“ഡോണ്ട് ലുക്ക് അറ്റ് ദെം, ജസ്റ്റ് ലുക്ക് അറ്റ് മീ,” അവന്റെ അരയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവനോട് അവൾ മന്ത്രിച്ചു. അവൻ അതനുസരിച്ചു. പതുക്കെ പതുക്കെ അവന്റെ പരിഭ്രമവും മാറി. അവനും ചുവടുവെച്ചു തുടങ്ങി. എന്നാൽ അവൻ അവളുടെ മുഖത്തുനിന്ന് കണ്ണെടുത്തില്ല. അതോടെ കാണികളിൽ ചിലർ കയ്യടിക്കാൻ തുടങ്ങി.
അതോടെ അവന്റെ ആത്മവിശ്വാസവും കൂടി. പാട്ട് അവസാനിക്കാരായപ്പോഴേക്കും അവരുടെ ചുവടിന്റെ താളവും വേഗവും കൂടി. അവസാനം പാട്ട് തീരുന്നിടത്ത് എത്തിയപ്പോൾ അവൾ പറഞ്ഞു, ” ലെറ്റ്‌സ് ഹഗ് ഈച് അദർ”. അവന്റെ മറുപടിയ്ക്ക് കാക്കാതെ അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. അവൻ അവളെ വാരിപ്പുണർന്നു. സദസ്സിലാകെ കൈയടികളും ആർപ്പുവിളികളും നിറഞ്ഞു. അവിടെ നിന്ന് ഇറങ്ങും മുൻപ് അവൻ പറഞ്ഞു, “താങ്ക്സ്.” അവൾ ചിരിച്ചു.
താഴെ ഇറങ്ങിയ ശേഷം തിരക്കിൽനിന്ന് മാറി ദേവിക അജിത്തിന്റെ നേർക്കു ചെന്ന് കൈ നീട്ടി, “ഹൈ. ആം ദേവിക” “ഹൈ. അജിത്” “ഇറ്റ് സീംസ് വി ബോത് ആർ ക്‌ളാസ് മേറ്റ്‌സ്,” ദേവിക പുഞ്ചിരിച്ചു. “യെസ് .” അത്രയും പറഞ്ഞ് അജിത് നിർത്തിയത്തോട് അവിടെ ഒരു വല്ലാത്ത നിശബ്ദത വന്നു. പെട്ടെന്ന് ഒന്നും പറയാൻ ഇല്ലാതെയായി. “വേർ ആർ യൂ ഫ്രം? അയാം ഫ്രം സൗത്ത് കാനര” പെട്ടെന്ന് ആ നിശബ്ദത ഒഴിവാക്കാൻ വേണ്ടി അജിത് ചോദിച്ചു. “കേരള,” ദേവിക ചുറ്റും നോക്കികൊണ്ട് പറഞ്ഞു. “ഓ നാനും കുരച് മലയാലം പരയും. മോം ന്റെ മോം മലയാലിയാണ്,” അജിത് അത്രയും പറഞ്ഞൊപ്പിച്ചു. “ഇഫ് യൂ ഡോണ്ട് മൈന്റ്, മേ ബി…. ഓ നമുക്ക് ഒരു കാപ്പി കുടിച്ചാലോ?” ക്യാന്റീന് നേർക്ക് നോക്കി ദേവിക അങ്ങനെ പറഞ്ഞപ്പോൾ അജിത് ഓർത്തത് തന്റെ ഭാഗ്യത്തെപ്പറ്റി ആയിരുന്നു. കാരണം, അജിത് അവളെ അഡ്മിഷന്റെ അന്ന് തന്നെ ശ്രദ്ധിച്ചിരുന്നു.
അല്ലെങ്കിലും, മെലിഞ്ഞിട്ടാണെങ്കിലും വടിവൊത്ത ശരീരവും , കുറുകി വളഞ്ഞ പുരികവും, വലിയ കണ്ണുകളും, ഒതുങ്ങിയ വട്ടചുണ്ടുകളും, കൂർത്ത താടിയുമായി അവൾ പോകുന്ന എല്ലായിടങ്ങളിലും അവളെ ആളുകൾ നോക്കുമായിരുന്നു. എന്തായാലും ആ അവളോടൊപ്പം തന്നെ കോളേജിലെ ആദ്യദിവസം ഡാൻസ് ചെയ്യാൻ കഴിഞ്ഞതും പിന്നെ ദാ ഇപ്പൊ പരിചയപ്പെട്ട ഉടനെ തന്നെ കോഫി കൂടി. അജിത്തിന് അവനെ തന്നെ വിശ്വസിക്കാനായില്ല.
കൊള്ളാം…..
😍😍😍😍
Ivarokke aaraaa ????
മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….
വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
മുന്നോട് പോകുക