കിവികളുടെ നാട്ടിലൊരു പ്രണയകാലം 3 [ഒലിവർ] 618

View post on imgur.com

തന്നെ അവൻ കണ്ണെടുക്കാതെ നോക്കിനിൽക്കുന്നത് കണ്ട് സെലീന മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ ഐ വിൽ ടേക്ക് ഇറ്റ് ആസ് എ കോംപ്ലിമെന്റ്!’

സത്യത്തിൽ അവളും ആ സമയമത്രയും അവനെ കണ്ണ് പറിക്കാതെ വീക്ഷിക്കുകയായിരുന്നു. ചുവന്ന ചുണ്ടുകളും തിളങ്ങുന്ന കണ്ണുകളും നീണ്ട തലമുടിയും അവനെ ഒരു രാജകുമാരനെപ്പോലെ സുന്ദരനാക്കി. ഇംഗ്ലീഷ് നാടോടിക്കഥകളിലെ പ്രിൻസ്. പ്രായം കുറവാണതെന്നൊഴിച്ചാൽ ശരിക്കും അവന്റെ അങ്കിളിനെ മുറിച്ചുവച്ചത് പോലെയുണ്ട്. അല്ലെങ്കിലും അവന്റെ പപ്പയെക്കാൾ അങ്കിളിനോടാണ് അവന് സാമ്യമെന്ന് എല്ലാവരും പറയാറുണ്ട്.

വെയ്സ്റ്റ്കോട്ടൊക്കെയിട്ട് എക്സിക്യൂട്ടീവ് ലുക്കിൽ അവന് മൊത്തത്തിലൊരു ഗാംഭീര്യം വന്നിരിക്കുന്നു. അവൾ ആവശ്യപ്പെട്ടത് പോലെ താടിയിലെ രോമങ്ങൾ ട്രിം ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. ഇപ്പോൾ അവനെ കണ്ടാൽ ശരിക്കും പക്വത വന്നൊരു ആണിനെപ്പോലെയുണ്ട്. പാർട്ടിയ്ക്ക് ചെന്നാൽ അവിടെയുള്ള പെൺപിള്ളേരൊക്കെ ഇവന്റെ പുറകേ കൂടിക്കോളും. അതാണല്ലോ തന്റെ ലക്ഷ്യവും.

സെലീന അടുത്ത് ചേർന്നുനിന്ന് അവന്റെ ടൈ നേരേയാക്കി. മുടി കൂടിയൊന്ന് മാടിയൊതുക്കി എല്ലാം ഓക്കെയാണെന്ന് ബോധ്യപ്പെട്ട ശേഷം അവന്റെ തല കുനിച്ച് നെറ്റിയില്‍ ചുംബിച്ചു. (അധരത്തിൽ ചുംബിക്കാനാണ് തുടിച്ചതെങ്കിലും സ്വയം നിയന്ത്രിച്ചു.)

‘ വാടാ… പോവാം…’ അവൾ വിടർന്ന ചിരിയോടെ പറഞ്ഞു.

പാര്‍ട്ടി നടത്തുന്ന സ്റ്റീവ് വിൻസന്റിന്റെയും ക്രിസ്റ്റീന വിൻസന്റിന്റെയും വീട്ടിലേക്ക് അവരുടെ വീട്ടിൽനിന്ന് ഏതാണ്ട് രണ്ടു വീടിന്റെ അകലമേയുള്ളായിരുന്നുള്ളു. ഒരു മാളിക തന്നെയായിരുന്നു അവരുടേത്. വീടിന്റെ പുറകിൽ വലിയൊരു പൂളും അതിനോട് ചേർന്നൊരു മതിലും. മതിലിനും പൂളിനുമിടയിലായി അവർ സ്വകാര്യത കൂട്ടാൻ ഇടതൂർന്ന് വളർത്തിയ ബുഷ് കുറ്റിച്ചെടികൾ. ആ പട്ടണത്തിലെ എറ്റവും വലിയ ഭവനവും വിൻസന്റിന്റെയായിരുന്നു. എങ്കിലും അന്നാട്ടിലെ എറ്റവും സമ്പന്നരാണെന്നതിന്റെ യാതൊരു ഹുങ്കും അവർക്കില്ലായിരുന്നു. സൗമ്യശീലരും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിൽ നിരന്തരമായി ഏർപ്പെടുന്നവരുമായിരുന്നു സ്റ്റീവും ക്രിസ്റ്റീനയും.

The Author

59 Comments

Add a Comment
  1. bro iee story entha thudangathe

Leave a Reply

Your email address will not be published. Required fields are marked *