“”””””””””രണ്ടും ജീവിച്ചിരുന്നപ്പോ വല്യ സ്നേഹം ആയിരുന്നു. കണ്ട് കഴിഞ്ഞാൽ ഇങ്ങനൊരു അമ്മേം മോളും ലോകത്തേക്കേ ഇല്ലാന്ന് തോന്നിപ്പോവും. രണ്ട് കുഴിയെടുത്ത് രണ്ടിനേം രണ്ടിടത്ത് മൂടിയെക്ക് വേലാ. എന്നിട്ട് വടക്കേ മലയിലേക്ക് വന്നോ. ഞാനവിടുണ്ടാവും….!! പിന്നെ വരുമുന്നെ പെഴച്ചവളും കുഞ്ഞും ആരാധിച്ച് പോന്ന ആ നാഗക്കാവ് കൂടെ പൊളിച്ച് തീ വച്ചേക്ക്…….!!”””””””””””
മറുപടിക്ക് കാക്കാതെ പക നിറഞ്ഞ മനസ്സോടെ കാർക്കിച്ചാ ശവശരീരങ്ങളിൽ തുപ്പി ആയാൾ നടന്നകന്നു.
യജമാൻ പറയുന്നത് മാത്രം കേട്ട് ശീലിച്ചാ നായ ഭംഗിയായി തന്റെ ജോലി പൂർത്തിയാക്കി.
രണ്ട് മണി…….!!
അടുത്തടുത്തായി കണ്ട ആ അമ്മ കുഴിയിലും കുഞ്ഞ് കുഴിയും ചെറുതായി ഒരനക്കം.
“””””””””””അമ്മേ……., അമ്മേ……. പേടിയാവുവാ അമ്മേ………”””””””””””
“””””””””””അമ്മേടെ പൊന്നെന്തിനാ പേടിക്കണേ…..?? അമ്മയിവിടടുത്ത് തന്നില്ലേ……??”””””””””””
ആകാശം കീറി മുറിച്ച് വിണ്ണിലേക്കിറങ്ങിയാ മിന്നൽ പിളർപ്പിൽ മുറ്റത്തെ തുളസിത്തറ നാമാവശേഷമായി. അകത്തേക്ക് തെളിഞ്ഞ വെളിച്ചത്തിൽ ആ കുഴികൾക്ക് മീതെ രണ്ട് കൈകൾ പുറത്തേക്കായി വന്നിരുന്നു., ഒരമ്മ കൈയും ഒരു പിഞ്ച് കൈയും…….!!
……….. …………
30 വർഷങ്ങൾക്ക് മുന്നേ മാധവന്റെ ക്രൂരത നിറഞ്ഞടിയാ അതേ സമയം, അതേ ദിവസം. മറ്റൊരിടം…….!!
പാന്റിന്റെ ബാക്ക് പോക്കെറ്റിനുള്ളിൽ കിടന്ന ഫോൺ ശബ്ദിക്കാൻ തുടങ്ങിയിട്ട് ആറോ എഴോ തവണയായി. എന്നാലവനതൊന്നും അറിഞ്ഞിരുന്നില്ല. പകലന്തിയോളം അലഞ്ഞ് നടന്ന് രാത്രിയിലെപ്പോഴോ വന്ന് കിടന്നത് മാത്രമേ അവനോർമ്മയുള്ളൂ.
“”””””””””നാശം……””””””””””
വീണ്ടും വീണ്ടും നിർത്താതെ ഫോൺ അലറി വിളിച്ചപ്പോ, തന്റെ ഉറക്കം നഷ്ടമായ ദേഷ്യമാ മുഖത്ത് എടുത്ത് കണ്ടു.
“”””””””””””എന്താടാ നാറി……??”””””””””””
ഫോണെടുത്ത് അവനലറി
“”””””””””എടാ മാളുവമ്മ മരിച്ചു…..!!””””””””””
മറുതലക്കലിൽ നിന്നും കേട്ട വാർത്ത അവനെ അക്ഷരംപ്രതി ഞെട്ടിച്ചിരുന്നു. ഉച്ചമയങ്ങുമ്പോ കൂടെ ആ അമ്മ വിളമ്പി തന്ന തലേ ദിവസത്തെ പഴഞ്ചോറാണ് അവൻ കഴിച്ചിരുന്നത്. അനുവാദത്തിന് കാക്കാതെ കണ്ണുകൾ നിറഞ്ഞ് കവിയുമ്പോ അവനോർത്തത് അവളെയാണ് തന്റെ പെണ്ണിനെ., പാർവതി എന്ന തന്റെ പാറൂട്ടിയെ……..!!
Machane bakki evida
Next part.
Adipoli
Enikku onne parayaanullu bro story adipoli.pakshe pakuthikku nirthi povalle
Ith pdf kittumo
???
ഉഫ്ഫ് അടിപൊളി തുടക്കം ?
സൂപ്പർ അടിപൊളി ??????
Next part പോരട്ടെ
Wow അടിപൊളി തുടക്കം നല്ല അവതരണം
തുടരുക
പ്രിയപ്പെട്ട യക്ഷി.,
കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. എവിടേലും കൊണ്ട് നിർത്തിട്ട്, ഇട്ടെറിഞ്ഞു പോകാൻ പറ്റില്ല. ഒരുപാട് നാളായി മനസ്സിൽ കടന്ന് കൂടിയൊരു പ്ലോട്ട് ആണ്. പിന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തും എന്നൊന്നും പറേണില്ല. ഭയപ്പെടുമോ എന്ന് പോലും സംശയം ആണ്. എന്നാലാവും വിധം ശ്രമിച്ച് ഓരോ പാർട്ട് ആയി ഓരോ ആഴ്ച sumbit ചെയ്യാം. Thanks for your voluble comment with തോനെ ഹൃദയം
By നടിപ്പിൻ നായകൻ
♥️♥️♥️
കുറെ നാളായി ഒരു ഹൊറർ ത്രില്ലർ വായിച്ചിട്ട്…തുടക്കം പൊളിച്ചു.ഒരുപാട് ഇഷ്ടായി..വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ശെരിക്കും നടന്ന സംഭവം പോലെ….
Waiting for next part???
(പകുതിക്ക് കളഞ്ഞിട്ടു പോകരുത് ?)