ബെന്നി കാറിനടുത്തെത്തും മുൻപുതന്നെ അവന്റെ ഫോണ് വൈബ്രെറ്റ് ചെയ്തു. ദീപുവായിരുന്നു. “ആ ഞാൻ ഇവിടെ എത്തിയിട്ടുണ്ട്. നീ എവിടെയാ? ” “നീയവിടെ അടങ്ങി നിക്ക് ഞാൻ ഇതാ വരുന്നു.” ദീപു മറ്റെന്തെങ്കിലും പറയും മുൻപ് ബെന്നി ഫോണ് കട്ട് ചെയ്തു.
രേഷ്മ വിളിച്ച് മുറിയിൽ എത്തിയെന്ന് കൺഫേം ചെയ്തതും ബെന്നി വണ്ടി സ്റ്റാർട്ട് ആക്കി. അവൻ ദീപുവിനെ പിക് ചെയ്യുമ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു.
“നീ എന്താ ഇത്ര വൈകിയത്? രേഷ്മയെ ഹോസ്റ്റലിൽ ആക്കിയോ?” കാറിൽ കയറിയ ഉടനെ ദീപു ചോദിച്ചു. “ആക്കി മൈരേ. കിടന്ന് ചാവല്ലേ. അവളുടെ കാര്യം ഏറ്റെന്ന് ഞാൻ പറഞ്ഞതല്ലേ. നിനക്ക് അവളെ വിളിച്ചു ചോദിച്ചൂടെ?” “അല്ല, അവൾ ഉറങ്ങാൻ കിടന്നെങ്കിൽ ശല്യം ചെയ്യേണ്ട എന്ന് വിചാരിച്ചു.” “ബെസ്റ്റ്, നീ സാധനം കിട്ടിയോ എന്ന് പറ.” ദീപു കയ്യിലെ കവറിൽ നിന്ന് രണ്ടു കുപ്പികൾ പൊക്കി കാണിച്ചു. “ആഹാ രണ്ടെണ്ണം കിട്ടിയോ? നമ്മൾ പൊളിക്കും,” ബെന്നി പൊട്ടിച്ചിരിച്ചു. ചിരി ഒരു നിമിഷം നിർത്തിയ ശേഷം അവൻ ചോദിച്ചു,” അല്ല നിന്റെ ഏതോ റിലേറ്റിവ് ന്റെ വീടാണ് എന്നൊക്കെയല്ലേ പറഞ്ഞത്?” “അതേ അമ്മയുടെ സെക്കന്റ് കസിൻ ആണ്. ബട്ട് അതിലുപരി അമ്മയും ഈ ആന്റിയും കോളേജിൽ തിക് ഫ്രണ്ട്സ് ആയിരുന്നു.”
“അല്ല, അപ്പൊ സാധനം അവിടെ കേറ്റാൻ പറ്റില്ലേ സേഫ് ആണോ?” ബെന്നി ആശങ്കപ്പെട്ടു. “അതൊക്കെ ഡബിൾ സേഫ് ആണ്. ടൗണിൽ നിന്ന് വിട്ട് ഒരു 5 കിലോമീറ്റർ ഉള്ളിലേക്കാണ് വീട്. പഴയ കോവിലകം മോഡൽ ആണ് ആ അങ്കിൾ വീട് പണിഞ്ഞിട്ടുള്ളത്. അഞ്ചേക്കറിൽ ഒത്ത നടുക്ക് നാലുകെട്ട് മോഡലിൽ ബംഗ്ളാവ് . അവിടെയാണ് അവർ താമസിക്കുന്നത്. പക്ഷെ ഞാൻ താമസിക്കുന്നത് വീട്ടിൽ നിന്ന് മിനിമം ഒരു നൂറുമീറ്റർ എങ്കിലും വിട്ടുണ്ടാക്കിയ അവരുടെ ഔട്ട്ഹൗസിലാണ് .
വല്ല ഗസ്റ്റും വന്നാൽ താമസിക്കാൻ വേണ്ടി പണിത ഈ ഔട്ട്ഹൗസ് ആണ് നമ്മുടെ സാമ്രാജ്യം. 3 മുറി, അടുക്കള, ഹാൾ അത്രയുമുള്ള നമ്മുടെ ഈ സാമ്രാജ്യത്തിന് റോഡിലേക്കും വീട്ടിലേക്കും പ്രത്യേകം ഗേറ്റുകളുമുണ്ട്. ആഴ്ചയിൽ ഒരിക്കൽ ക്ളീൻ ചെയ്യാൻ ചെയ്യാൻ വരുന്നതല്ലാതെ മറ്റ് ശല്യങ്ങൾ ഒന്നുമില്ല. ആന്റിയെ കാണാൻ മിക്കവാറും അങ്ങോട്ട് പോക്കാണ്, ഇനി ഇങ്ങോട്ട് വന്നാൽ തന്നെ അകത്തേയ്ക്കൊന്നും കയറില്ല.” ദീപു ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു തീർത്ത ശേഷം ബെന്നിയെ നോക്കി.
ഇതു നിർത്തിയോ… ബാക്കിവരില്ലേ… നല്ല കിടിലൻ തീം ആണ്
kollam…..
????
Bro next part enna vara
കൊള്ളാം…. ഒരുപാടു സ്കോപ്പ് ഉണ്ട് മുൻപോട്ടു പോകാൻ… തുടരുക… വേഗം അടുത്ത പാർട്ട് വരട്ടേ..
Bro..,kidu….nxt part pettannu tharane…..
Nice story waiting for next part ?
Super bro e partum polichu ❤️
Bro.. page kootti eazhuthu