“സീ ഡാഡ് എനിക് ഒരു കാർ വാംഗി.യെനിക് ഈ എയ്ജിൽ ഒരു കാർ വേന്റാ. ലാസ്റ്റ് വീക് യെനിക് 2 ലാക്‌സ് സെന്റ് ചെയ്തു, ഐ ഫോണ് വാംഗികാൻ. യെനിക് അത് വേന്റാ. യെന്റെ വർക് നടകാൻ യെനിക് വേരെ ഫോണ് ഉന്റ്. സോ നാൻ മണി റിട്ടേൺ ചെയ്തു,” നുണപറയുമ്പോൾ ഒട്ടും കുറയ്ക്കേണ്ട എന്ന് അവനോർത്തു.
ദേവികയ്ക്ക് അതുകേട്ട് അത്ഭുതം തോന്നി. പണക്കാരുടെ എളിമ, അവൾ മനസ്സിലോർത്തു. “നിന്റെ ഡാഡ് ന്റെ ഒക്യൂപേഷൻ?”
” കുരെ ബിസിനെസ്സ് ഉന്റ് . ലാൻഡ്, കണ്സ്ട്രക്ഷൻ, ടെക്‌സ്റ്റൈൽസ്, ജൂവലറി, ഡൈമൻഡ്സ്. യെനിക് യെലാം അരിയില,” തന്റെ നുണയുടെ വലുപ്പം കണ്ട് അവൻ തന്നെ പുഞ്ചിരിച്ചു. കൂടെ അവളും. അവിടെ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് നിറയെ അവനോടുള്ള ബഹുമാനമായിരുന്നു.
അന്ന് രാത്രി ഒളിച്ചിരിക്കാൻ ഒരു നുണ കിട്ടിയതിന്റെ ആശ്വാസത്തിൽ അവൻ ഉറങ്ങുമ്പോൾ തന്റെ പുതിയ സുഹൃത്തിന്റെ സമ്പത്തും , എളിമയും അവളുടെ ഉറക്കം കെടുത്തിയിരുന്നു. എങ്കിലും പിറ്റേന്ന് നേരം പുലർന്നപ്പോഴേക്കും അവൾ അവളെ സജീവമായി വായ്നോക്കിക്കൊണ്ടിരുന്ന , അവൾക്കും ചില ചെറിയ താത്പര്യങ്ങളൊക്കെയുണ്ടായിരുന്ന മറ്റ് ചില ദിവ്യന്മാരെ പൂർണ്ണമായും മറന്നിരുന്നു.
അവർ പിന്നെയും കണ്ടു സംസാരിച്ചു, ക്ലാസ്സിനകത്തും പുറത്തും ഫോണിലും. അവൻ ഓരോ മാസവും മിച്ചം പിടിക്കുന്ന പൈസകൊണ്ട് ഇടയ്ക്ക് ടൗണിൽ പോയി , ഡിന്നർ കഴിച്ചു, സിനിമ കണ്ടു. പതുക്കെ പതുക്കെ അവന്റെ ഈ സങ്കല്പലോകം അവന് ഒരു രസമായി. ഒരുപാട് ആഗ്രഹിച്ചൊരു സ്വപ്നജീവിതം യാഥാർത്ഥ്യമാക്കിയപോലെ തോന്നി. അവളെ എന്തുവിലകൊടുത്തും വളച്ചെടുക്കണമെന്ന് അവൻ ഉറപ്പിച്ചിരുന്നു. എന്നെങ്കിലും തന്റെ നുണ പിടിക്കപ്പെട്ടാൽ അവൾ അവനെ ഉപേക്ഷിക്കുമെന്ന് ഭയന്ന അവൻ ഒരിക്കൽ പോലും അവളുടെ പണം ചോദിയ്ക്കരുതെന്ന് തീരുമാനിച്ചു. പോകുമ്പോൾ ഏറ്റവും വില കൂടിയ ഹോട്ടലിൽ പോകാന് ശ്രമിച്ചു.
അതിനുവേണ്ടി, ഇടയ്ക്ക് അവന്റെ കയ്യിലെ പണം തീരുമ്പോൾ അവൻ തന്റെ നാട്ടിലെ ചില കൂട്ടുകാർക്ക് വിളിച്ച് ഫീസിനാണെന്നും, ഹോസ്പിറ്റൽ കെയ്‌സാണെന്നും പറഞ്ഞുപറ്റിച്ച് അഞ്ഞൂറോ ആയിരമോ മറിക്കാനും തുടങ്ങി. ദേവികയാകട്ടെ അവന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളും ആസ്വദിച്ചു. അവളുടെ വീട്ടിലെ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയ അവൻ അവളെ രാജകുമാരിയെപ്പോലെ തന്നെ പരിഗണിച്ചിരുന്നു. അവന്റെ സൗന്ദര്യവും, പെരുമാറ്റവും, പഠിത്തവും,
കൊള്ളാം…..
😍😍😍😍
Ivarokke aaraaa ????
മുൻപാർട്ട് കളും ആയി യാതൊരു ബന്ധവും ഇല്ലല്ലോ….
വ്യത്യസ്ഥമായ രജനാ ശൈലി വേറിട്ട കഥ പറയുന്ന രീതി .വീണ്ടും തുടങ്ങിയതിനു നന്ദി
മുന്നോട് പോകുക