നാട്ടിൽ നിന്ന് അത്യാവശ്യം ദൂരെയാണെങ്കിലും അവിടെ കുറഞ്ഞ വരുമാനവും, നല്ല മാർക്കുമുള്ള കുട്ടികൾക്ക് വലിയൊരു തുക സ്കോളർഷിപ്പോടുകൂടെ സീറ്റ് റിസർവേഷൻ ഉണ്ടെന്ന് കേട്ടപ്പോൾ അതൊന്ന് അന്വേഷിക്കാതെയിരിക്കാൻ അജിത്തിനായില്ല.
ഒന്നു രണ്ടു വർഷം മുൻപ് തുടങ്ങിയ ഈ കോളേജിന്റെ പേര് അവൻ അപ്പോൾ തന്നെ കെട്ടിട്ടുണ്ടെങ്കിലും അവിടെയൊക്കെ വലിയ ഫീസ് ആവുമെന്നോർത്ത് അന്വേഷിക്കാതെ ഇരുന്നതാണ്. അന്വേഷിച്ചപ്പോൾ സംഗതി സത്യമായിരുന്നു അഞ്ചുപൈസ ചെലവില്ലാതെ അവിടെ താമസിച്ചു പഠിക്കാം എന്നു മാത്രമല്ല എല്ലാ മാസവും സ്കോളർഷിപ്പിലെ പഠന താമസ, ഭക്ഷണ ചെലവുകൾ കഴിചുള്ള ഒരു ചെറിയ തുക ഇങ്ങോട്ട് കിട്ടുകയും ചെയ്യും.
അങ്ങനെയാണ് അവൻ ഈ കോളേജിൽ എത്തിയത്. ആ അവനെ സംബന്ധിച്ചിടത്തോളം ടൗണിലെ കൊള്ളാവുന്ന ഒരു റസ്റ്റോറന്റിൽനിന്നും രണ്ടുപേർക്കുള്ള ഡിന്നറിനുള്ള പണം കൊടുത്തുകഴിഞ്ഞാൽ പിന്നെ കയ്യിലുള്ള തുകയില്നിന്നും ഒരു കാലിച്ചായ കുടിക്കാൻ ഉള്ള പൈസ പോലും ബാക്കി കാണില്ല. സ്‌കോളർഷിപ്പ് ആണെങ്കിൽ ചേർന്നിട്ട് ഒരുമാസത്തോളം എടുക്കുമെന്നാണ് കേട്ടത്. അതൊന്നും അവളോട് പറയാൻ അവന് തോന്നിയില്ല. കാരണം അവനെപ്പോലെ സ്‌കോളർഷിപ്പ് കിട്ടുന്ന ഒരാൾ മാത്രമേ ഒരു ക്ലാസ്സിൽ ഉണ്ടാകു.
ബാക്കിയുള്ള സീറ്റുകളിൽ പഠിക്കുന്നവർ പൈസക്കാരാവാനെ തരമുള്ളൂ. അങ്ങനെയെങ്കിൽ അവളും പണക്കാരിയായിരിക്കും. തന്റെ ദാരിദ്ര്യം അവളുടെ മുന്നിൽ വെളിപ്പെടുത്താൻ അവന് തോന്നിയില്ല. അവന്റെ ഊഹം ശരിയായിരുന്നു. കോളേജ് പ്രഫസർമാരായ വേണുഗോപാലൻ നായരുടെയും സുനന്ദ വേണുഗോപാലിന്റെയും രണ്ടുമക്കളിൽ ഇളയവൾ ആയി ജനിച്ച ദേവിക ചെറുപ്പം തൊട്ടേ അച്ഛന്റെയും, അമ്മയുടെയും ലാളനയിൽ പിടിവാശിക്കാരിയായി വളർന്ന ആളാണ്.
ആകെ ഉണ്ടായിരുന്ന ചെറിയൊരു പാര ചേട്ടനാണ്. അപ്പോഴും അവർ തമ്മിൽ തല്ലുകൂടുമ്പോൾ അച്ഛന്റെയും അമ്മയുടെയും പരിപൂർണ്ണ പിന്തുണ അവൾക്കായിരുന്നു. അവളെക്കാൾ 10 വയസ്സിന് മൂത്ത അവളുടെ ചേട്ടൻ ധനേഷ് അവർക്ക് പത്ത് തികയും മുൻപ് തന്നെ പഠിക്കാൻ വേണ്ടി ഹോസ്റ്റലിലേക്കും പിന്നെ നാലുകൊല്ലം കഴിയും മുന്നേ ജോലിക്ക് വേണ്ടി ബാംഗ്ലൂർക്കും അവിടുന്ന് അമേരിക്കക്കും പോയതുകൊണ്ട് എട്ടു പത്തു വയസ്സുമുതൽ വീട്ടിലെ രാജകുമാരിയായിട്ടാണ് അവൾ വളർന്നത്. അതുകൊണ്ട് പറ്റിയ ഒരേയൊരു കുഴപ്പം പഠിത്തത്തിൽ ഒഴികെ ബാക്കി എല്ലാറ്റിനും അവൾക്ക്ക് ശ്രദ്ധയുണ്ടായിപ്പോയി എന്ന് മാത്രമാണ്. കൊല്ലം മുഴുവൻ പാട്ടും ,ഡാൻസും, സിനിമയും, ഫ്രെണ്ട്സിന്റെ ഒപ്പം കറക്കവും,
കൊള്ളാം…..
😍😍😍😍
Ivarokke aaraaa ????
മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….
വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
മുന്നോട് പോകുക