വീക്കെൻഡുകളിലെ യാത്രകളിൽ അവൻ അവൾക്ക് കൂടുതൽ ജീന്സുകളും, ടി ഷർട്ടുകളും, ചുരിദാറുകളും, ചെരിപ്പുകളും, വളകളും, മാലകളും, കമ്മലുകളും, ബ്രാകളും, പാന്റികളും, ചോക്കളേറ്റുകളും വാങ്ങിക്കൊണ്ടുത്തുകൊണ്ടിരുന്നു.
സ്‌കോളർഷിപ്പ് തീരുന്ന മുറയ്ക്ക് അവൻ നാട്ടിലെ കൂട്ടുകാരോടുള്ള വിളികളും ചോദിക്കുന്ന തുകകളും കൂടിക്കൂടി വന്നു. ചുരുക്കിപ്പറഞ്ഞാൽ അവനെ സംബന്ധിച്ച് എല്ലാം സുഖ സുന്ദരമായിരുന്നു. എങ്കിലും അവരുടെ സ്നേഹ പ്രകടനങ്ങൾ വാട്‌സ് ആപ്പിന്റെ സെർവർ ആർക്കൈവുകളിലെ എൻക്രിപ്റ്റഡ് വീഡിയോകൾക്കും,
ക്യാമ്പസ്സിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ ആളൊഴിഞ്ഞ അതിരുകളിലെ മരക്കൂട്ടങ്ങൾക്കിടയിലെ ആലിംഗനങ്ങൾക്കുമപ്പുറം എങ്ങോട്ടും വളർന്നില്ല എന്നുമാത്രം. ദിവസങ്ങൾ പിന്നെയും കടന്നുപോയി.
അവരുടെ പ്രണയം അങ്ങിനെ പൂത്തുലയാൻ തുടങ്ങി ഏതാണ്ടൊരു മാസം കഴിഞ്ഞ ഒരു ദിവസം മൂന്നാമതും അവൾ അവന്റെ വീട്ടുകാരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് അതിനെപ്പറ്റി എന്തെങ്കിലും ചെയ്യാൻ അവൻ തീരുമാനിച്ചത്. “ഇനി അവർക്ക് തിരക്കാണെങ്കിൽ നമുക്ക് അങ്ങോട്ടുപോയി കാണാം.
അതും പറ്റില്ലെങ്കിൽ ഒന്ന് വീഡിയോ കോളെങ്കിലും വിളിക്കാം. നീ അവരുടെ ഫോട്ടോ പോലും കാണിക്കുന്നില്ലല്ലോ. ചോദിച്ചാൽ ഇല്ലെന്ന് പറയും. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോഴെങ്കിലും എനിക്ക് വേണ്ടി ഒരു ഫോട്ടോ എടുക്കാമായിരുന്നില്ലേ? അല്ലെങ്കിൽ അവരോട് ഒന്ന് അയച്ചു തരാൻ പറയണം. അതിനെങ്ങനെയാ അപ്പോൾ പറയും അവർക്ക് അതൊന്നും ഇഷ്ടമല്ല എന്ന്. നീ എന്നെ പറ്റിയ്ക്കുകയാണോ,
നമ്മുടെ കാര്യം എന്നെങ്കിലും നീ അവരോട് പറയുമോ എന്നൊക്കെ എനിക്കിപ്പോ സംശയമാകുന്നു. പണക്കാർക്ക് പല തമാശകളും ആവാമല്ലോ പാവപ്പെട്ട പെണ്കുട്ടികളോട്. നോക്കിക്കോ അങ്ങനെ വള്ളതുമാണെങ്കിൽ നിന്നെ ഞാൻ കൊല്ലും” എന്നാണ് അവൾ അവസാനം പറഞ്ഞത്.
ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അവന് തോന്നി. ഡാഡി ക്ക് തിരക്കാണ്, മമ്മിക്ക് സുഖമില്ല തുടങ്ങിയ സ്ഥിരം നുണകൾ ഇനി എൽക്കില്ല എന്ന് മാത്രമല്ല സംശയം ജനിപ്പിക്കുമെന്ന് ഉറപ്പായതോടെ എങ്ങിനെയെങ്കിലും ഒരു അച്ഛനേയും അമ്മയെയും കണ്ടുപിടിക്കാൻ തീരുമാനിച്ചത്. പക്ഷേ എന്തുചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു. ദിവസങ്ങൾ പോകുന്തോറും അവൾ ഇത് മാത്രമായി ചോദിക്കുന്നത് എന്ന നിലയായി.
തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് തോന്നിയ അജിത് അങ്ങനെയാണ് അവന്റെ കൂടെ പണ്ട് സ്‌കൂളിൽ പഠിച്ച ആരിഫിനെ വിളിക്കുന്നത്. ആരിഫിനെ വിളിക്കാൻ രണ്ടുകാരണങ്ങൾ ഉണ്ടായിരുന്നു.
കൊള്ളാം….. സൂപ്പർ…..
😍😍😍😍
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക