പക്ഷേ ചേച്ചി ഒന്നറിയണം, ചേച്ചിയോട് എനിയ്ക്കുള്ളത് മറ്റേതോ തരം സ്നേഹമായിരുന്നു എന്നെനിക്ക് തോന്നുന്നു. ഏതു തരം സ്നേഹമായാലും അത് ആത്മാർഥമായിരുന്നു എന്ന് മാത്രം ചേച്ചി മനസ്സിലാക്കിയാൽ മതി. പിന്നെ ഞാൻ അന്ന് ചേച്ചിയോട് ദേഷ്യപ്പെട്ടതെല്ലാം എന്റെ അഭിനയമായിരുന്നു. എനിയ്ക്കൊരിയ്ക്കലും ഇനി അഭിനയിക്കാൻ വയ്യ. ചേച്ചിയോട് ഇനിയൊരിയ്ക്കലും ദേഷ്യപ്പെടാൻ വയ്യ. ഞാൻ ചേച്ചിയെ കണ്ടാൽ സ്നേഹം കൊണ്ട് മറ്റ് വല്ലതും ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു. വയ്യ ചേച്ചിയോട് അങ്ങനെ ഒരു തെറ്റ് ചെയ്യാൻ വയ്യ. അതുകൊണ്ട് മാത്രം നമുക്ക് കാണാതിരിക്കാം ,” അവൾ ഒരിയ്ക്കൽ കൂടി ഒന്ന് നിർത്തി.
പിന്നെ കൂട്ടിച്ചേർത്തു, ” എന്റെ ബാക്കിയുള്ള സാധനങ്ങൾ എല്ലാം ഞാൻ ആരെയെങ്കിലും വിട്ട് എടുപ്പിക്കാം. എന്നോടുള്ള ദേഷ്യംകൊണ്ടാണെങ്കിൽ പോലും ചേച്ചി ഫോണെടുക്കാഞ്ഞത് നന്നായി. ഫോണിൽ എനിയ്ക്കിത്രയൊന്നും പറയാൻ പറ്റുമായിരുന്നില്ല. ഒരിയ്ക്കൽ കൂടി ബൈ ചേച്ചി. ഐ വിൽ ആൾവെയ്‌സ് ലവ് യൂ. ഉമ്മ,” അശ്വതി ആ വോയ്‌സ് മെസ്സേജ് ശോഭയ്ക്കയച്ചു. ഡബിൾ റ്റിക് വന്നതോടെ അവൾ ശോഭയുടെ കോണ്ടാക്റ്റ് ബ്ലോക്ക് ചെയ്തു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
പിറ്റേന്ന് നാട്ടിൽനിന്ന് ഓഫീസിലേക്കാണ് അവൾ നേരെ പോയത്. രാവിലെ തന്നെ മുകളിലത്തെ ഫ്ലോറിൽ ഉള്ള ഹുസൈനയെ കണ്ട് മുറിയിലെ സാധനങ്ങൾ നാളെ ഒന്ന് ഒന്ന് പാക്ക് ചെയ്തെടുക്കാൻ പറഞ്ഞു. അവൾ ഹോസ്റ്റലിൽ തൊട്ടടുത്ത മുറിയിലായിരുന്നു. ഓഫീസിൽ ഇരിയ്ക്കുമ്പോഴും അവളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു.
എത്ര ശ്രമിച്ചിട്ടും മറ്റെന്തെങ്കിലും ആലോചിക്കാൻ അവൾക്ക് സാധിച്ചിരുന്നില്ല. “നിനക്കെന്ത് പറ്റി വല്ല അസുഖവുമുണ്ടോ? മുഖം വാടിയിരിക്കുന്നല്ലോ” ടീം ലീഡുൾപ്പെടെ ചോദിച്ചവരോടെല്ലാം അവൾ ചിരിയ്ക്കുക മാത്രം ചെയ്തു. അവളുടെ മനസ്സാകെ കലങ്ങിപ്പോയിരുന്നു. എങ്ങനെയൊക്കയോ അവൾ വൈകുന്നേരമാക്കിയെടുത്തു എന്ന് പറയുന്നതാവും ശരി. വൈകീട്ട് അവൾ ഇത്തിരി നേരത്തെ ഇറങ്ങി. പുതിയ ഹോസ്റ്റൽ കുറച്ചു ദൂരെ ആണ്. ഇരുട്ടും മുന്നേ അങ്ങോട്ടെത്തണം.
ഫോം എന്തോ പൂരിപ്പിച്ചു കൊടുക്കാൻ ഉണ്ടെന്നാണ് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്. അവൾ കോറിഡോറിലൂടെ തിരക്കിട്ട് നടന്നു. സെക്യൂരിറ്റി പോയിന്റിൽ സ്വൈപ് ചെയ്ത് പുറത്തെത്തിയ അശ്വതി ഞെട്ടിപ്പോയി. ഗെയ്റ്റിന് പുറത്ത് അവളുടെ സ്‌കൂട്ടിയുടെ അരികിൽ ശോഭ നിൽപ്പുണ്ടായിരുന്നു. അശ്വതിയ്ക്ക് ഒരിയ്ക്കൽ കൂടി തന്റെ ഹൃദയം നിന്നുപോകുന്നു എന്നു തോന്നി. അവളുടെ കണ്ണുകൾ അടഞ്ഞു , ബോധം മറിഞ്ഞു.
wow……. kidu.
????
കൊള്ളാം സൂപ്പർ. വൈകാതെ തുടരുക ?
കൊള്ളാം…. സൂപ്പർ…അടുത്ത ഭാഗം താമസിക്കാതെ പോസ്റ്റ് ചെയ്യണം….
Reshma yum aaa shopile manager aayittum ulla oru Kali venam … Chatting vazhi pics okke ayachittullath