കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്] 132

“ഓ ഐ ലൈക് പിസ്സ മോസ്റ്റ്.ബട്ട് ഞാൻ മോം ന്റെ സാലറി എടുത്താൽ ഷി വിൽ കിൽ മീ. ഫോർ ദാറ്റ്, എനിക്ക് ബ്രദർ ഉണ്ട്. ഒരു എൻ ആർ ഐ ബ്രദർ ന്റെ യൂസസ്.”

“എൻ ആർ ഐ?”

“യെസ്. ബ്രദർ ഒരു സോഫ്ട്വെയർ കമ്പനിയിലാണ് ഇൻ യൂ എസ് എ”

അതോടെ സത്യം പറയാൻ ഉള്ള അവന്റെ ആഗ്രഹം തീർന്നു.

“ഇനി നീ പറ?”

“വാട്ട്?”

” നിന്റെ ഹോം, ഫാമിലി?” അവൻ പേടിച്ച ആ ചോദ്യം അവൾ ചോദിച്ചു. അവളുടെ ഫാമിലിയെപ്പറ്റി ചോദിച്ചുതുടങ്ങുമ്പോൾ ഇങ്ങനെ ഒരു അപകടം തിരിച്ചുവരുമെന്ന് അവൻ ഓർത്തില്ല.

” നത്തിങ്?”

“ഓകെ. പറയാൻ ഇന്ററസ്റ്റ് ഇല്ലെങ്കിൽ വേണ്ട. ഇറ്റ്‌സ് ഓകെ”

അവൻ ധർമ്മ സങ്കടത്തിലായി. അവന് തന്റെ യഥാർത്ഥ അവസ്ഥ അവളോട് പറയുന്നത് ചിന്തിക്കാൻ പോലും പറ്റിയില്ല. പക്ഷെ ഒന്നും പറയാതിരിക്കുന്നതും ശരിയല്ല. അവൻ അവളെ അല്പനേരം നോക്കി, “ഇറ്റ്‌സ് നോട്ട് ദാറ്റ്. നാൻ കുരച് ടൈം മുമ്പ് യെൻറെ ഡാഡ് ആയി ഒന്ന് ഫൈറ്റ് ചെയ്തു ഓവർ ഫോണ്,” അവൻ പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.

അവൾ അവന്റെ മുഖത്ത് നോക്കി. ” യെനോട് ആസ്ക് ചെയ്യാതെ യെനിക് ഒരു ഗിഫ്റ്റ് വാങ്ങിയതിന്,” അവൻ എന്തൊക്കെയാണ് പറഞ്ഞത് എന്ന് അവനുതന്നെ മനസ്സിലായില്ല. തന്റെ അച്ഛൻ ആകെ വാങ്ങിത്തന്നിട്ടുള്ളത് കുറെ കടമാണ് എന്നവന് അറിയാവുന്നതുകൊണ്ട് എന്താണ് താൻ പറയുന്നത് എന്നോർത്ത് അവൻ തന്നെ അത്ഭുതപ്പെട്ടു.

“അത് നല്ലതല്ലേ. എനിക്ക് മനസ്സിലാവുന്നില്ല?” അവന് ഉത്തരം മുട്ടി. ഇനിയെന്ത് പറയണം അവൻ ആലോചിച്ചു. “ഗുഡ് തിങ് മൈ ഫൂട്. നാൻ അംഗനെ മറ്റിരിയലിസ്റ്റിക് അല. യെനിക് പ്രയോജനമില്ലാത്ത കാര്യംഗൽ യെനിക് വേന്റാ.ബട്ട് ഡാഡ് ന് നാൻ ഡാഡ് നെ പോലെയാവനം യെനാന് ബിക്കോസ് അവർക് നാനെ ചൈൽഡ് ആയി ഉല്ലു. നമുക് റിയലി വേന്റത് യെന്റാന് യെന് നോക്കാതെ സോഷ്യൽ സ്റ്റാറ്റസ് ആന് ഡാഡ് നോകുനെ,” അവൻ കത്തിക്കയറി. “സ്റ്റിൽ എനിക്ക് മനസ്സിലായില്ല.”

The Author

4 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…..

    😍😍😍😍

  2. Ivarokke aaraaa ????

  3. മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….

  4. വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
    മുന്നോട് പോകുക

Leave a Reply

Your email address will not be published. Required fields are marked *