവരോടും സ്നേഹം മാത്രം അറിയിച്ചുകൊണ്ട് ഈ പാർട്ടും സമർപ്പിക്കുന്നു …

 

കിനാവ് പോലെ 9

Kinavu Pole Part 9 | Author : Fireblade | Previous Part

 

” കൃപ നാരായണൻ ”

ഞാനറിയാതെ എന്റെ ചുണ്ടുകൾ ആ പേര് പതിയെ ഉച്ചരിച്ചു ..എന്റെ അമ്പരപ്പ് മാറി ഒരു പുഞ്ചിരി ചുണ്ടുകളിൽ വിടർന്നു ….കയ്യിലുള്ള കേക്ക് കഷണം ഞാൻ കഴിച്ചു…കൈ കഴുകാൻ എണീറ്റപ്പോൾ അവൾ തടഞ്ഞു …

” ഒരു പീസ്‌ കൂടി കഴിക്കെടോ… താൻ അച്ഛന്റെ ഭയങ്കര ഫ്രണ്ടല്ലേ …?? ”

അവൾ ചെറുചിരിയോടെ ചോദിച്ചപ്പോൾ ഞാൻ എന്നെ ആക്കിയതാണോ എന്ന് സംശയിച്ചു…എന്നാലും വേണ്ടില്ല ഒന്ന് സംസാരിച്ചു കണ്ടല്ലോ …..ഭാഗ്യവാൻ ഞാൻ..!!

ഇനി ഇവൾ ആരാണെന്നല്ലേ ..?? ഇതാണ് കൃപ നാരായണൻ ….ക്ലാസിലെ വൻ പഠിപ്പി , ആരോടെങ്കിലും കൂടുതൽ കമ്പനി പോയിട്ട് ചുറ്റുമിരിക്കുന്ന പെൺകുട്ടികളോട് നേരാംവണ്ണം ചിരിക്കുന്നത് പോലും വളരെ അപൂർവമേ കണ്ടിട്ടുള്ളു….എന്നോട് സംസാരിക്കുന്നത് ഈ രണ്ടു വര്ഷത്തിനിടക്ക് ആദ്യമായിട്ടും…..അവളൊരു സുന്ദരി തന്നെയാണ് , പക്ഷെ സ്വഭാവം ഇങ്ങനെയായതുകൊണ്ടു ആരും നോക്കാറില്ല എന്ന് മാത്രം …ഇനിയിപ്പോ വേറെ ആരെങ്കിലും നോക്കാറുണ്ടോന്ന് അറിയില്ല ഞങ്ങൾ രണ്ടും ആ ഭാഗത്തേക്ക് പോലും നോക്കീട്ടില്ല……പക്ഷെ ആൾ ചില്ലറക്കാരിയല്ല , പഠനത്തിൽ 95% മാർക്കിൽ പോകുന്നു എന്നത് മാത്രമല്ല അവളുടെ രണ്ടു പ്രധാന ഐറ്റം ഇംഗ്ലീഷ് പ്രസംഗവും , ക്വിസ് മത്സരങ്ങളുമാണ്….ക്രിട്ടിസിസം പഠിക്കാൻ ഞങ്ങളൊക്കെ മുട്ടയിട്ടപ്പോൾ അരിസ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും തിയറികളൊക്ക വളരെപ്പെട്ടെന്നു മനഃപാഠമാക്കി ഞെട്ടിച്ച മുതലാണ് ഈ നിക്കുന്നത്….യൂണിവേഴ്സിറ്റി ക്വിസ് മത്സരത്തിൽ ഒരുപാട് തവണ ഞങ്ങടെ കോളേജിനു വേണ്ടി ഫസ്‌റ്റും സെക്കണ്ടും ഒക്കെ വാങ്ങിയിട്ടുമുണ്ട് …..പക്ഷെ ഒരിക്കൽപ്പോലും ഇവളെ ഇവിടെ കണ്ട്‌ ഓർമ്മപോലും എനിക്കില്ല , എന്നെങ്കിലും അമ്പലത്തിൽ കാണേണ്ടതല്ലേ ……മുൻപ് സംസാരിക്കാത്തതുകൊണ്ടു ഞാനും ഈ നാട്ടുകാരിയാണെന്നു അവളും അറിഞ്ഞുകാണില്ല ….

 

” ഹെലോ …..താനെന്താ സ്വപ്നം കാണുവാണോ…?

അവൾ എന്റെ ശ്രദ്ധ ആകർഷിക്കാൻ കൈ കൊണ്ട് മുഖത്തിനു നേരെ വീശികാണിച്ചു …

 

” എനിക്ക് അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല..”

ഞാൻ തിരിച്ചും പറഞ്ഞു ..

The Author

195 Comments

Add a Comment
  1. Super bro
    ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി

    1. തിരിച്ചും ഒരുപാട് നന്ദി

  2. പ്യാരി.x

    പ്രിയപ്പെട്ട സുഹൃത്തേ,

    കഥയിലെ മാറ്റങ്ങൾ അനിവാര്യം തന്നെ ആയിരുന്നു. മനുവിന്റെ മാറ്റങ്ങളും പുതിയ ചുറ്റുപാടുകളും പ്ലോട്ടിന്റെ ആഴം കൂട്ടുന്നുണ്ട്. എന്നാലും അമ്മുവിനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. സാരമില്ല..ഈ നോവും അവർക്ക് എന്നും ഓർത്തിരിക്കാനുള്ള നല്ലൊരു ഓർമ്മയാവട്ടെ.. ശബരിയുടെ അഭാവം നന്നായി നിഴലിക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വലിച്ച് വാരി comment box നിറക്കുന്നില്ല.

    Stay healthy.

    സസ്നേഹം,
    പ്യാരി.x

  3. പ്യാരി.x

    പ്രിയപ്പെട്ട സുഹൃത്തേ,

    കഥയിലെ മാറ്റങ്ങൾ അനിവാര്യം തന്നെ ആയിരുന്നു. മനുവിന്റെ മാറ്റങ്ങളും പുതിയ ചുറ്റുപാടുകളും പ്ലോട്ടിന്റെ ആഴം കൂട്ടുന്നുണ്ട്. എന്നാലും അമ്മുവിനെ വേദനിപ്പിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. സാരമില്ല..ഈ നോവും അവർക്ക് എന്നും ഓർത്തിരിക്കാനുള്ള നല്ലൊരു ഓർമ്മയാവട്ടെ.. ശബരിയുടെ അഭാവം നന്നായി നിഴലിക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വലിച്ച് വാരി comment box നിറക്കുന്നില്ല.

    Stay healthy.

    സസ്നേഹം,
    പ്യാരി.x

    1. എല്ലാം വരുന്ന ഭാഗങ്ങളിൽ ശെരിയാക്കാം ബ്രൊ…എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ വരുന്ന പാർട്ടുകളിൽ മുൻപേ പ്ലാൻ ചെയ്തതാണ്…അതിനു മുൻപ് ഒരു ബേസ്‌മെന്റ് വേണ്ടതുകൊണ്ടു ഇങ്ങനെ ചെയ്യേണ്ടിവന്നു…അമ്മുവിൻറെ വേദന താൽക്കാലികമല്ലേ , അവൾ നമ്മടെ മുത്തല്ലേ പ്യാരിബ്രൊ , മനുവിനെക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നത് ഞാൻ തന്നെയാണ്..

  4. അവസാനത്തെ 3 പേജിനു എന്തു ഫീലാടോ അങ്ങ് തറച്ചു കയറി.എന്തിനാടോ അമ്മുവിനോട് ഇങ്ങനൊരു ക്രൂരത? 3 വർഷം വലിയൊരു ചാട്ടമായിരുന്നെങ്കിലും ആ ക്രിക്കറ്റിനെ അങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ.പിന്നെ കൃപ അതും ഞെട്ടിച്ചു.കീർത്തനയെ പ്രതീക്ഷിച്ചിരുന്നവരായിരുന്നു മിക്കവരും.എന്തായാലും കീർത്തന ഒരു വരവ് കൂടി വരുമൊന്നു ഒരു തോന്നൽ. അത് തോന്നൽ മാത്രമായി തീരട്ടെ.വേണ്ട മനുവിന്റെയും അമ്മുവിന്റെയും ഇടയിൽ ആരും വേണ്ട.മനു തന്റെ സ്വപ്നമായി മാറ്റിയ അമ്മു എന്ന തന്റെ പ്രണയത്തെ നേടുന്നത് കാണാൻ കാത്തിരിക്കുന്നു

    1. താങ്ക്സ് ബ്രൊ …ആ മൂന്ന് വർഷത്തിൽ അതിനെക്കാൾ പ്രസക്തിയുള്ള വേറെ ചിലത് പറയാനാണ് തോന്നിയത് ….പിന്നെ ചിലതിനൊക്കെ തിരിച്ചുവരവുണ്ടാകും ,ചിലതൊന്നും ഇനി ഉണ്ടാവില്ല….കാരണം കാലം അങ്ങനെയാണല്ലോ , നമ്മൾക്കൊപ്പം സ്ഥിരമായി ഉണ്ടാകുന്നത് ചില കാര്യങ്ങൾ മാത്രമല്ലെ…നോക്കാം അനുരാഗ്ബ്രൊ ..

  5. ❤?? Waiting for Next Part.

    1. താങ്ക്സ് angel

  6. Malakhaye Premicha Jinn❤️

    Dear monus,

    Innum late aayi vaayikkan. Ninte story munbathekaal kooduthal aalukal inn vaayikkunnu ennariyumbo valare santhosham thonnunnu.

    Avante classmate aan avalude chechi ennath valiya surprise onnumalla. Athinekaal surprise aayi thonniyadh achanteyum ammedeyum angeegaaram thanneyaan.

    Avalude chechimaar oru vilanguthadi aakum enn thonnunnilla. Adhinekaal njhaan kaathirikkunnadh Manuvinte ammayude nilapaad ariyaan vendiyaan. Ellam oru divasam kalangitheliyum enn thonnunnu. Pinne cricketin nd patti Manu adh paade ozhivaakiyo ee partil adhine kurich parayuka polum cheythilla adh kond chidhichadhaan.

    Ellam nee experience cheytha kaayamaayathinaalaavanam realistic aayi thonnunnund ellam. Kazhinjha paartile kissum nee experience cheydhadhaano? Aayirikkum alle?.

    3 varshsthinte gap ath anivaaryam enn thonnunnu. Aa gapil pala kaaryangalum sambhavichu alle? But kaaryamaaya maattam onnum undaayilla. Venamaayirunnu enn thonnunnu idh oru personal opinion maathramaan. Shabari avane vallland miss cheyyunnu. Next partil thrichu varum enn pratheekshikkam alle?
    Shabari illatha Manuvin oru completeness illatha pole.

    Kure naal kaanukayum vilikkukayum cheyyadhe pettann surprise kodukkunna erpaadille adh njhaan cheydha kaaryam aan. Appolathe ummanteum pengaludem reaction adh paranjhariyikkan pattilla anubhavikkuka thanne venam.

    Ippozhum swanthamaanenn oru urappum illenkilum ella divasavum aval thanneyaan manassil kaananam enn thonnum. But anganeyonnum pokan pattillallo naatilek. Pinne jolithirakkan aakeyulla aashwaasam aa samayath onnum ormayundaavilla. Verudhe irikkumbol chindhakal kaad kayarum.

    Kaaryamaaya update undenkil maathrame nee aagrahichadh pole 20 part vare ethikkan pattullu. Njhangal vaayanakkaark vendi ezhutharuth. Nirthaan thonniyaal nirthiyekanam. Idh ninne ishtamallathadh kondalla ishtakkoduthal aayadh kondaan njhaan paranjhadh. Ee part vare nalla reethiyil thanne, oru laagum thonnikkathe nee ezhuthi. Iniyum ithupole thanne allenkik idhinekaalum nalla reethiyil ezhuthaan kazhiyatte enn praarthikkunnu. Be postive.

    Enikk personal aayi contact cheyyanam enn aagrahamund ninakk safe aan enn thonniyaal maathram parayuka njhaan ente email id thraam. Marichaanenkilum oru kuzhappavulila. Onnumillenkilum namukk perariyaatha mukhamariyaatha friends aayi ivide kazhinjh koodaam. Nite answer ndaayaalum njhaan valare happy aayirikkum.

    Parayaan paadilla ennariyaam enkilum parayukayaan. Avare pirikkaruth ketto. Nd vila koduthum avare onnipikkanam.

    Pala kaaryangalum parayaan vittittundaakum ennalum saaramilla.

    Shabarikk pakaram aakilla enkilum oru friendine collegil kitti alle oru ummachikuttiye.

    Ammun Manuvinodulla vishwasam adhaan lifil vendathum.

    With Love❤️❤️

    1. Malakhaye Premicha Jinn❤️

      Iniyum orupaad ezhuthaan und urakkam ath enne sammadhikkunnilla. Naale extra work ullathaan appo raavile thanne eneekkanam. Inium ezhuthaan ninnaal naale eneekkan pattilla. Adhaan ippozhathe nte avastha. So ee comment kond thripthippedum enn vijaarikkunnu. Cheriya samayam maathramaan restinaayi kittunnadh athinidayilaan vaayanayum commentum.

      ❤️❤️

    2. മച്ചാനെ…

      ഇത്രയും വലിയ കമന്റ്‌ ഈ പാതിരാത്രി ഉറക്കമിളച്ചിരുന്ന് എഴുതി അയക്കരുത് , അത് വേറൊന്നും കൊണ്ടല്ല, സ്വന്തം ആരോഗ്യം നിങ്ങളും നോക്കണം…എന്നോട് ആരോഗ്യം ശ്രദ്ധിച്ചു മാത്രം എഴുതാൻ പറഞ്ഞവരാണ് ഇതിൽ പലരും..നിങ്ങളുടെ കമന്റ്‌ ഞാൻ പ്രതീക്ഷിക്കും പക്ഷെ അത് ചെറുതാണെങ്കിലും ഞാൻ ഹാപ്പി ആണു..

      പിന്നെ നീ ചോദിച്ച പേർസണൽ കോണ്ടാക്ടിന്റെ കാര്യമാണെങ്കിൽ ഇല്ല എന്നെ ഞാൻ പറയു , കാരണം വാട്സപ്പിൽ വന്നു ചാറ്റ് ചെയ്യുന്ന ശീലം തീരെ ഇല്ല..മുൻപ് ഷെയർചാറ്റിൽ നിന്നും ഇങ്ങനെ പരിചയപ്പെട്ടവരോട് ഇപ്പോൾ ഒരു ബന്ധവും ഇല്ല…വൈകീട്ട് വരെ ജോലി , പിന്നെ കൂട്ടുകാരുടെ കൂടെ കറക്കം , രാത്രി 9 മണി മുതൽ ഒറക്കം വരുന്നതുവരെ കുത്തിയിരുന്ന് കഥയെഴുത്ത് ,ഇതാണ് എന്റെ ദിവസം…നമുക്ക് ഈ ബന്ധം നിലനിൽക്കാൻ ഏറ്റവും നല്ലത് ഇവിടെ തുടരുന്നതാണ് ( അനുഭവം ഗുരു, അല്ലാതെ സേഫ് അല്ലാന്നു തോന്നിയിട്ടല്ല )

      ഇനി കഥയിലേക് വരാം..മൂന്ന് വർഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ സംഭവിച്ചതല്ല മച്ചാനെ , ഏറ്റവും ആവശ്യം ഒരേ രീതിയിൽ പോകുന്ന കാര്യത്തിന് ഒരു മാറ്റം വരുത്തുക എന്നതായിരുന്നു…ഞാൻ മാറ്റം വരുത്തിയ ആ ആൽത്തറസീനിൽ നിന്നും വീണ്ടും പത്രമിടലും ,കോളേജും, ക്രിക്കെറ്റുമായി മുന്നോട്ടു പോയാൽ നിങ്ങൾക്ക് ഈ ഫീൽ പോവുന്നതായി തോന്നും…വയസ് കുറച്ചു കൂടിയാലല്ലേ അടുത്ത കാര്യം നോക്കാൻ പറ്റുള്ളൂ..ശബരിയുടെ കാര്യവും അതുപോലെതന്നെ.., അവനും അവന്റെ ജീവിതവുമായി മുന്നോട്ടു പോവണ്ടതല്ലേ…എന്തായാലും അതെല്ലാം ഒരു താൽക്കാലിക ഗാപ്‌ മാത്രമാണ്..ഇനിയെല്ലാം ശെരിയാക്കാം …ക്രിക്കറ്റ്‌ മനഃപൂർവം പറയാഞ്ഞത് തന്നെയാണ് , 10 മാസം കൊണ്ട് b ed കഴിഞ്ഞ ആളുകളോട് ചോദിച്ചാൽ അറിയാം എന്തായിരുന്നു അവസ്ഥ എന്ന്…

      പിന്നെ കുറേ സംശയങ്ങൾക്ക് ഉള്ള മറുപടി വരുന്ന അദ്ധ്യായങ്ങളിൽ വരും…നീ പേടിക്കണ്ട ചെങ്ങായ് ഫ്ലോ പോകുവാന്നു തോന്നിയാൽ അപ്പൊ നിർത്താം…20 അദ്ധ്യായം ഒരു സ്വപ്നം മാത്രമാണ് ,അത് എഴുതാനുള്ള മരുന്ന് എന്റലുണ്ടോ എന് എനിക്ക് തന്നെ സംശയമാണ്…
      അപ്പൊ എല്ലാം പറഞ്ഞപോലെ , നിന്റെ കാര്യങ്ങളും എന്നെങ്കിലും ഓക്കേ ആവുമെന്ന് കരുതാം ..

      സ്നേഹത്തോടെ
      Fire blade

      1. Malakhaye Premicha Jinn❤️

        Njhaanum, watsapp maathramalla mobile thanne upayogikkunnadh ippo kuravaan. Jeevitham koottimuttikkan odunna ottathil onninum samayam kittaarilla. Adhuthanneyaan main kaaranavum.

        Ippozhulla friendshipnaayirikkum kooduthal bhalam idh ingane pokatte alle.

        Kaathirikkunnu…..

        ❤️❤️

        1. നിനക്ക് ഇങ്ങനൊരു കമന്റ്‌ ഇടാൻ ഞാൻ എടുക്കുന്ന സമയം പോലും വാട്സപ്പിൽ ചാറ്റ് ചെയ്യാൻ എടുക്കാറില്ല …മടുപ്പാണ്…ഇത് മതി ബ്രൊ…ഇവിടെയുള്ള ലോകം സൂപ്പെറാണ് ..

          1. Malakhaye Premicha Jinn❤️

            ❤️❤️

  7. രുദ്ര ശിവ

    അടിപൊളി

    1. താങ്ക്സ് ബ്രൊ…

  8. വള്ളുവനാടൻ ഗ്രാമിണപശ്ചാത്തലം മഞ്ഞുതുള്ളിയുടെ നൈർമ്മല്യമുള്ള മനസ്സിനുടമകളായ കഥാപത്രങ്ങൾ എങ്ങിനെ ഇഷ്ടപ്പൊടാതിരിക്കും അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരുക

    1. ഈ കമന്റ്‌ കാണാൻ വൈകിപ്പോയി…ക്ഷമിക്കുക…

      ഗ്രാമീണാന്തരീക്ഷത്തിലുള്ള കഥ എഴുതാനുള്ള പ്രധാന കാരണം കഥാപാത്രങ്ങൾ ഇങ്ങനെ ആയതുകൊണ്ട് തന്നെയാണ്….ഇഷ്ടപ്പെട്ടതിൽ സന്തോഷം..

      നന്ദി wisan

  9. ?????????????????????

    1. താങ്ക്സ് അരുൺ ബ്രൊ

  10. ഹഹഹ….അത് എനിക്ക് ഇഷ്ടപ്പെട്ടു….അവർ പിരിയില്ലെന്നാണ് എന്റേം വിശ്വാസം…ഒക്കെ സെറ്റ് ആക്കാം..ബേജാറായി വായിക്കാനുള്ളതൊന്നും ഞാൻ എഴുതാറില്ലല്ലോ

  11. അടുത്ത part എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യണം എന്ന് മാത്രം പറയുന്നു
    ഒരു ഫീലാണ് അളിയാ

    1. വല്ലാത്ത പൂതി തന്നെ മായാവി…ഒന്ന് റെസ്റ്റെടുക്കട്ടെ ഞാൻ…

      ഒരുപാട് നന്ദി ബ്രൊ

  12. ആദ്യമായിട്ട് ആണ് ഈ സൈറ്റിലെ ഒരു കഥക്ക് കമന്റ് ഇടുന്നത്. . ഒറ്റ ഇരിപ്പിനാണ് മൊത്തം പാർട്ടും വായിച്ചത്.മനുവിന്റെ സ്വഭാവവും ആയി ഏകദേശം 90% സാമ്യതയുള്ളതാണ് എന്റെ സ്വഭാവം. അപ്പോൾ കഥ വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ.
    പിന്നെ അമ്മുകുട്ടി❤️.
    ഒരു പാട് ഇഷ്ടായി…
    Waiting for next part

    1. ഇങ്ങനൊരു കമന്റ്‌ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു…ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി സഹോ

  13. കഥ ഒരു പാട് ഇഷ്ടായി…….
    ??????????????????????????????????????????????????????

    Waiting for next part….

    ??????????????????????????????????????????????????????

    1. താങ്ക്സ് ബ്രൊ

  14. Wow wow wow…….

    , ഇപ്രാവിശ്യവും വളരെ ഗംഭീരമായി

    അടുത്ത പാർട്ട്‌ പെട്ടന്നുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. കഴിയുന്നത്ര വേഗം വരാം..

      1. Bro nigl Poli anutto..athikam wait cheyyikkathe story edunnundallo…..ella partum nannayittund…adipoli ..

        1. താങ്ക്സ് നിയ…

  15. ഹായ് ബ്രോ,

    കഥ നന്നായിട്ടുണ്ട്. ഒരു കുറ്റപ്പെടുത്തലുകളും നടത്താനില്ല. നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്.
    ഞങ്ങൾക്ക് ഇത്രയും ആസ്വാദ്യകരമായ രീതിയിൽ ഭംഗിയായി നല്ലൊരു അവതരണത്തിലൂടെ ഈ സൃഷ്ടി നല്കിയതിന് സ്നേഹത്തിന്റെ ഒരായിരം റോസാപുഷ്പങ്ങൾ നല്കുന്നു.

    സന്തോഷത്തോടെ സ്വീകരിച്ചാലും…
    ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘……………..

    സ്നേഹത്തോടെ
    റോസ് ⚘

    1. സന്തോഷപ്പൂർവം സ്വീകരിച്ചിരിക്കുന്നു ഡിയർ…ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്ന ഇത്തരം വാക്കുകൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…

      താങ്ക്സ്

    1. താങ്ക്സ് ബ്രൊ

  16. ഇത്രയും ഫീൽ തരുന്ന വേറെ ഒരു പ്രണയ കഥ ഇവിടെ ഉണ്ടൊ എന്ന് ഞാൻ സംശയിക്കുന്നു.. സ്പീഡ് കൂടി എന്ന് കണ്ടപ്പോൾ കരുതി ക്ലൈമാക്സ് ആകാർ ആയി എന്ന്.. കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി

    1. സ്പീഡ് കൂട്ടിയതല്ല , ചെറിയൊരു മാറ്റം വേണ്ടിവന്നതുകൊണ്ടു കുറച്ചു വർഷങ്ങൾ ഒഴിവാക്കിയെന്നെ ഉള്ളൂ…ക്ലൈമാക്സ്‌ ആയിട്ടില്ല..

  17. വേട്ടക്കാരൻ

    ഭായ്,എന്നാ പറയേണ്ടതെന്ന് അറിയില്ല.നല്ലൊരു ഫീലുണ്ടായിരുന്നു വായിക്കാൻ.സൂപ്പർ ഇനിഅടുത്ത പാർട്ടിനായി കാത്തിരിക്കാം…

    1. കാത്തിരിപ്പിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി സഹോ…

  18. Fireblade ❤❤❤
    A story that can touch your heart will last a lifetime.
    താങ്ക്യൂ സൊ മച്ച് ഇതുപോലെ ഒരു സ്റ്റോറി ഞങ്ങൾക്ക് തന്നതിന്.
    ജീവന്റെ പാതിയേ കൂടെ ചേർക്കാൻ കഴിഞ്ഞ ഒരാളുടെ നിറവുണ്ട് ഈ കഥയ്ക്ക്.
    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് പാർട്ട്❤❤❤
    (കുരുടി ആണെട്ടോ പേര് ഞാൻ ചെറുതായിട്ടു മാറ്റി)

    1. പേര് മാറ്റിയതൊക്കെ ഞാൻ കണ്ടു ചെങ്ങായ്….കലക്കിയിട്ടിട്ടുണ്ട് .യുഗം ഈ പാർട്ട് മുഴുവൻ വായിക്കാനുള്ള സമാധാനം കിട്ടിയിട്ടില്ല…. വായിച്ചിട്ട് ഇടാമെന്ന് കരുതി കമന്റ്‌ ഇട്ടില്ല…

      പിന്നെ ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി…

  19. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
    Orupad ishtamayi…
    Waiting for next part…..

    1. താങ്ക്സ് റിക്കി…

  20. Machane poli?❤️
    Ee partum valareyadhikm ishtayi?
    Oru prethyekha feelan kadhakk nanma mathramulla story?
    Ammutty??
    Sherikkm idhu vayikkumbo oru kadha pole thonnunnilla jeevitham pakarthi vecha pole thonnunnu
    Machane ninglde reallifumayi vella bendhamundo ithin alla vayikkumbol sherikkm oru originality feel chyyind athond choichadha??
    Nxt partin kathirikkunnu?
    Snehathoode…..❤️

    1. ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ഏതാണ്ടൊക്കെ ഇതുപോലെ തന്നെ….പിന്നെ എനിക്ക് ബന്ധമുള്ള വേറേം ചിലരുടെ കാര്യങ്ങളും എടുത്തിട്ടുണ്ട്….അങ്ങനൊക്കെയല്ലേ എഴുതാൻ പറ്റൂ…പിന്നെ മനസ്സിൽ ഒരുപാട് നാൾ ആഗ്രഹിച്ച തീം എഴുതി തുടങ്ങിയപ്പോൾ ഇങ്ങനെയൊക്കെ ബന്ധം വന്നെന്നെ ഉള്ളൂ..

      താങ്ക്സ് ബ്രൊ

  21. മുത്തുട്ടി

    അടിപൊളി bro എല്ലാ partകളെയും പോലെ ഈ partഉം നന്നായിട്ടുണ്ട് ???????????

    1. താങ്ക്സ് മുത്തൂട്ടി

    1. താങ്ക്സ് ബ്രൊ

  22. രാവണാസുരൻ

    Bro
    കാത്തിരുന്നത് വെറുതെ ആയില്ല എന്ന് തോന്നുന്നു
    കഥ പിന്നെയും മെച്ചപ്പെട്ട് വരുന്നുണ്ട്
    Nxt part ന് waiting

    1. നിങ്ങടെ കാത്തിരുപ്പ് മോശമാക്കാൻ പറ്റില്ലല്ലോ…

      നന്ദി സഹോ

  23. Oro partum munnethadinekal mikachadakunnu
    keerthanaye evide vechenkilum kaddu muttumo
    pala partilum idam pidicha cricketinum drawingsinum oru scope ille callegil ninnulla cricket match okke pratheekshichirunnu

    1. ബ്രൊ… നമ്മുടെ ചില ഇഷ്ടങ്ങൾ ജീവിതത്തിനു വേണ്ടി മാറ്റേണ്ടിവരും..അതൊക്കെ വിശദമായി നെക്സ്റ്റ് പാർട്ടിൽ പറയാം

  24. അവരുടെ പ്രണയം അത് എനിലും പ്രണയം നിറക്കുന്നു മാഷേ…..❤❤❤❤❤❤❤❤

    1. പ്രണയിക്കൂ ബ്രൊ…വീഞ്ഞിനേക്കാൾ ലഹരി പ്രണയത്തിനാണ്, അത് അനുഭവിച്ചവനാണ് ഞാൻ

  25. ❤️❤️❤️

    1. Thank u so much bro

  26. Muthe eppathayum pole adipoli
    Oro part kayiyumbalum ishttam mathtam
    Adthedinayi kathirikkunnu
    Sneham

    1. കാത്തിരിപ്പിനും സ്നേഹത്തിനും നന്ദി..

  27. അറിയില്ല ബ്രോ അവസാനം ആയപ്പോ കണ്ണന് നിറഞ്ഞു പോയി ഇങ്ങനെ കരയിപ്പിക്കല്ലേട്ടാ പാവംഅമ്മുക്കുട്ടി കരഹപ്പിക്കല്ലേ ഇനി അതിനെ, കൊള്ളാം ബ്രോ അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യാണ്

    1. അച്ചോട..!! ഒരുപാട് നന്ദി ഡിയർ ഇത്രയും പ്രോത്സാഹിപ്പിച്ചതിനു…

  28. Fire blade ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഇപ്പോഴത്തെയും പോലെ മികച്ചത് ആയിരുന്നു
    ഒരുപാട് ഇഷ്ടപ്പെട്ടു

    കൃപലക്ഷ്മി പുതിയ character നന്നായിരുന്നു വെറുതെ ട്വിസ്റ്റ്‌ പറഞ്ഞു കീർത്തന ആയില്ലല്ലോ

    വായ്നോട്ടം ഒക്കെ കൊള്ളാം ആത്മാർത്ഥ പ്രണയം ഒക്കെ ആണേലും മനുഷ്യൻ ആയിപോയില്ലേ വായിനോക്കി പോകും അതു തെറ്റല്ല അവളെ മറന്നിട്ടു വേറെ ഒരുത്തിയുടെ പിന്നാലെ പോകരുത്

    അവരുടെ അമ്മ കേൾക്കാനുള്ള ചാൻസ് ഞാനും ആലോചിച്ചില്ല മനു കരുതിയപ്പോലെ നിത്യ ശബരിക്ക് പറ്റിയ ആള് തന്നെ ആണ് ?

    എന്തായാലും പ്രണയം കരുതി ലൈഫ് സ്പോയില് ചെയ്യാതെ പ്രണയം തന്നെ ലൈഫ് ബിൽഡ് ചെയ്യാൻ ഒരു കാരണം ആയി ഭാവിയെ പറ്റി സീരിയസ് ആയി ചിന്തിക്കാൻ തുടങ്ങിയത് തന്നെ നല്ല കാര്യം ആണ്

    ശബരി ശരിക്കും ഒരു നല്ല സുഹൃത്തും എല്ലാ പ്രേശ്നവും വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്ന ഒരാൾ തന്നെ ആണ് ഇങ്ങനെ കരിയർ കാര്യം വന്നപ്പോൾ വളരെ നല്ലോണം ചിന്തിച്ചു വീട്ടുക്കാരുടെ ആഗ്രഹവും പ്ലസ് അവന്റെ നേട്ടത്തിനും ആഗ്രഹത്തിനും ഒക്കെ ചിന്തിച്ചു പ്ലാൻ A പ്ലാൻ B ഒക്കെ കണ്ടു പിടിച്ചില്ലേ

    3 വർഷം മുന്നോട്ട് പോയത് ഒരു കല്ലുകടി ആയി എങ്കിലും ആലോചിച്ചപ്പോൾ അതു നന്നായി ഭാവിയെ കുറിച്ചല്ലേ ചിന്തിക്കേണ്ടത് പ്രണയം സെറ്റ് ആയി വീട്ടുകാർ സമ്മതിച്ചു ഇനി ജോലി അതിന് മുന്നോട്ട് പോകണം പെട്ടന്ന് ഉൾകൊള്ളാൻ ബുദ്ധിമുട്ട് തോന്നും സ്വാഭാവികം ആണ് എങ്കിലും അതു നന്നായി എന്ന് തന്നെ പറയാം

    ശബരി അവനെ വിട്ട് പോയത് ഇത്തിരി വിഷമം ആയി നിഴൽ പോലെ ഉണ്ടായ സുഹൃത്ത് പെട്ടന്ന് നമ്മുടെ അടുത്ത് നിന്ന് അകന്നാൽ കുറച്ചു വിഷമം ആവില്ലേ
    എങ്കിലും അതും നന്നായി അവൻ സ്വയം തീരുമാനം എടുക്കണം എപ്പോഴും ശബരിയെ ഡിപെൻഡ് ചെയ്യരുത് നാളെ ജീവിതത്തിൽ വലിയ പ്രശ്നം വരുമ്പോൾ ശബരി കൂടെ ഇല്ലാത്തപ്പോൾ അതു കൈകാര്യം ചെയ്യണം എങ്കിൽ ഈ ഒരു താത്കാലിക വേർപിരിയൽ നല്ലതാണ്
    ഇൻട്രോവെർട്ട് ആയ ഏതൊരാളും ഏറ്റവും ഭയക്കുന്ന തളരുന്ന സിറ്റുവേഷൻ നാല് ആളുകളെ അഭിമുഗീകരിക്കുക എന്നത് തന്നെ ആണ്
    കോളേജ് ഒക്കെ ആവുമ്പോൾ ഇങ്ങനെ ഒരു സിറ്റുവേഷൻ നല്ല പണി ആണ് എങ്കിലും അതും അവന്റെ ആ ഒരു അവസ്ഥയിൽ നിന്ന് മറികടക്കാൻ പ്രാപ്തം ആക്കും അതു ഇവിടെ സംഭവിച്ചതായി പറയുകയും ചെയ്തു

    അവിടെ ഉണ്ടായ സൗഹൃദം ഒക്കെ കൊള്ളാം റസീന ആ കുട്ടിയും കൊള്ളാം ഒരു വിഷമം വരുമ്പോൾ ആശ്വസിപ്പിക്കാനും കേൾക്കാനും ഉള്ളത് ഒരു തരത്തിൽ കുറച്ചു സമാധാനം കിട്ടും കുറച്ചു വിഷമം കുറയും

    പ്രണയജോടികൾ ഒരു ലവ് എന്നതിൽ ഉപരി നല്ലൊരു ഫ്രണ്ട് കൂടി ആയിരിക്കണം പരസ്പരം എന്തും തുറന്ന് പറഞ്ഞു മനസ്സിലാക്കി പെരുമാറാൻ ഇവിടെ മനു ആദ്യം മുതലേ രഹസ്യം ഒന്നും വയ്ക്കുന്നില്ല അതുപോലെ അമ്മു പറയാൻ ഉള്ളത് ശരി എന്ന് തോന്നുന്നത് പറയും ചെയ്യും അതു എന്തുകൊണ്ടും നല്ലതാണ്

    അവളുടെ അപ്പീറൻസ് അതിൽ കൈവയ്ക്കാത്തത് തന്നെ ആണ് നല്ലത് അവളുടെ ആ നാടൻ വേഷം തന്നെ ആണ് നല്ലത് അംഗലാവണ്യം എടുത്തു കാണിക്കും വിധം ഉള്ള ഡ്രസ്സിങ് അവൾടെ character തന്നെ ചേരാതെ ആകും

    അമ്മയുടെ ആ സംസാരത്തിൽ നിന്നും എന്തോ ഒരു വശപിശക് ഇനി മനുവിന്റെ അമ്മ തന്നെ കേട്ടുകാണും എന്നൊരു തോന്നൽ ഉണ്ട്

    രണ്ടു പേരും വരാതെ ആയപ്പോൾ ശബരിയുടെ അമ്മ അവർക്ക് തോന്നിയ വിഷമം, തിരക്കിൽ ബന്ധങ്ങൾ മറന്നു പോകരുത് ഒരിക്കലും

    ഇത്രയും ഒന്നും പരീക്ഷിക്കരുത് പാവം അല്ലെ ഇത്രയും സ്നേഹിക്കുന്ന പെണ്ണിനെ അവളുടെ സ്നേഹം അളക്കാൻ ഇനിയും വിട്ട് നിൽക്കരുത്

    കാണാതെ കാണുമ്പോൾ ഉള്ള പ്രണയം അതിന്റെ തീവ്രത നല്ലത് ആണ് ആ അനുഭവം ഫീലിംഗ് ബട്ട് പാവം ഒരുപാട് വേദനിച്ചു കാണും മനസ്സ്
    അച്ഛനും ഇവരുടെ സ്നേഹത്തിൽ സന്തോഷം ആണ് എന്ന് ആ കണ്ണീർ തന്നെ ധാരാളം ആണ്

    ഇവരെ പിരിക്കില്ലല്ലോ അല്ലെ?

    ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയ് ബ്രൊ..

      നിങ്ങളുടെ കമന്റ്‌ ഒരു ഒന്നൊന്നര കമന്റ്‌ തന്നെയാണ്..സത്യത്തിൽ ഞാൻ ശ്രദ്ധിക്കാതെ എഴുതുന്ന പല കാര്യങ്ങളും നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന സമയത്താണ് ഞാൻ ശ്രദ്ധിക്കാറുള്ളത്….

      പിന്നെ മൂന്ന് വര്ഷത്തിന്റെ കാര്യം എന്താന്നുവെച്ചാൽ പല സീനുകളും റിപീറ്റ് വന്നാൽ നമുക്ക് രണ്ടു കൂട്ടർക്കും ബോറടിക്കാൻ ചാൻസ് ഉണ്ടെന്ന് കരുതിയാണ്….പിന്നെ പ്രേമിക്കുമ്പോളായാലും അല്ലെങ്കിലും ഓരോ വർഷവും പോകുന്നത് ജെറ്റ് വീമാനം പോലെയല്ലേ….!! അനിവാര്യമായ ചില മാറ്റങ്ങള്ക് വേണ്ടി കൂടിയാണ് ഇങ്ങനെ പ്ലാൻ ചെയ്തത്….

      പിന്നെ മനുവിനെ ഒരു സാധാരണ പയ്യനായി തന്നെ കരുതണം , നമ്മൾ പയ്യന്മാർക്ക് ബേസിക് ആയി ഉള്ള കുറച്ചു കാര്യങ്ങളില്ലേ ,വായ്നോട്ടം അതിലൊന്നാണ് ..എത്ര ആഴത്തിലുള്ള പ്രണയമുണ്ടെങ്കിലും വായ്നോട്ടം നിർത്താൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..(ഞാൻ നിർത്തിയിരുന്നില്ല ,അതാണ് aestehicism )

      അമ്മുവിൻറെ സ്വഭാവികമായ ശാരീരികമാറ്റങ്ങൾ പറഞ്ഞെന്നെ ഉള്ളൂ , അതൊക്കെ എന്റെ അനുഭവങ്ങളാണ്….

      ഈ കഥയിൽ ഒന്നിന്റെയും ബേസിക് കാരക്ടർ മാറില്ല സഹോ…ഒന്നും പതിവിൽ കൂടുതൽ നാച്ചുറൽ അല്ലാത്തത് എനിക്കും ദഹിക്കില്ല…പിന്നെ അമ്മു ഒന്നുകൂടി സ്ട്രോങ്ങ്‌ ആവണ്ടത് മനു ആഗ്രഹികുന്നത് കൊണ്ടാണ് ചില പരീക്ഷണങ്ങൾ…

      ബ്രോയുടെ നിരീക്ഷണത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി അറിയിക്കുന്നു സഹോ….ജീവിതത്തിൽ ഒരു കഥ വായിച്ചിട്ട് സൂഷ്മ നിരീക്ഷണം നടത്തി ഇത്ര വലിയൊരു കമന്റ്‌ ഞാൻ എഴുതിയിട്ടില്ല..ഈ കമന്റ്‌ കാണുമ്പോൾ ശെരിക്കും വല്ലാത്ത സന്തോഷം..

      സ്നേഹത്തോടെ
      Fire blade

      1. എല്ലാം താങ്കളുടെ എഴുത്തിന്റെ മികവ് ആണ് അതുകൊണ്ടാണ് എനിക്ക് ആസ്വദിച്ചു വായിക്കാനും ചൂണ്ടികാണിക്കാനും സാധിക്കുന്നത്

        സ്നേഹം ????

        1. ഒരിക്കൽക്കൂടി നന്ദി

Leave a Reply

Your email address will not be published. Required fields are marked *