പിന്നെയിത്തിരി വായ്‌നോട്ടവുമൊക്കെയായി നടന്ന അവൾ പക്ഷേ എല്ലാ പരീക്ഷയ്ക്കും എങ്ങനെയെങ്കിലും കുറച്ചൊക്കെ പഠിച്ചോ, കുറച്ചൊക്കെ കോപ്പിയടിച്ചിട്ടോ, അതുമല്ലെങ്കിൽ സാറുമാരേം, ടീച്ചർമാരേം സോപ്പിട്ടോ , കാലുപിടിച്ചോ ജസ്റ്റ് പാസ്സായി വന്നു. അങ്ങനെ പ്ലസ് ടു ഒരു വിധത്തിൽ പാസ്സായപ്പോൾ അവളുടെ ചേട്ടൻ ആണ് ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് തീരുമാനിച്ചത്. അയാൾ ആദ്യം അവളെ ബാംഗ്ലൂർ ഏതെങ്കിലും കോളേജിലേക്ക് പറഞ്ഞയക്കാനാണ് ആലോചിച്ചതെങ്കിലും പിന്നെ ബാഗ്ലൂർ ഉള്ള ചില സുഹൃത്തുക്കളുടെ ഇടയിൽ വിളിച്ചന്വേഷിച്ചപ്പോഴാണ് ഈ കോളേജിന്റെ കാര്യം അറിഞ്ഞത്. ” ഇറ്റ്‌സ് ഫാർ എവേ ഫ്രം എനി സിറ്റി. ഇറ്റ്‌സ് ഐസൊലേറ്റഡ്,
നിയർ ആ സ്മോൾ വില്ലേജ് വിത് എ ഗുഡ് മാനേജ്‌മെന്റ്. ഗോ ഫോർ ഇറ്റ്,” എന്നാണ് ധനേഷിന്റെ സുഹൃത്ത് അവിനാശ് പറഞ്ഞത്. അയാളുടെ ഒരു ഒരു സുഹൃത്തിന്റെ അനിയൻ അവിടെ ഉണ്ട് പോലും. സംഭവം നല്ല അച്ചടക്കമുള്ള സ്ഥലം ആണെന്നും, സൗകര്യങ്ങൾ ഉണ്ടെന്നും കേട്ടപ്പോഴാണ് ധനേഷ് കോളേജിൽ ബന്ധപ്പെട്ടത്. സ്ഥലം അമേരിക്കയിൽ ഇരുന്നുകൊണ്ട് വീഡിയോയിൽ കണ്ടപ്പോൾ തന്നെ ധനേഷിന് ഇഷ്ടമായിരുന്നു, എങ്കിലും അച്ഛനോട് ഒന്നുപോയിനോക്കാൻ ധനേഷ് വിളിച്ചു പറഞ്ഞു. “എന്തായാലും ഞാനിപ്പോൾ പഠിച്ചുജോലിയൊന്നും ചെയ്യാൻ പോണില്ല. പിന്നെ വെറുതെ എന്തിനാ ചേട്ടാ പൈസ കളയുന്നേ?” എന്നാണ് ദേവിക ഇത് കേട്ടപ്പോൾ ചോദിച്ചത്.
“എന്റെ മണ്ടൂസെ, ഇന്നത്തെ കാലത്ത് കൊള്ളാവുന്ന ചെക്കന്മാർ കെട്ടാൻ വരണമെങ്കിൽ പോലും കൊള്ളാവുന്നതെന്തെങ്കിലും പഠിച്ചിരിക്കണം,” വേണു പറഞ്ഞു.
“അതിന് അച്ഛൻ പേടിക്കണ്ട. ഞാൻ തന്നെ അവിടെ നിന്ന് ആരെയെങ്കിലും കണ്ടുപിടിച്ചോളാം,” ദേവിക ഉറക്കെ ചിരിച്ചു. വേണുവും കൂടെ ചിരിച്ചു. എന്തായാലും സ്ഥലം വേണുവിന് ഇഷ്ടപ്പെടാതിരിക്കാൻ കാരണമൊന്നും ഉണ്ടായിരുന്നില്ല. “നല്ല കാം ആൻഡ് ക്വയറ്റ്, നല്ല സൗകര്യങ്ങൾ, ഭക്ഷണത്തിനും മരുന്നിനും, അത്യാവശ്യ വസ്ത്രത്തിനുമുൾപ്പെടെ ഒന്നിനും വെളിയിൽ പോകണ്ട.
എല്ലാം ക്യാംപസിൽ കിട്ടും. 24 മണിക്കൂർ സെക്യൂരിറ്റി, ഡോക്റ്റർ, സിസിടിവി, നല്ല ലാബുകൾ,” അയാൾ സുനന്ദയോട് പറഞ്ഞു. അതോടെ കാര്യങ്ങൾ പെട്ടെന്ന് നീങ്ങി. അടുത്ത വീക്കെൻഡ് ദേവിക ഹോസ്റ്റലിൽ കയറി. “ഹേയ് കേൾക്കാമോ? വെറുതെ പറഞ്ഞതാ. ഡോണ്ട് വറി,” അജിത് ഒന്നും പറയാതെ ഇരിക്കുന്നത് കണ്ട് ഇളിഭ്യയായ ദേവിക പറഞ്ഞതു കേട്ടാണ് അവൻ ചിന്തയിൽനിന്നുണർന്നത്.
കൊള്ളാം…..
😍😍😍😍
Ivarokke aaraaa ????
മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….
വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
മുന്നോട് പോകുക