കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്] 134

അതുകേട്ടതോടെ അവൾ മുഴുവനായും തകർന്നു. അവൾക്ക് എല്ലാം മനസ്സിലായി എന്ന് ഉറപ്പായിരിക്കുന്നു. അവൻ അവളോടൊപ്പം യാന്ത്രികമായി ബസ്സിൽ കയറി സീറ്റിലിരുന്നു. അവന് ഒന്നും മിണ്ടാൻ ഇല്ലായിരുന്നു. കോളേജിൽ കൊണ്ടുപോയി നാണം കെടുത്താൻ ആണ്, അവൻ ഉറപ്പിച്ചു. ബസ് ഓരോ സ്റ്റോപ്പ് പിന്നിട്ട് കോളേജിനോട് അടുക്കും തോറും അവന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു. അത് പൊട്ടിത്തെറിക്കും എന്നായി.

പെട്ടെന്ന് അവൾ തിരിഞ്ഞ് അടുത്തിരുന്ന അവനോട് ചെവിയിൽ ചോദിച്ചു, “ഡു യൂ ലവ് മി?” ആ ചോദ്യം അവന്റെ നെഞ്ചിലാണ് തറച്ചത്. ഒരു നിമിഷം അവന്റെ ശ്വാസം നിലച്ചതുപോലെ അവന് തോന്നി. ഇതൊരു പരീക്ഷണമാവും അവൻ കരുതി. പക്ഷെ അവൻ ഇത്രയും ദിവസം മനസ്സിൽ കൊണ്ടുനടന്ന സുന്ദരിയാണ് ചോദിക്കുന്നത്. അവന് സത്യം പറയാതെ ഇരിക്കാൻ പറ്റുമായിരുന്നില്ല. അവൻ സർവ്വ ശക്തിയും സമാഹരിച്ച ശേഷം അവളുടെ ചെവിയിൽ പറഞ്ഞു , “യെസ്”. അത്രയും ദിവസങ്ങൾക്ക് ശേഷം അവൻ അവളുടെ കണ്ണിൽ നോക്കി,

അത് നാണവും സന്തോഷം കൊണ്ട് തിളങ്ങുന്നതവൻ കണ്ടു. പെട്ടെന്ന് ബസ് ബെല്ലടിച്ചു നിർത്തി. അവരുടെ സ്റ്റോപ്പ് ആയിരുന്നു. ഇറങ്ങി ബസ് പോയ ഉടനെ അവൾ ചുറ്റും നോക്കി റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം അവന്റെ ചെവിയോട് വാ ചേർത്തു. അവന് സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയും മുന്നേ,

പെട്ടെന്ന് അവന്റെ കവിളിൽ ചുംബിച്ച ശേഷം അവൾ കോളേജിലേക്ക് ഓടി. ഒന്നും മനസ്സിലാകാതെ ബസ് സ്റ്റോപ്പിൽ തന്നെ നിന്ന അജിത്തിനെ നോക്കി അവൾ വിളിച്ചു പറഞ്ഞു, “എനിക്കും നിന്നെ കുറേ കുറേ ഇഷ്ടമാണ്.”അവന്റെ കണ്ണിൽ വെളിച്ചം കയറി. തന്റെ ഇത്രയും കാലത്തെ നശിച്ച ജീവ്തത്തിനിടയിലെ ഏറ്റവും സുന്ദരമായ നിമിഷം അവൻ മനസ്സിലോർത്തു.

 

The Author

4 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…..

    😍😍😍😍

  2. Ivarokke aaraaa ????

  3. മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….

  4. വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
    മുന്നോട് പോകുക

Leave a Reply

Your email address will not be published. Required fields are marked *