“””””””””””മ്മ്, അമ്മേം അച്ഛയും വരും, ന്നേ എപ്പഴേലും കൊണ്ടും പോവും., പക്ഷേങ്കി ശിവേട്ടനെ തനിച്ചാക്കി ഞാനെങ്ങോട്ടുമില്ല…..!!”””””””””””
അപ്പോഴുമാ കരടിപ്പാവ അവളുടെ കൈയിൽ തന്നെയുണ്ട്. അതിനോടാണവൾ കൊഞ്ചിയതും. അവളുടെ പറച്ചില് കേട്ടവനാ മിഴികൾ നിറച്ചിരുന്നു സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ. നാലഞ്ചു മുറികളുള്ള ആ വല്യ വീട്ടിൽ തന്റെ തന്നെ മുറിയിലായി അവന്റെ പ്രാണനെ അവൻ പ്രതിഷ്ഠിച്ചു. ഇന്നലെ വരെ ആ അമ്മയേം മകളെയും അവനാ വീട്ടിലേക്ക് ക്ഷണിച്ചതാണ്. എന്നാ സമയമാവട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയത് ഇതിനായിരുന്നോ എന്നവൻ ചിന്തിക്കാതിരുന്നില്ല.
“”””””””””എന്തേലും കഴിച്ചായിരുന്നോ…..??””””””””””
അപ്പോഴും കരടിക്കുട്ടനോട് കിന്നാരം പറയുന്ന തിരക്കിലാണ് അവൾ. വിതുമ്പലോടെ അവൻ ചോദിച്ചു. ചിരിയോടെ അവൾ തലയിട്ടിയിരുന്നു., ഇല്ല…!!
“””””””””””ഇന്നലെ രാത്രി ഒന്നും കഴിക്കാനില്ലായിരുന്നു. രാവിലെ കിഴങ്ങ് വേവിച്ച് തരാന്നും പറഞ്ഞാ അമ്മ കിടന്നേ. എന്നിട്ടിപ്പോ പാറൂട്ടിയേം പറ്റിച്ച് അച്ഛാടടുത്ത് പോയേക്കുവാ……!!”””””””””””
അവനവിടെ നിൽക്കാൻ പോലും മനക്കട്ടി ഇല്ലായിരുന്നു. സകല നിയന്ത്രണവും വിട്ട് കരഞ്ഞുപ്പോകുമോ എന്നവൻ ഭയപ്പെട്ടിരുന്നു. താൻ കരഞ്ഞാൽ തന്റെ പെണ്ണും കരയും അതാ അവനെ കൂടുതൽ ഭയപ്പെടുത്തിയത്.
“”””””””””എനിക്ക് കിഴങ്ങ് വേവിച്ച് തരോ ശിവേട്ടാ…….??”””””””””””
തിരിഞ്ഞ് നടക്കുന്ന അവനെ നോക്കി പിന്നിൽ നിന്നവൾ വിളിച്ച് ചോദിക്കുമ്പോ ഉത്തരം പോലും പറയാതെ അവനാ മുറി വിട്ട് പോയിരുന്നു. ഒന്ന് കരയാൻ, അതുമല്ലെങ്കിൽ അവളുടെ വിശപ്പകറ്റാൻ….!!
“””””””””ശിവേട്ടൻ എനിക്ക് എന്തേലും ഉണ്ടാക്കി തരുമായിരിക്കും, എന്തുണ്ടാക്കി തന്നാലും ഞാൻ കഴിക്കും. പിന്നെ നിനക്കെന്താടാ വേണ്ടേ…..??””””””””””
ഇപ്പോഴുമവൾ അവളുടെ തന്നെ ലോകത്ത് തന്റെ കൂട്ടുകാരനായ കരടിയോട് സംസാരിക്കുവാണ്…….!!
വിശപ്പിന്റെ വില അത് ശിവന് നന്നായറിയാം. പെയ്തൊഴിയാത്ത മേഘങ്ങൾ പോലെ മൂടി നിന്ന അവന്റെ മിഴികളെ അവഗണിച്ചവൻ തന്റെ പ്രണയിനിയെ ഊട്ടാൻ അടുക്കളയിലേക്ക് കേറി. രാവിലത്തേക്ക് ഉണ്ടാക്കാനായി ഇന്നലെപ്പോഴോ എടുത്ത് വച്ച ഗോതമ്പ് ഉരുളകളേ അവൻ ഫ്രിഡ്ജിൽ നിന്ന് വെളിയിലെടുത്തു. കറിക്കുള്ളതിന് അരിയുകയും, ചായക്ക് വെള്ളം വക്കുകയും, രണ്ട് കൈകൾക്കും വിശ്രമം നൽകാൻ അവനാഗ്രഹിച്ചിരുന്നില്ല. ഒടുവിൽ അരമണിക്കൂറിനകത്തായി അവൻ പണിപ്പെട്ട് എല്ലാം ഉണ്ടാക്കിയിരുന്നു. പാത്രത്തിലേക്ക് എടുത്ത് വച്ച മൂന്ന് ചപ്പാത്തിയും കുറുമ കറിയും ഒരു കൈയിലെടുത്ത് മറു കൈയിൽ ഒരു കപ്പ് ചായയുമായി അവൻ അവൾക്കരികിലേക്ക് നടന്നു.
Machane bakki evida
Next part.
Adipoli
Enikku onne parayaanullu bro story adipoli.pakshe pakuthikku nirthi povalle
Ith pdf kittumo
???
ഉഫ്ഫ് അടിപൊളി തുടക്കം ?
സൂപ്പർ അടിപൊളി ??????
Next part പോരട്ടെ
Wow അടിപൊളി തുടക്കം നല്ല അവതരണം
തുടരുക
പ്രിയപ്പെട്ട യക്ഷി.,
കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം. എവിടേലും കൊണ്ട് നിർത്തിട്ട്, ഇട്ടെറിഞ്ഞു പോകാൻ പറ്റില്ല. ഒരുപാട് നാളായി മനസ്സിൽ കടന്ന് കൂടിയൊരു പ്ലോട്ട് ആണ്. പിന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തും എന്നൊന്നും പറേണില്ല. ഭയപ്പെടുമോ എന്ന് പോലും സംശയം ആണ്. എന്നാലാവും വിധം ശ്രമിച്ച് ഓരോ പാർട്ട് ആയി ഓരോ ആഴ്ച sumbit ചെയ്യാം. Thanks for your voluble comment with തോനെ ഹൃദയം ❤️❤️❤️❤️❤️❤️
By നടിപ്പിൻ നായകൻ
♥️♥️♥️
കുറെ നാളായി ഒരു ഹൊറർ ത്രില്ലർ വായിച്ചിട്ട്…തുടക്കം പൊളിച്ചു.ഒരുപാട് ഇഷ്ടായി..വായിക്കാൻ നല്ല ഫ്ലോ ഉണ്ട്. ശെരിക്കും നടന്ന സംഭവം പോലെ….
Waiting for next part???
(പകുതിക്ക് കളഞ്ഞിട്ടു പോകരുത് ?)