കിഴക്കേ മന [ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ] 265

 

“””””””””””അയ്യേ എന്റെ പാറൂട്ടി സ്വപ്നം കണ്ടതാ. അല്ലേ തന്നെ ഏട്ടനിവിടെ ഉള്ളപ്പോ ആരാ എന്റെ പാറുനെ തൊടുന്നെന്ന് ഒന്ന് കാണണോലോ…. പേടിക്കണ്ട കിടന്നോ ഏട്ടൻ അടുത്ത് തന്നെയുണ്ട്….!!””””””””””””

 

 

ഒറ്റക്ക് കിടക്കാൻ കുഞ്ഞുനാളിലെ പേടിയുള്ള പാറുനെ, അതറിഞ്ഞിട്ട് തന്നെയാ ആദ്യ ദിവസം തൊട്ടേ തന്നോടൊപ്പം അവൻ കൂട്ടിയതും. അവളെന്തോ സ്വപ്നം കണ്ടതാന്നും, അത് കണ്ട് പേടിച്ച് കരഞ്ഞതാന്നും അവന് മനസ്സിലായിരുന്നു. അതിനാൽ തന്നെ അവളേം സമാധാനിപ്പിച്ച് അവൻ കിടത്തി.

 

“”””””””””””ഏട്ടാ അവരെന്നെ അടിക്കും, എന്നെ തോനെ തവണ അടിച്ച്, ഞാൻ കൊറേ കരഞ്ഞു. അവിടെ മൊത്തം ഇരുട്ടായിരുന്നു. പിന്നെ പിന്നെ എന്നെ തീയും വച്ചു ഇന്ന് രാവിലെ വന്ന മാമൻ ന്നേ തീയും വച്ചു. പാറു മോൾക്ക് നല്ല വേദന എടുത്തു……!!”””””””””””

 

ഉറക്കം വരാതെ അവനേം ചുറ്റി വരിഞ്ഞവൾ താൻ കണ്ട സ്വപ്നത്തെ അവന് മുന്നിൽ വിശദീകരിച്ചു.

 

“”””””””””അതെല്ലാം സ്വപ്നാട്ടോ. പേടിക്കാതെ പ്രാർത്ഥിച്ചിട്ട് കിടന്നോ….!!””””””

 

പേടിച്ചുള്ള അവളുടെ നോട്ടവും ഭാവവും കണ്ട് അവനും അവൾ കണ്ട സ്വപ്നം അത്രത്തോളം ഭയാനകമാണെന്ന് മനസ്സിലായിരുന്നു.

 

“”””””””അല്ല പാറൂന്റെ കൂട്ടുകാരൻ എവിടെ….?? കണ്ടില്ലല്ലോ……??””””””””

 

അവളുടെ ഉള്ളിലെ ചിന്ത മാറ്റാൻ തന്നെയാണ് അവനത് തിരക്കിയതും.

 

“””””””””അഹ് ദാ കിടക്കുന്നുണ്ട് ഏട്ടൻ എടുത്ത് തരാം……!!”””””””””””

 

നിലത്ത് വീണ് കിടന്ന കരടിപ്പാവയിൽ ദൃഷ്ട്ടി വീണതും അവനത് കുനിഞ്ഞെടുത്തു. എന്നാലവനെ പോലും ഞെട്ടിച്ചത് ആ പാവയുടെ മുഖമായിരുന്നു. അതിനിപ്പോ രണ്ട് കണ്ണുകളും നഷ്ട്ടമായിരിക്കുന്നു. ഇങ്ങനെ തന്നെ കൊടുത്താൽ അവളുടെ ഭയം കൂടെയുള്ളൂ., അവനതിനെ എടുക്കാതെ അവളേം ചേർത്ത് പിടിച്ച് കിടന്നു. ആ രാത്രി അവനെപ്പോഴോ ഉറങ്ങിയിരുന്നു, എന്നാ അവൾ., അവൾക്കുറങ്ങനെ കഴിഞ്ഞില്ല.

 

രാവിലെ മുതലുള്ള തന്റെ പെണ്ണിന്റെ മാറ്റം അവനെ വല്ലാതെ അസ്വസ്ഥതനാക്കി. എന്നും തന്നെ വിട്ട് മാറാത്ത അവൾ ഒരു മൂലയിൽ ഒതുങ്ങി കൂടി. വാ തോരാതെ സംസാരിക്കുന്ന അവന്റെയാ വായാടി തത്തമ്മ കൂട്ടിലടച്ച് ഇട്ട പോലായി……!! അവന് അവന്റെയാ പഴേ പാറുനെ വേണം. അവൾക്കുള്ള ചോറുമായി അവൻ അവൾക്കരിലേക്ക് ചെന്നു.

11 Comments

Add a Comment
  1. Machane bakki evida

  2. Next part.

  3. Adipoli

  4. Enikku onne parayaanullu bro story adipoli.pakshe pakuthikku nirthi povalle

  5. Ith pdf kittumo

  6. ഉഫ്ഫ് അടിപൊളി തുടക്കം ?

  7. സൂപ്പർ അടിപൊളി ??????
    Next part പോരട്ടെ

  8. Wow അടിപൊളി തുടക്കം നല്ല അവതരണം
    തുടരുക

  9. നടിപ്പിൻ നായകൻ

    പ്രിയപ്പെട്ട യക്ഷി.,

    കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. എവിടേലും കൊണ്ട് നിർത്തിട്ട്, ഇട്ടെറിഞ്ഞു പോകാൻ പറ്റില്ല. ഒരുപാട് നാളായി മനസ്സിൽ കടന്ന് കൂടിയൊരു പ്ലോട്ട് ആണ്. പിന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തും എന്നൊന്നും പറേണില്ല. ഭയപ്പെടുമോ എന്ന് പോലും സംശയം ആണ്. എന്നാലാവും വിധം ശ്രമിച്ച് ഓരോ പാർട്ട്‌ ആയി ഓരോ ആഴ്ച sumbit ചെയ്യാം. Thanks for your voluble comment with തോനെ ഹൃദയം ❤️❤️❤️❤️❤️❤️

    By നടിപ്പിൻ നായകൻ

  10. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ♥️♥️♥️

    കുറെ നാളായി ഒരു ഹൊറർ ത്രില്ലർ വായിച്ചിട്ട്…തുടക്കം പൊളിച്ചു.ഒരുപാട് ഇഷ്ടായി..വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ശെരിക്കും നടന്ന സംഭവം പോലെ….

    Waiting for next part???
    (പകുതിക്ക് കളഞ്ഞിട്ടു പോകരുത് ?)

Leave a Reply

Your email address will not be published. Required fields are marked *