എന്തിനാണ് അയാൾ എന്നോട് ആ ചോദ്യങ്ങളൊക്കെ ചോദിച്ചത്? എന്തിനാണ് വീട്ടിലേക്ക് ക്ഷണിച്ചത്? അവൾക്ക് എന്നെ സംശയമായികാണുമോ? അയാൾ അയാളുടെ കസിനെ വെച്ച് അന്വേഷിച്ചു കാണുമോ? എല്ലാം മനസ്സിലായിക്കാണുമോ? വീട്ടിലേക്ക് വിളിച്ചത് അവിടെ വെച്ച് പിടിച്ചു പോലീസിൽ കൊടുക്കാൻ ആവുമോ? അതിനുള്ള തെറ്റൊക്കെ ഞാൻ ചെയ്തോ?
ഇനി എന്റെ പഠിത്തം എന്താകും? അവന് അലോചിയ്ക്കുംതോറും എത്തും പിടിയും കിട്ടിയില്ല. ആ ആഴ്ച അവൻ അവൾക്ക് മുഖം കൊടുക്കാതെ ഇരിക്കാൻ നോക്കി. അവന്റെ സംശയം ബലപ്പെടുത്തിക്കൊണ്ട് അവളും അവനെ അധികം മൈൻഡ് ചെയ്തില്ല. ഒടുവിൽ വെള്ളിയാഴ്ചയായി. അവൻ പിടിക്കപ്പെട്ടു എന്ന് ഏതാണ്ട് ഉറപ്പിച്ചു. ഒരു പക്ഷേ അവളുടെ കാലുപിടിച്ചു മാപ്പ് പറഞ്ഞാൽ ഇതൊരു പ്രശ്നമാക്കാതെ വെറുതെ വിടുമായിരിക്കും.
അവളെ നഷ്ടപ്പെട്ടാലും ജീവിതം നഷ്ടപ്പെടില്ല. അവനോർത്തു. അവൻ അങ്ങനെ തീരുമാനിച്ചുകൊണ്ട് വൈകുന്നേരം ഹോസ്റ്റലിലേക്കുള്ള വഴിയരികിൽ അവളെ തടഞ്ഞുനിർത്തി. അവളും ഗൗരവത്തിലായിരുന്നു. “എന്തുവേണം അവൾ ചോദിച്ചു?”
“യെനിക് ഒരു കാര്യം പറയാനുന്റ്?” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“എന്തായാലും എനിക്ക് ഇന്ന് കേൾക്കാൻ സമയമില്ല, ” അവൾ അപ്പോഴും അവന് മുഖം കൊടുത്തില്ല.
“പ്ലീസ്. ഒരു ഇമ്പോർട്ടന്റ് കാര്യമാ,” അവൻ തലതാഴ്ത്തി.
“പുതിയ സിനിമ റിലീസ് ആയിട്ടുണ്ട്. എന്ത് കാര്യമായാലും നാളെ അത് കണ്ടിട്ട് പറഞ്ഞാൽ മതി,” അത്രയും പറഞ്ഞിട്ട് അവൾ ഹോസ്റ്റലിലേക്ക് നടന്നുനീങ്ങി. അവൻ എന്തു പരായണമെന്നറിയാതെ നിന്നു. എന്തായാലും എല്ലാം അവസാനിപ്പിക്കാൻ പോകുകയാണ്, അത് അവളോടൊപ്പം ഒരു ഔട്ടിങ് കൂടി കഴിഞ്ഞിട്ടാണെങ്കിൽ അത്രയും നല്ലത് അവളോർത്തു. അതുകൊണ്ടുതന്നെ ശനിയാഴ്ച സിനിമ കണ്ട് ഭക്ഷണം കഴിച്ചു തീരുന്നത് വരെ അവൻ അതിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. അവൾ ഒന്നും ചോദിച്ചുമില്ല.
പക്ഷേ അവന്റെ മനസ്സ് കലങ്ങിമറിയുകയായിരുന്നു. അതുകൊണ്ടുതന്നെ തിരികെ ബസ്സിൽ കയറും മുൻപ് അവൻ അവളോട് പറഞ്ഞു, “യെനിക് ഒരു കാര്യം പരയാൻ…” അവൻ പറഞ്ഞു തീരും മുന്നേ അവൾ വീണ്ടും ഇടപെട്ടു. “നീ ഒന്നും പറയേണ്ട. എനിക്ക് നിന്നോട് ആദ്യം ചിലത് പറയാൻ ഉണ്ട്. ആദ്യം കോളേജിൽ എത്തട്ടെ. “
കൊള്ളാം…..
😍😍😍😍
Ivarokke aaraaa ????
മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….
വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
മുന്നോട് പോകുക