ഒന്ന് ആരിഫ് തന്നെ വല്ലവരുടെയും ചെലവിലാണ് കഴിയുന്നത് എന്നതുകൊണ്ട് അവന്റെ കയ്യിൽ നിന്ന് അഞ്ചിന്റെ പൈസ അജിത്ത് കടം വാങ്ങിയിട്ടില്ല. രണ്ടാമതായിട്ട് പ്ലസ്‌ടു കഴിഞ്ഞപ്പോ സിനിമ എന്ന് പറഞ്ഞ് നാടുവിട്ട അവനിപ്പോൾ ബാംഗ്ലൂരിലെവിടെയോ ഉണ്ട് , കൂലിപ്പണിയും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് പണിയുമൊക്കെ ആയിട്ട്.
അവൻ ആരിഫിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ആരിഫിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു, “നിനക്കെന്തിനാ ഇപ്പൊ ഒരു ഡ്യൂപ്ലിക്കേറ്റ് അച്ഛനുമമ്മയും? സ്വന്തമായിട്ട് ഉണ്ടല്ലോ. ”
“എനിക്കല്ല, ഇവിടെ കോളേജിൽ എന്റെയൊരു സീനിയറിനാണ്. പുള്ളിക്ക് പുള്ളി പ്രേമിക്കുന്ന പെണ്ണിനെ ഒന്നു പ്രാങ്ക് ചെയ്യാനാണ്.”
“എന്ത് പറ്റിക്കാൻ?”
ആദ്യം ഒഴിവാക്കാൻ നോക്കിയെങ്കിലും, രണ്ടായിരം കമ്മീഷൻ കൊടുക്കാമെന്ന് ഏറ്റപ്പോൾ അവൻ സമ്മതിച്ചു. നാട്ടുകാരോട് കടം വാങ്ങിയതാണെങ്കിലും അക്കൗണ്ടിൽ കാശ് കിടക്കുന്ന ധൈര്യമായിരുന്നു അവന്. ഇങ്ങനെ ഒരു ഉടായിപ്പ് പണിക്ക് ഇറങ്ങുമ്പോൾ മറ്റു വഴികളും ഇല്ലായിരുന്നു. അവൻ പറഞ്ഞു,
“നീ പറഞ്ഞപോലെ അത്യാവശ്യം ഇംഗ്ളീഷ് ഒക്കെ പറയാനറിയുന്ന ഒരു പൈസക്കാരൻ ലുക്ക് ഉള്ള അച്ഛനും. പിന്നെ മലയാളവും കന്നടയും അറിയുന്ന അമ്മയും അല്ലെ, ഞാൻ നോക്കട്ടെ.” അങ്ങനെ പറഞ്ഞതിന്റെ പിറ്റേന്ന് അവൻ തിരിച്ചുവിളിച്ചു. “ഒരാളുണ്ട്. ഗണേഷ്. ഇവിടെ എന്റെ പഴയ റൂം മേറ്റ് ആയിരുന്നു.
പത്തൻപത് വയസ്സുണ്ട്. കോളേജിലൊക്കെ പഠിച്ചതാണ്, സിനിമ തലയ്ക്ക് കയറി ഇവിടെ വന്ന് എല്ലാം നഷ്ടപ്പെട്ട കേസാ. ഇത്രയും കാലമായിട്ടും കണ്ടാലറിയുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് വേഷം പോലും ചെയ്തിട്ടില്ല. ആളിത്തിരി വെള്ളം ആണെന്നെ ഉള്ളൂ ആക്ടിങ് ഒക്കെ സൂപ്പറാണ്. നീയൊന്ന് മൈസൂർ വരെ പോകേണ്ടിവരും. ആളിപ്പോൾ അവിടെയാണ്. ആളുടെ നമ്പർ ഞാൻ തരാം.”
“അപ്പോൾ അമ്മയോ?”
“അതും ഞാൻ ആളോട് പറഞ്ഞിട്ടുണ്ട്. എല്ലാം പുള്ളി ശരിയാക്കിക്കോളും.”
മൈസൂർ എത്താൻ പരമാവധി 3 മണിക്കൂർ യാത്രയുണ്ട് പക്ഷേ അതോന്നും നോക്കിയിട്ട് കാര്യമില്ല. ശനിയാഴ്ച എഴുന്നേറ്റയുടനെ വാട്‌സ് ആപ്പെടുത്ത് “അച്ഛനും അമ്മയും കമിങ് സൂണ്. വൈകീട്ട് വിളിക്കാം” എന്ന് ദേവികയ്ക്ക് മെസ്സേജിട്ട ശേഷം അവൻ മൈസൂർക്ക് പുറപ്പെട്ടു.
ഏതാണ്ട് രാവിലെ ഒരു പന്ത്രണ്ടോടെ അജിത് അവിടെയെത്തിയെങ്കിലും ഭക്ഷണം കഴിച്ച് ഗണേഷിനെ വിളിച്ചപ്പോൾ അയാൾ ഫോണ് എടുത്തില്ല. നാലഞ്ചു വട്ടം ശ്രമിച്ചിട്ടും കിട്ടാതായപ്പോൾ അവന് എന്ത് ചെയ്യണമെന്ന് അറിയാതെയായി. അച്ഛനെയും അമ്മയെയും കൊണ്ടേ വരൂ എന്ന് ദേവികയോട് വാക്ക് പറഞ്ഞിട്ടിറങ്ങിയതാണ് അവൻ.
കൊള്ളാം….. സൂപ്പർ…..
😍😍😍😍
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക