മുന്നിലെ ടീ പോയിൽ പകുതി പ്ലെയ്റ്റിലും ബാക്കി പുറത്തുമായി ചിതറിക്കിടക്കുന്ന പൊരിച്ച ചിക്കൻ കഷ്ണങ്ങൾക്കും എല്ലിൻ കഷ്ണങ്ങൾക്കുമിടയിൽ രാജീവ് നേരത്തെ കുടിച്ചതിന്റെ ബാക്കി റം ഗ്ളാസ്സിൽ ഉണ്ടായിരുന്നു. അവൾ ഒന്നു നോക്കിയ ശേഷം അതെടുത്ത് ഒറ്റവലിക്ക് മോന്തി. “ഇല്ല ഇതിപ്പോ കഷ്ടി ഒരു വർഷം കഴിഞ്ഞിട്ടാണ് ബിയർ അല്ലാത്തൊരു മദ്യം തൊടുന്നതെങ്കിലും അവൾക്ക് കുത്തൊട്ടും തോന്നിയില്ലെന്നു മാത്രമല്ല ഇത്ര ലൈറ്റ് ആയി രണ്ടെണ്ണം കഴിച്ചിട്ടാണോ രാജീവേട്ടൻ ഇത്ര പരാക്രമം കാണിക്കുന്നത് എന്ന് അവൾക്ക് അത്ഭുതം തോന്നി.
അവൾ ഒന്നുകൂടി ഒഴിച്ച് അടിച്ചു. ഇത്തവണ വെള്ളം വല്ലാതെ കുറഞ്ഞുപോയെങ്കിലും ദേവിക അത് കാര്യമാക്കിയില്ല. പ്ലെയ്റ്റിലെ തണുത്ത മിക്സ്ചർ ഒരു പിടി വാരി വായിലിട്ട ശേഷം അവൾ ഹെഡ് സെറ്റ് ചെവിയിൽ തിരുകി അവളുടെ പ്ളേലിസ്റ്റെടുത്തു. “ഹമ്മ ഹമ്മ ഹമ്മഹമ്മഹമ്മ ..”. അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു. എന്തിനെപ്പറ്റി ആലോചിയ്ക്കരുത് എന്ന് അവളാഗ്രഹിച്ചോ അതിനെപ്പറ്റിയുള്ള ഓർമ്മകളിലേക്കുതന്നെ ആ പാട്ട് അവളെ കൊണ്ടുപോയി.
കോളേജിലെ ഫ്രെഷേഴ്‌സ് ഡേ ആണ് രംഗം. പതിനെട്ടുകാരിയായ ദേവിക ഒരു ഒന്നാം വർഷക്കാരിയുടെ ചെറിയൊരു പകപ്പോടുകൂടി സ്റ്റെയ്ജിൽ നിൽപ്പുണ്ട്. ഒരു ജീൻസും ടി ഷർട്ടുമാണ് വേഷം. കുറച്ചപ്പുറത്ത് പൊടിമീശപോലും മുളച്ചിട്ടില്ലാത്ത ഒരു സുന്ദരൻ പയ്യൻ.അവന്റെ മുഖം വിളറിവെളുത്തിരുന്നു. മുന്നിൽ ആർപ്പുവിളിയും ബഹളവുമായി കോളേജ് മുഴുവൻ.
“നെക്സ്റ്റ് ചെസ്റ്റ് നമ്പർ ഓൺ സ്റ്റെയ്ജ്. അവർ ന്യൂ മെമ്പേഴ്‌സ് ഇൻ ഫസ്റ്റിയർ ബിബിഎ ദേവിക പരമേശ്വരൻ ആൻഡ് അജിത് നാരായൺ ഭട്ട്. അവൾ അവനെ നോക്കി, അവൻ വിളറിയ ഒരു ചിരി ചിരിച്ചു. പാവം പേടിച്ചുവിറച്ചാണ് നിൽക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. ദേവിക അവനുനേരെ ചെന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഡോണ്ട് വറി. ജസ്റ്റ് ഫോളോ മൈ ലീഡ്.” അവൻ തലകുലുക്കി. അങ്ങനെ ഡാൻസ് പഠിച്ചിട്ടൊന്നുമില്ലെങ്കിലും സ്‌കൂളിൽ കലോത്സവത്തിനൊക്കെ ഗ്രൂപ്പ് ഡാൻസ് കളിച്ചുള്ള പരിചയത്തിന്റെ ആത്മാവിശ്വാസമൊന്നുകൊണ്ട് മാത്രമാണ് അവൾ അത്രയും പറഞ്ഞത്. നിമിഷങ്ങൾക്കകം പാട്ടുതുടങ്ങി,
” ഏക് ഹോ ഗയേ ഹം ഓർ തും, തോ ഉഡ് ഗയീ നീംദേ രേ…” ഒപ്പം ദേവികയുടെ ഡാൻസും. പാട്ടു തുടങ്ങി പത്തുമുപ്പത് സെക്കണ്ടായിട്ടും കാണികളുടെ കൂവൽ നിൽക്കാതെയായപ്പോളാണ് അവൾ അവനെ നോക്കിയത്. അവൻ അപ്പോഴും ഷോക്ക് ആയപോലെ നിൽക്കുകയായിരുന്നു. അവൾ വേഗം അവന്റെ അടുത്തേക്ക് നീങ്ങിയ ശേഷം അവന്റെ ഇടം കൈ തന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവന്റെ വലതു ചുമലിൽ തന്റെ കൈ വെച്ചുകൊണ്ട് ഡാൻസ് തുടർന്നു. ഇടയ്ക്ക് ഒന്നു രണ്ടുവട്ടം താളത്തിൽ അവനെ ചുറ്റുകകൂടി ചെയ്തതോടെ കാണികൾ കൂവൽ പതുക്കെ നിർത്തി.
കൊള്ളാം…..
😍😍😍😍
Ivarokke aaraaa ????
മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….
വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
മുന്നോട് പോകുക